ഏറ്റവും മികച്ച ഇ-കൊമേഴ്‌സ് സേവനവുമായി ജീപാസ് സൗദിയിൽ വെബ്സൈറ്റ് പുറത്തിറക്കി
text_fieldsജിദ്ദ: 40 വർഷത്തെ വിജയകരമായ സേവന ചരിത്രവും പ്രാദേശിക, ആഗോള വിപണികളിൽ മികച്ച ട്രാക്ക് റെക്കോർഡുകളുമുള്ള ജീപാസ് കമ്പനി ഏറ്റവും മികച്ച ഇ-കൊമേഴ്‌സ് സേവനവുമായി രംഗത്ത്. സൗദിയിലെ ഉപഭോക്താക്കൾക്കായി ഉപയോക്തൃ സൗഹൃദവും നന്നായി ചിട്ടപ്പെടുത്തിയതുമായ https://ksa.geepas.com എന്ന പേരിൽ വെബ്സൈറ്റ് ആരംഭിച്ചു. ജിദ്ദയിലെ ഹോളിഡേ ഇൻ ഹോട്ടലിൽ നടന്ന ചടങ്ങിൽ വെബ്സൈറ്റ് ലോഞ്ചിങ് നടന്നു.
വിവിധ രാജ്യങ്ങളിലായി കോടിക്കണക്കിന് സംതൃപ്തരായ ഉപഭോക്താക്കളുള്ള ആഗോള അംഗീകൃത ബ്രാൻഡും വെസ്റ്റേൺ ഇന്റർനാഷണൽ ഗ്രൂപ്പിന്റെ മുൻനിര ബ്രാൻഡുമായ ജീപാസ്, അതിവേഗം വളരുന്ന ഇലക്ട്രോണിക്സ് ഇ-കൊമേഴ്‌സ് വ്യവസായത്തിൽ മുഖ്യ പ്രാതിനിധ്യം വഹിക്കാനാരംഭിച്ചതിൽ സന്തോഷമുണ്ടെന്ന് ജീപാസ് മാനേജ്‌മെന്റ് പ്രതിനിധികൾ ജിദ്ദയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
വെബ്സൈറ്റ് ലോഞ്ചിങ്
വിവിധ ഉൽപ്പന്നങ്ങളുടെ കൃത്യമായ കാറ്റലോഗ്, ഉപയോക്താക്കൾക്ക് വളരെ എളുപ്പത്തിൽ ഉപയോഗിക്കാവുന്ന ഘടന, സുരക്ഷിതമായി പണമടക്കാനുള്ള സൗകര്യം, ഓരോ ഉൽപ്പന്നങ്ങളും ഫലപ്രദമായി തെരഞ്ഞെടുക്കാനുള്ള സൗകര്യം, കുറ്റമറ്റ ഉപഭോക്തൃ പിന്തുണ, വേഗത്തിലുള്ള ഡെലിവറി, നിയമപരമായ സുരക്ഷിതത്വം എന്നിവയിലൂടെ ഓരോരുത്തരുടെയും വിരൽ തുമ്പിലൂടെ മികച്ച റീട്ടെയിൽ ഷോപ്പിംങ് ജീപാസ് ഉറപ്പാക്കുന്നു.
മാറിക്കൊണ്ടിരിക്കുന്ന ഉപഭോക്ത ആവശ്യങ്ങൾക്കനുസരിച്ച് കൃത്യമായ ധാരണയോടെ വീട്ടുപകരണങ്ങൾ, വിനോദോപകരണങ്ങൾ, വ്യക്തിഗത പരിചരണം, ലൈറ്റിംങ് ഉപകരണങ്ങൾ, ബാത്ത് ആൻഡ് ഡോർ ഫിറ്റിംങ്ങുകൾ, അടുക്കള ഉപകരണങ്ങൾ, ഗൃഹോപകരണങ്ങൾ തുടങ്ങി 1,500 ലധികം ഉൽപ്പന്നങ്ങളുടെ സമ്പൂർണ്ണ ശ്രേണി തന്നെ വെബ്സൈറ്റ് വഴി ലഭ്യമാക്കിയിട്ടുണ്ട്. ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിനാവശ്യമായ ഗുണനിലവാരത്തിലും വിശ്വാസത്തിലും പ്രകടനപരതയിലും ജീപാസ് ഉൽപ്പന്നങ്ങൾ ഏറെ വേറിട്ടുനിൽക്കുന്നുവെന്ന് മാനേജ്‌മെന്റ് അറിയിച്ചു.
കമ്പനി വൈസ് പ്രസിഡന്റ് മാത്യു ഉമ്മൻ, ജിദ്ദ ബ്രാഞ്ച് മാനേജർ ടി.കെ.കെ ഷാനവാസ്, സോഴ്സിങ് ഹെഡ് അലി, സ്റ്റാൻലി, ജിദ്ദ ബ്രാഞ്ച് കാറ്റഗറി മാനേജർമാരായ സക്കീർ നാലകത്ത്, ഷെഹ്‌സാദ്, മുജീബുറഹ്‌മാൻ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

