Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ജിയോ ഐ.പി.ഒ: 30,188 കോടിയുടെ ഇഷ്യൂവിലൂടെ ചരിത്ര റെക്കോർഡ്; 7.4 ലക്ഷം കോടി രൂപയുടെ ബിഡുകൾ നേടി

text_fields
bookmark_border
ജിയോ ഐ.പി.ഒ: 30,188 കോടിയുടെ ഇഷ്യൂവിലൂടെ ചരിത്ര റെക്കോർഡ്; 7.4 ലക്ഷം കോടി രൂപയുടെ ബിഡുകൾ നേടി
cancel

ജി‌യോ പ്ലാറ്റ്‌ഫോംസിന്‍റെ പ്രാഥമിക ഓഹരി വിൽപ്പന നിരവധി റെക്കോർഡുകളാണ് കുറിച്ചത്. കമ്പനി പുറത്തുവിട്ട വിവരങ്ങൾ അനുസരിച്ച് 30,188 കോടി രൂപയുടെ ഈ ഇഷ്യൂവിന് 7.4 ലക്ഷം കോടി രൂപയുടെ ബിഡുകളാണ് ലഭിച്ചത്.

ഐ.പി.ഒ ആരംഭിച്ച് 100 മിനിറ്റിനുള്ളിൽ തന്നെ ഇഷ്യൂ പൂർണമായും സബ്‌സ്‌ക്രൈബ് ചെയ്യപ്പെട്ടു. ഇതോടെ ഇന്ത്യൻ ചരിത്രത്തിൽ ഏറ്റവും വേഗത്തിൽ പൂർണമായി സബ്‌സ്‌ക്രൈബ് ചെയ്യപ്പെട്ട ഐ.പി.ഒയായി ജിയോ മാറി. യോഗ്യതയുള്ള സ്ഥാപന നിക്ഷേപകർക്കായി മാറ്റിവെച്ച 5,500 കോടി രൂപയുടെ വിഹിതം ആദ്യ 10 മിനിറ്റിനുള്ളിൽ തന്നെ പൂർണമായി വിറ്റഴിഞ്ഞു.

ഏകദേശം 1.4 കോടിയോളം അപേക്ഷകളാണ് ഐ.പി.ഒക്ക് ലഭിച്ചത്. ഇത് സാധാരണക്കാരായ റീട്ടെയിൽ നിക്ഷേപകരുടെയും കന്നി നിക്ഷേപകരുടെയും ശക്തമായ പങ്കാളിത്തത്തെയാണ് കാണിക്കുന്നത്. ഐ.പി.ഒ ഓഫർ വില അനുസരിച്ച് ജിയോ പ്ലാറ്റ്‌ഫോംസിന്റെ വിപണി മൂല്യം 10.3 ലക്ഷം കോടി രൂപയായി കണക്കാക്കുന്നു. ഇതോടെ വിപണി മൂല്യത്തിന്‍റെ അടിസ്ഥാനത്തിൽ ഇന്ത്യയിലെ ഏറ്റവും വലിയ മൂന്ന് ലിസ്റ്റഡ് കമ്പനികളിൽ ഒന്നായി ജിയോ മാറും.

ജിയോ ഐ.പി.ഒ: പ്രധാന വിവരങ്ങൾ

ഇന്ത്യയിലെ ഏറ്റവും വലിയ ഐ.പി.ഒ: 30,188 കോടി രൂപയുടെ ഇഷ്യൂ സൈസോടെ ഇന്ത്യൻ ചരിത്രത്തിലെ ഏറ്റവും വലിയ പൊതു ഓഹരി വിൽപ്പനയായി ജിയോ പ്ലാറ്റ്‌ഫോംസ് ഐ.പി.ഒ മാറി.ആങ്കർ നിക്ഷേപകരിലും പൊതു ബുക്ക് ബിൽഡിങ് പ്രക്രിയയിലുമായി ആകെ 7.4 ലക്ഷം കോടി രൂപയുടെ (78 ബില്യൺ ഡോളർ) ആവശ്യക്കാരാണ് ഉണ്ടായിരുന്നത്.

ഓപ്പൺ ചെയ്ത് 100 മിനിറ്റിനുള്ളിൽ പൂർണമായും സബ്‌സ്‌ക്രൈബ് ചെയ്യപ്പെട്ട് ഇന്ത്യൻ ഐ.പി.ഒകളിൽ പുതിയ റെക്കോർഡ് സൃഷ്ടിച്ചു.യോഗ്യതയുള്ള സ്ഥാപന നിക്ഷേപകർക്കായി (QIB) മാറ്റിവെച്ച 5,500 കോടി രൂപയുടെ വിഹിതം ആദ്യ 10 മിനിറ്റിനുള്ളിൽ തന്നെ വിറ്റഴിഞ്ഞു.

