ജോയ് ആലുക്കാസ് അത്ലാന്റയിൽ പുതിയ ഷോറൂം തുടങ്ങി
text_fieldsജോയ് ആലുക്കാസ് യു.എസിലെ അറ്റ്ലാന്റയില്‍ ആരംഭിച്ച പുതിയ ഷോറൂമിന്റെ ഉദ്ഘാടനം അറ്റ്ലാന്റയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് ജനറല്‍ രമേഷ് ബാബു ലക്ഷ്മണന്, ഫോര്‍സിത്ത് കൗണ്ടി കമിഷണര്‍ ലോറ സെമാന്സണ്, പ്രശസ്ത നടനും സെലിബ്രിറ്റിയുമായ നെപ്പോളിയന് ദുരൈസാമി എന്നിവര്‍
ചേര്‍ന്ന് നിര്‍വഹിക്കുന്നു
ദുബൈ: ജോയ് ആലുക്കാസ് യു.എസിലെ അത്ലാന്റയില്‍ പുതിയ ഷോറൂം തുറന്നു. ജൂൺ രണ്ടിന് നടന്ന ചടങ്ങിൽ അത്ലാന്റയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് ജനറല്‍ രമേഷ് ബാബു ലക്ഷ്മണന്, ഫോര്‍സിത്ത് കൗണ്ടി കമീഷണര്‍ ലോറ സെമാന്സണ്, പ്രശസ്ത നടനും സെലിബ്രിറ്റിയുമായ നെപ്പോളിയന് ദുരൈസാമി എന്നിവര്‍ ചേര്‍ന്ന് ഷോറൂമിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. ജോയ് ആലുക്കാസ് ഗ്രൂപ് ചെയര്മാന് ജോയ് ആലുക്കാസിന്റെ സാന്നിധ്യത്തിലായിരുന്നു ചടങ്ങ്. ആഘോഷത്തിന്റെ ഭാഗമായി ജോയ് ആലുക്കാസ് ആകര്‍ഷകമായ എക്സ്ക്ലൂസീവ് പ്രമോഷന് ഓഫറുകളും പ്രഖ്യാപിച്ചിട്ടുണ്ട്. 1,000 ഡോളര്‍ വിലയുള്ള സ്വർണാഭരണങ്ങള്‍ വാങ്ങുമ്പോള്‍ 0.2 ഗ്രാം സ്വർണ നാണയം സൗജന്യമായി ലഭിക്കും. 2,000 ഡോളര്‍ വിലയുള്ള വജ്രം, പോള്‍കി, പേള്‍ ആഭരണങ്ങള്‍ വാങ്ങുമ്പോള്‍ ഒരു ഗ്രാം സ്വർണ നാണയവും സമ്മാനമായി ലഭിക്കും. ഈ എക്സ്ക്ലൂസിവ് ഓഫര്‍ ജൂണ്‍ ഒമ്പതുവരെ യു.എസിൽ മാത്രമായിരിക്കും ലഭ്യമാവുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

