Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കൂടിയതിന് പിന്നാലെ കുറഞ്ഞു; സ്വർണവിലയിൽ 400 രൂപയുടെ കുറവ്

text_fields
bookmark_border
ഡോളറിനെതിരെ രൂപയുടെ വിനിമയ മൂല്യം കൂടിയതോടെയാണ് സ്വർണവില കുറഞ്ഞത്
gold rate
cancel

കോഴിക്കോട്: ഇന്ന് രാവിലെ 640 രൂപയുടെ വർധനവുണ്ടായ സ്വർണവിലയിൽ ഇടിവ്. 400 രൂപയുടെ കുറവുണ്ടായി. ഡോളറിനെതിരെ രൂപയുടെ വിനിമയ മൂല്യത്തിൽ വർധനവുണ്ടായതോടെയാണ് കൂടിയ സ്വർണവില കുറഞ്ഞത്. ഇതോടെ, പവൻ വില 64,080 ആയി.

ഇന്നലെ 63,840 രൂപയായിരുന്നു പവൻ വില. ഇന്ന് രാവിലെ 640 രൂപ വർധിച്ച് 64,480 രൂപയായിരുന്നു. ഇന്ന് രാവിലെ സ്വർണ്ണവില നിശ്ചയിക്കുമ്പോൾ 87.29 ആയിരുന്നു ഡോളറിനെതിരെ രൂപയുടെ വിനിമയ നിരക്ക്. 10 മണിക്ക് ശേഷം 86.86ലേക്ക് രൂപ കരുത്ത് നേടി. 43 പൈസയുടെ വ്യത്യാസമാണുണ്ടായത്. ഇത് സ്വർണവിലയിൽ പ്രതിഫലിച്ചതോടെയാണ് കൂടിയ വിലയിൽ നിന്ന് 400 രൂപ കുറഞ്ഞത്.

സീ​സ​​ണി​ലെ ഉ​യ​ർ​ന്ന ഡി​മാ​ൻ​ഡും അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ്​ ഡോ​ണ​ൾ​ഡ്​ ട്രം​പി​ന്‍റെ താ​രി​ഫ് ന​യ​ങ്ങ​ളും യു.​എ​സ്​ സ​മ്പ​ദ്‌ വ്യ​വ​സ്ഥ​യി​ലെ അ​നി​ശ്ചി​താ​വ​സ്ഥ​യും കാരണം സ്വർണവിലയിൽ കഴിഞ്ഞ ദിവസങ്ങളിലായി വൻ കുതിപ്പാണ്. സ്റ്റീലിനും അലുമിനിയത്തിനും 25 ശതമാനം ഇറക്കുമതി തീരുവ ഏര്‍പ്പെടുത്താന്‍ ട്രംപ് ഭരണകൂടം തീരുമാനിച്ചതോടെ രണ്ടു ദിവസമായി വലിയതോതിൽ വില ഉയർന്നിരുന്നു.

ഫെബ്രുവരി ഒന്നിന് 61,960 രൂപയായിരുന്നു വില. ഈ വർഷം ജനുവരി ഒന്നിന് 57,200 രൂപയായിരുന്നു പവൻ വില. ജനുവരി 22നാണ് 60,000ൽ തൊട്ടത്. ജനുവരിയിൽ മാത്രം 4640 രൂപയാണ് പവന് വർധിച്ചത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Kerala Gold Rate Updates
Next Story