Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

നാലിലൊന്ന് എൽ.പി.ജി സിലിണ്ടറുകളിലും അളവ് കുറവ്: കർണാടകയിൽ വ്യാപക പരിശോധന

text_fields
bookmark_border
നാലിലൊന്ന് എൽ.പി.ജി സിലിണ്ടറുകളിലും അളവ് കുറവ്: കർണാടകയിൽ വ്യാപക പരിശോധന
cancel

ബംഗളൂരു: ഉപഭോക്താക്കളുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിനും കൃത്യമായ അളവ് ഉറപ്പാക്കുന്നതിനുമായി ഭക്ഷ്യ, സിവിൽ സപ്ലൈസ്, ഉപഭോക്തൃകാര്യ മന്ത്രി റിസ്‌വാൻ അർഷാദ് പ്രഖ്യാപിച്ച 'മിഷൻ നിഖാര' പദ്ധതിയുടെ ഭാഗമായി സെപ്റ്റംബർ 24ന് കർണാടകയിലെ എൽ.പി.ജി ബോട്ട്‌ലിങ് യൂനിറ്റുകളിൽ പരിശോധന നടത്തി. ഇതിൽ 25% സിലിണ്ടറുകളിലും അളവ് കുറവെന്ന് കണ്ടെത്തി. 1,530 നിറ സിലിണ്ടറുകളാണ് തൂക്കം നോക്കി പരിശോധിച്ചത്.

പരിശോധിച്ച സിലിണ്ടറുകളിൽ 382 എണ്ണത്തിൽ രേഖപ്പെടുത്തിയിട്ടുള്ള അളവിലും കുറവ് ഗ്യാസ് ഉണ്ടായിരുന്നെങ്കിലും അവ അനുവദനീയമായ പരിധിക്കുള്ളിലായിരുന്നു. മറ്റ് 205 സിലിണ്ടറുകളിൽ (13.4%) കൃത്യമായ അളവിലാണ് ഗ്യാസ് ഉണ്ടായിരുന്നത്. 943 സിലിണ്ടറുകളിൽ (61.6%) രേഖപ്പെടുത്തിയതിനേക്കാൾ കൂടുതൽ ഗ്യാസ് ഉണ്ടായിരുന്നു.

സിലിണ്ടർ ഡെലിവറി ചെയ്യുമ്പോൾ തന്നെ തൂക്കം നോക്കി പരിശോധിക്കാൻ മന്ത്രി അർഷാദ് ഉപഭോക്താക്കളോട് അഭ്യർഥിച്ചു. സർക്കാർ നിയമപ്രകാരം, എൽ.പി.ജി വിപണന കമ്പനികളും ഡിസ്ട്രിബ്യൂട്ടർമാരും ഡെലിവറി ജീവനക്കാർക്ക് തൂക്കം നോക്കുന്നതിനുള്ള ഉപകരണങ്ങൾ നൽകേണ്ടതുണ്ട്. ഉപഭോക്താക്കൾക്ക് സിലിണ്ടർ സ്വീകരിക്കുന്നതിന് മുമ്പ് തൂക്കം നോക്കാൻ ആവശ്യപ്പെടാം.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - karndaka lpg cylinder scam
Next Story