‘പരാജോണി’ന് ഐ.എസ്.ഒ അംഗീകാരം
text_fieldsഐ.എസ്.ഒ അംഗീകാരം എസ്.ജി.എസ് ഗൾഫ് പ്രൈവറ്റ് ലിമിറ്റഡ് ഓപറേഷൻ മാനേജർ അസീം ഹുസൈനിൽനിന്ന് പരാജോൺ കമ്പനി ഡയറക്ടർ അയ്യൂബ് അലി ഏറ്റുവാങ്ങുന്നു
ദുബൈ: ട്രാവൽ ആൻഡ് അക്സസറീസ് വിൽപനരംഗത്തെ മുൻനിര കമ്പനിയായ പരാജോണിന് ഐ.എസ്.ഒ അംഗീകാരം. ഉപഭോക്തൃ സേവനങ്ങളുടെ ഗുണമേന്മക്കാണ് രാജ്യാന്തര അംഗീകാരമായ ഐ.എസ്.ഒ 900: 2015 ലഭിച്ചത്.
അഭിമാനകരമായ അക്രഡിറ്റേഷൻ എസ്.ജി.എസ് ഗൾഫ് പ്രൈവറ്റ് ലിമിറ്റഡ് ഓപറേഷൻ മാനേജർ അസീം ഹുസൈനിൽനിന്നും പരാജോൺ കമ്പനി ഡയറക്ടർ അയ്യൂബ് അലി ഔദ്യോഗികമായി ഏറ്റുവാങ്ങി.
കമ്പനിയോടൊപ്പമുള്ള യാത്രയിൽ ഭാഗമായ എല്ലാവർക്കും ഡയറക്ടർ നന്ദി രേഖപ്പെടുത്തുകയും, ഈ അന്തർദേശീയ സർട്ടിഫിക്കേഷൻ കൈവരിച്ചതിലൂടെ തുടർന്നും മികച്ച ഗുണനിലവാരം ഉറപ്പുനൽകുമെന്നും ഉപഭോക്തൃ സേവനങ്ങൾ കൂടുതൽ മെച്ചപ്പെടുത്താൻ ലക്ഷ്യമിടുന്നതായും ഡയറക്ടർ കൂട്ടിച്ചേർത്തു.
ആഷിഖ് അയ്യൂബ് (ജനറൽ മാനേജർ), വൈശാഖ്(മാർക്കറ്റിങ് മാനേജർ), മുഹമ്മദ് ഷൗബിൻ (ഓപറേഷൻ മാനേജർ), ബിജോ ബാബു (സെയിൽസ് മാനേജർ), മുഹമ്മദ് സാജിർ (എച്ച്.ആർ എക്സിക്യൂട്ടിവ്), മറ്റു സ്റ്റാഫുകൾ ചടങ്ങിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

