തൊഴിലന്വേഷകർക്ക് പ്രിയം ടാറ്റയോട്
text_fieldsരാജ്യത്തെ തൊഴിലന്വേഷകരുടെ ഏറ്റവും പ്രിയപ്പെട്ട തൊഴിൽദാതാക്കളുടെ പട്ടികയിൽ ടാറ്റ ഗ്രൂപ് ഒന്നാമതെത്തി. ഗൂഗ്ൾ ഇന്ത്യ, ഇൻഫോസിസ് എന്നിവരാണ് റാൻഡ്‌സ്റ്റാഡ് എംപ്ലോയർ ബ്രാൻഡ് റിസർച് പുറത്തുവിട്ട റിപ്പോർട്ടിൽ തൊട്ടുപിന്നിൽ. തൊഴിൽ-ജീവിത സന്തുലിതാവസ്ഥ, അവസര സമത്വം, ആകർഷകമായ ശമ്പളം, മറ്റ് ആനുകൂല്യങ്ങൾ എന്നിവ അടിസ്ഥാനമാക്കിയായിരുന്നു സർവേ.
സാമ്പത്തിക ദൃഢത, കരിയർ പുരോഗതി, പ്രശസ്തി എന്നിവയിൽ ടാറ്റ ഗ്രൂപ് ഉയർന്ന സ്കോർ നേടി. പുതുകാല തൊഴിലാളികൾ പരമ്പരാഗത ജോലികളിൽ തൃപ്തരല്ലെന്നും തുല്യത, കരിയർ വളർച്ച, ജോലി-ജീവിത സന്തുലിതാവസ്ഥ എന്നിവയാണ് ലക്ഷ്യം വെക്കുന്നതെന്നും റാൻഡ്‌സ്റ്റാഡ് ഇന്ത്യയുടെ എം.ഡിയും സി.ഇ.ഒയുമായ വിശ്വനാഥ് പി. എസ് പറഞ്ഞു.
ഈ വർഷം ഇന്ത്യയിലെ ഏറ്റവും ആകർഷകമായ പത്ത് തൊഴിൽദാതാക്കളുടെ ബ്രാൻഡുകളിൽ സാംസങ് ഇന്ത്യ, ജെ.പി മോർഗൻചേസ്, ഐ.ബി.എം, വിപ്രോ, റിലയൻസ് ഇൻഡസ്ട്രീസ്, ഡെൽ ടെക്നോളജീസ് ലിമിറ്റഡ്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ എന്നിവരും യഥാക്രമം നാലുമുതൽ പത്തുവരെ സ്ഥാനത്തെത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

