Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightപാൽ വിതരണവും തുടങ്ങി...

പാൽ വിതരണവും തുടങ്ങി ജിയോ മാർട്ട്​; നിലവിൽ രാജ്യത്തെ രണ്ട്​ നഗരങ്ങളിൽ

text_fields
bookmark_border
പാൽ വിതരണവും തുടങ്ങി ജിയോ മാർട്ട്​; നിലവിൽ രാജ്യത്തെ രണ്ട്​ നഗരങ്ങളിൽ
cancel

മുംബൈ: രാജ്യത്തെ രണ്ട്​ വമ്പൻ നഗരങ്ങളായ ചെന്നൈയിലും ബംഗളൂരുവിലും റിലയൻസി​െൻറ ഒാൺലൈൻ റീ​െട്ടയിൽ യൂണിറ്റായ ജിയോ മാർട്ട്​ സബ്​സ്​ക്രിപ്​ഷൻ അടിസ്ഥാനത്തിൽ ദിവസേന പാൽ വിതരണം തുടങ്ങി. പാലിന്​ പുറമേ മുട്ട, റൊട്ടി തുടങ്ങിയ അവശ്യവസ്​തുക്കളും കമ്പനി ഇൗ സംരംഭത്തിലൂടെ വിതരണം ചെയ്യും. ഇരു നഗരങ്ങളിലെയും ലഭ്യമായ പിൻകോഡുകളിലാണ്​ നിലവിൽ വിതരണം. നവംബർ 14ന്​ ദീപാവലിയോടനുബന്ധിച്ച്​​ രാജ്യമൊട്ടാകെ പാൽവിതരണം വ്യാപിപ്പിക്കാനൊരുങ്ങുകയാണ്​ ജിയോ മാർ​െട്ടന്നും റിപ്പോർട്ടുകളുണ്ട്​. എന്നാൽ, ഇതുമായി ബന്ധപ്പെട്ട്​ അവർ ഇതുവരെ പ്രതികരിച്ചിട്ടില്ല.

അതേസമയം, രാജ്യത്ത്​ പാൽവിതരണം എന്ന ആശയവുമായി മുന്നോട്ടുവരുന്ന ആദ്യ കമ്പനിയല്ല, ജിയോമാർട്ട്​. നേരത്തെ സ്വിഗ്ഗിയുടെ സൂപ്പർ ഡൈലി, ബിഗ്​ ബാസ്​കറ്റി​െൻറ ബിബി ഡൈലി, മിൽക്​ ബാസ്​കറ്റ്​ എന്നിവ ഇൗ മേഖലയിൽ പ്രവർത്തിക്കുന്നുണ്ട്​.

ജൂലൈയിൽ റിലയൻസ്​ എജിഎമ്മിൽ മുകേഷ്​ അംബാനി ജിയോ മാർട്ടിന്​ ദിവസം 250,000 ഒാർഡറുകൾ ലഭിക്കുന്നതായി അവകാശപ്പെട്ടിരുന്നു. പാൽ വിതരണം അടക്കമുള്ള പുതിയ ആശയങ്ങളിലൂടെ അത്​ ഗണ്യമായി ഉയർത്താനുള്ള ശ്രമത്തിലാണ്​ കമ്പനി. മാക്​സിമം റീ​െട്ടയിൽ പ്രൈസിൽ നിന്നും അഞ്ച്​ ശതമാനം കുറച്ചാണ്​ അംബാനിയുടെ കമ്പനി നിലവിൽ ഉത്​പന്നങ്ങൾ വിൽക്കുന്നത്​ എന്നതും അവർക്ക്​ വലിയ സ്വീകാര്യതയുണ്ടാക്കിയിട്ടുണ്ട്​. പാൽ വിതരണത്തിലും അത്തരം ഡിസ്​കൗണ്ടുകൾ ഉണ്ടാവുമോ എന്നത്​ അറിയാൻ ഒൗദ്യോഗിക പ്രഖ്യാപനത്തിന്​ വേണ്ടി കാത്തിരിക്കേണ്ടി വരും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:mukesh ambaniReliance JioJioMart
News Summary - JioMart Reportedly Testing Milk Delivery in Chennai and Bengaluru
Next Story