Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightഅതിസമ്പന്ന പട്ടം...

അതിസമ്പന്ന പട്ടം തിരിച്ച്​ പിടിച്ച്​ ആമസോൺ അധിപൻ ജെഫ്​ ബെസോസ്​

text_fields
bookmark_border
അതിസമ്പന്ന പട്ടം തിരിച്ച്​ പിടിച്ച്​ ആമസോൺ അധിപൻ ജെഫ്​ ബെസോസ്​
cancel

ന്യൂയോർക്ക്​: ആറാഴ്ചയോളം നീണ്ട ഇടവേളക്ക്​ ശേഷം ലോകത്തെ അതിസമ്പന്നപ്പട്ടം തിരിച്ചുപിടിച്ച്​ ആമസോൺ ഉടമ ജെഫ്​ ബെസോസ്​. ഇലക്​ട്രിക്​ കാർ കമ്പനിയായ ടെസ്​ലയുടെ സ്​ഥാപകൻ ഇലൺ മസ്​കിനെ പിന്തള്ളിയാണ്​ ജെഫ്​ അതിസമ്പന്നപ്പട്ടികയിലെ ഒന്നാം സ്​ഥാനം തിരിച്ചു പിടിച്ചത്​. ടെസ്​ലയുടെ ഒാഹരി മൂല്യത്തിൽ 2.4 ശതമാനത്തിന്‍റെ ഇടിവുണ്ടായത്​ ജെഫിന്​ അനകൂലമാകുകയായിരുന്നു. ജെഫിന്‍റെ ആസ്​തി മൂല്യം 191.2 ബില്യൺ​ ഡോളറാണ്​. 955 മില്യൺ ഡോളർ കുറവാണ്​ ഇലൺ മാസ്​കിന്‍റെ ആസ്​തി മൂല്യം.

ജെഫ്​ ബസോസിനെ പിന്നിലാക്കി ടെസ്​ലയുടെ സ്ഥാപകൻ ഇലോൺ മസ്ക്​ ലോകത്തിലെ ഏറ്റവും വലിയ കോടീശ്വരനായത്​ കഴിഞ്ഞ ജനുവരി ആദ്യ വാരത്തിലാണ്​. 2017 ഒക്​ടോബർ മുതൽ ലോകത്തിലെ 500 അതിസമ്പന്നരുടെ റാങ്കിങ്ങായ ബ്ലൂംബെർഗ് ശതകോടീശ്വര സൂചികയിൽ ജെഫ്​ ബസോസ്​ ഒന്നാമനായി തുടരുകയായിരുന്നു.

​കോവിഡ്​ മഹാമാരിയെ തുടർന്ന്​ ലോകമെങ്ങും ലോക്ക്​ഡൗണും സാമൂഹിക അകലവും പരമ്പരാഗത കച്ചവടങ്ങൾക്ക്​ നഷ്​ടമുണ്ടാക്കിയപ്പോൾ​ ഒാൺലൈൻ വ്യാപാര ഭീമ​ൻ ആമസോണി​െൻറ ഉടമ സ്വത്ത്​ ഇരട്ടിയോളം വർധിപ്പിച്ചിരുന്നു​. കോവിഡ്​ തുടങ്ങിയ ജനുവരി മുതൽ ആഗസ്​റ്റ്​ വരെ കാലയളവിൽ ജെഫിന്‍റെ സ്വത്തിൽ 90 ശതമാനം വർധനയാണുണ്ടായത്​.

മൈക്രോസോഫ്​റ്റ്​ സ്​ഥാപകൻ ബിൽഗേറ്റ്​സിനെ പിന്തള്ളിയാണ്​ 2017 ൽ ജെഫ്​ അതിസമ്പന്നരുടെ പട്ടികയിൽ ഒന്നാമതെത്തിയത്​. ചരിത്രത്തിലെ ഏറ്റവും ചെലവേറിയ വിവാഹമോചനം നടത്തിയതിലൂടെ ജെഫ്​ ബെസോസി​െൻറ സമ്പത്തിൽ പെ​ട്ടൊന്ന്​ ഇടിവുണ്ടായിരുന്നു. ഭാര്യയായിരുന്ന മക്കെൻസീ സ്​കോട്ടിന്​ ത​െൻറ ആമസോൺ ഒാഹരിയുടെ 25 ശതമാനം കൈമാറിയാണ്​ 2019 ജൂലൈയിൽ ബെസോസ്​ വിവാഹ മോചനം നേടിയത്​.

അതിസമ്പന്നപ്പട്ടികയിൽ രണ്ടാമതായുണ്ടായിരുന്ന ബിൽഗേറ്റ്​സിനെ പിന്തള്ളി മുന്നോട്ട്​ വന്ന ടെസ്​ലയുടെ ഇലൺ മസ്​ക്​ പിന്നീട്​ ഒന്നാമതെത്തിയെങ്കിലും ആഴ്ചകൾ മാത്രമാണ്​ ഈ സ്​ഥാനം നില നിർത്താനായത്​. ബഹിരാകാശ യാത്രകൾ ആസൂത്രണം ചെയ്യുന്ന ബ്ലൂ ഒറിജിൻ കമ്പനിയിലും വാഷിങ്​ടൺ പോസ്റ്റിലും ജെഫിന്​ നിക്ഷേപമുണ്ട്​. സമ്പന്നപ്പട്ടികയിൽ ഇപ്പോൾ ​രണ്ടാമതായുള്ള ഇലൺ മാസ്​കാണ്​ ബഹിരാകാശ പര്യ​േവഷണ കമ്പനിയായ സ്​പേസ്​ എക്​സിന്‍റെ സ്​ഥാപകൻ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Space XJeff Bezoselon muskteslaAmazonblue origin
News Summary - Jeff Bezos reclaims title of world’s richest after Elon Musk slips
Next Story