Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കുതിപ്പ് തുടർന്ന് സ്വർണം; ഇന്ന് കൂടിയത് 640 രൂപ

text_fields
bookmark_border
ഒരാഴ്ചക്കിടെ പവൻ വിലയില്‍ 2,840 രൂപയുടെ വര്‍ധനവാണുണ്ടായത്
Gold Rate
cancel

കോഴിക്കോട്: സ്വർണവിലയിൽ കുതിപ്പ് തുടരുന്നു. ഇന്ന് പവന് 640 രൂപ വർധിച്ച് 64,480 രൂപയായി. ഇന്നലെ 63,840 രൂപയായിരുന്നു. ഗ്രാമിന്റെ വില 80 രൂപ വര്‍ധിച്ച് 8060 രൂപയായി.

ഒരാഴ്ചക്കിടെ പവൻ വിലയില്‍ 2,840 രൂപയുടെ വര്‍ധനവാണുണ്ടായത്. നിലവിൽ സർവകാല റെക്കോഡിലാണ് സ്വർണവില. ഫെബ്രുവരി ഒന്നിന് 61,960 രൂപയായിരുന്നു വില.

സീ​സ​​ണി​ലെ ഉ​യ​ർ​ന്ന ഡി​മാ​ൻ​ഡും അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ്​ ഡോ​ണ​ൾ​ഡ്​ ട്രം​പി​ന്‍റെ താ​രി​ഫ് ന​യ​ങ്ങ​ളും യു.​എ​സ്​ സ​മ്പ​ദ്‌ വ്യ​വ​സ്ഥ​യി​ലെ അ​നി​ശ്ചി​താ​വ​സ്ഥ​യു​മാ​ണ്​ വി​ല ഉ​യ​രാ​ൻ കാ​ര​ണം. വി​ല​യി​ൽ ചാ​ഞ്ചാ​ട്ട​ത്തി​ന് സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്ന്​ വി​ദ​ഗ്​​ധ​ർ പ​റ​യു​ന്നു.

സ്റ്റീലിനും അലുമിനിയത്തിനും 25 ശതമാനം ഇറക്കുമതി തീരുവ ഏര്‍പ്പെടുത്താന്‍ ട്രംപ് ഭരണകൂടം തീരുമാനിച്ചതാണ് രണ്ടു ദിവസമായുള്ള സ്വര്‍ണ വിലയിലെ മുന്നേറ്റത്തിന് പിന്നില്‍.

ഈ വർഷം ജനുവരി ഒന്നിന് 57,200 രൂപയായിരുന്നു പവൻ വില. ജനുവരി 22നാണ് 60,000ൽ തൊട്ടത്. ജനുവരിയിൽ മാത്രം 4640 രൂപയാണ് പവന് വർധിച്ചത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Kerala gold price updates
Next Story