ഐ.പി.ഒയ്ക്ക് ഏകദേശം 1.4 കോടി അപേക്ഷകളാണ് ലഭിച്ചത്. ഇത് സാധാരണക്കാരായ നിക്ഷേപകരിലേക്ക് റിലയൻസ് ഗ്രൂപ്പിനുള്ള സ്വാധീനം കൂടുതൽ ശക്തമാക്കി. ആങ്കർ നിക്ഷേപകരെ ഒഴിവാക്കിയുള്ള ക്യു.ഐ.ബി ബിഡുകൾ 3.87 ലക്ഷം കോടി രൂപയായിരുന്നു. ഹൈ-നെറ്റ്-വർത്ത് ഇൻഡിവിജ്വൽ (HNI) വിഭാഗത്തിൽ നിന്ന് 57,000 കോടി രൂപയും, റീട്ടെയിൽ നിക്ഷേപകരിൽ നിന്ന് 26,000 കോടി രൂപയും, ഷെയർഹോൾഡർമാരിൽ നിന്ന് 19,000 കോടി രൂപയും, ജീവനക്കാരിൽ നിന്ന് 1,450 കോടി രൂപയുടെ ബിഡുകളും ലഭിച്ചു.

ഇന്ത്യയിലെ ഏറ്റവും വലിയ അഞ്ച് ഐ.പി.ഒകളിൽ എല്ലാ നിക്ഷേപക വിഭാഗങ്ങളിലും കുറഞ്ഞത് രണ്ട് ഇരട്ടിയെങ്കിലും സബ്‌സ്‌ക്രിപ്‌ഷൻ നേടിയ ഏക ഐ.പി.ഒയാണ് ജിയോ പ്ലാറ്റ്‌ഫോംസ്.ആഗോള ഓഹരി വിപണിയിലെ തകർച്ച, വിദേശ സ്ഥാപന നിക്ഷേപകർ നടത്തുന്ന വിൽപ്പന (വർഷത്തിൽ ഇതുവരെ 33 ബില്യൺ ഡോളർ), നിഫ്റ്റി 50 സൂചികയിലെ 13% ഇടിവ് എന്നിവ നിലനിൽക്കുമ്പോഴാണ് ഈ ഐ.പി.ഒ 78 ബില്യൺ ഡോളറിന്റെ ബിഡുകൾ ആകർഷിച്ചത്.

ഐ.പി.ഒയിൽ പങ്കടുക്കുന്നതിനായി വിദേശ നിക്ഷേപകർ ഡോളറുകൾ രൂപയാക്കി മാറ്റിയതോടെ ആഭ്യന്തര വിപണിയിൽ ഡോളറിന്റെ ലഭ്യത വർധിച്ചു. എണ്ണവില വർധിക്കുന്ന സാഹചര്യത്തിലും ഇത് ഇന്ത്യൻ രൂപയ്ക്ക് താങ്ങായി മാറാൻ സാധ്യതയുണ്ട്. ഐ.പി.ഒ ഓഫർ വില അനുസരിച്ച് ജിയോ പ്ലാറ്റ്‌ഫോംസിന്റെ വിപണി മൂല്യം 10.3 ലക്ഷം കോടി രൂപയായി ഉയരും. ഇതോടെ ഇന്ത്യയിലെ മൂന്ന് മുൻനിര ലിസ്റ്റഡ് കമ്പനികളിൽ ഒന്നായി ജിയോ മാറും.

ഐ.പി.ഒയിലൂടെ 100 ബില്യൺ ഡോളറിലധികം ഇക്വിറ്റി മൂല്യം കൈവരിക്കുന്ന ലോകത്തിലെ നാലാമത്തെ സംരംഭക-നേതൃത്വ കമ്പനിയായി ജിയോ മാറുന്നു. മെറ്റാ, അലിബാബ, സ്‌പേസ് എക്‌സ് എന്നിവയാണ് ഈ നേട്ടം കൈവരിച്ച മറ്റ് കമ്പനികൾ. ഈ ലിസ്റ്റിങ്ങോടെ, ആകെ വിപണി മൂല്യത്തിന്‍റെ അടിസ്ഥാനത്തിൽ ഇന്ത്യയിലെ ഏറ്റവും വലിയ ലിസ്റ്റഡ് ബിസിനസ് ഗ്രൂപ്പായി റിലയൻസ് ഗ്രൂപ്പ് മാറും. 2020 ൽ 13 തന്ത്രപ്രധാന നിക്ഷേപകരിൽ നിന്നും പ്രൈവറ്റ് ഇക്വിറ്റി നിക്ഷേപകരിൽ നിന്നുമായി 20 ബില്യൺ ഡോളർ സമാഹരിച്ചതിന് ശേഷമുള്ള ജിയോ പ്ലാറ്റ്‌ഫോംസിന്റെ അടുത്ത പ്രധാന നാഴികക്കല്ലാണിത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - JIO ipo
Next Story