Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
rs 100
cancel
Homechevron_rightBusinesschevron_rightBiz Newschevron_right₹100, ₹10, ₹5 പഴയ...

₹100, ₹10, ₹5 പഴയ നോട്ടുകൾ റിസർവ്​ ബാങ്ക്​ പിൻവലിക്കുമോ..? വാസ്​തവമിതാണ്​

text_fields
bookmark_border

ന്യൂഡൽഹി: രാജ്യത്ത് പഴയ നൂറി​െൻറയും പത്തി​െൻറയും അഞ്ചി​െൻറയും നോട്ടുകൾ പിൻവലിച്ചേക്കാമെന്ന്​ ഒരു റിസർവ്​ ബാങ്ക്​ ഉദ്യോഗസ്ഥൻ പറഞ്ഞതിന്​ പിന്നാലെ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി നിരവധി വ്യാജ വാർത്തകളാണ് സമൂഹ മാധ്യമങ്ങളിൽ​ പ്രചരിക്കുന്നത്​. ഇക്കാര്യത്തിൽ റിസർവ് ബാങ്കിൽ നിന്ന് യാതൊരു ഔദ്യോഗിക വിശദീകരണവും വരാതിരുന്നിട്ടും പലരും വാർത്ത കണ്ട്​ പരിഭ്രാന്തരാവുകയായിരുന്നു.

ഒരു ഹിന്ദി പത്രം പുറത്തുവിട്ട റിപ്പോർട്ടിൽ 100, 10, 5 എന്നീ നോട്ടുകൾ ഇൗ വർഷം മാർച്ച്​ - ഏപ്രിൽ മാസങ്ങളിൽ നിരോധിക്കുമെന്നാണ്​ നൽകിയത്​. ആ റിപ്പോർട്ടി​െൻറ ചിത്രങ്ങളാണ്​ സമൂഹ മാധ്യമങ്ങളിൽ വൈറലായത്​. ജില്ലാ തല സെക്യൂരിറ്റി കമ്മിറ്റിയെയും ജില്ലാ തലത്തിലെ കറൻസി മാനേജ്മെൻറ്​ കമ്മിറ്റിയെയും അഭിസംബോധന ചെയ്ത് സംസാരിച്ച റിസർവ് ബാങ്ക് അസിസ്റ്റൻറ്​ ജനറൽ മാനേജർ ബി മഹേഷിനെ ഉദ്ധരിച്ചുകൊണ്ടായിരുന്നു​ ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട്​ നൽകിയത്​.

ആളുകൾ ചോദ്യങ്ങളുയർത്താൻ തുടങ്ങിയ സാഹചര്യത്തിൽ സംഭവത്തി​െൻറ വാസ്​തവം പുറത്തുകൊണ്ടുവരാൻ ഫാക്​ട്​​ ചെക്ക്​ നടത്തിയിരിക്കുകയാണ്​ പ്രസ്​ ഇൻഫർമേഷൻ ബ്യൂറോ (PIB). പത്രത്തിൽ നൽകിയ നോട്ടുകൾ ലീഗൽ ടെൻഡറായിരിക്കില്ലെന്ന അവകാശവാദം തെറ്റാണെന്ന്​ പി.​െഎ.ബി ട്വിറ്ററിലൂടെ അറിയിച്ചു. ആർ.ബി.​െഎ അങ്ങനെയൊരു അറിയിപ്പ്​ ഇതുവരെ നൽകിയിട്ടില്ലെന്നും അവർ സാക്ഷ്യപ്പെടുത്തുന്നു.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:RBIFact checkScrap Old NotesRs 100
Next Story