ഐ.കെ.ജി.എസ്; നൂറാമത്തെ നിക്ഷേപ പദ്ധതിയും നിർമാണഘട്ടത്തിൽ
text_fieldsതിരുവനന്തപുരം: സംസ്ഥാന വ്യവസായ വകുപ്പ് കഴിഞ്ഞ ഫെബ്രുവരിയിൽ സംഘടിപ്പിച്ച ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റിൽ താൽപര്യപത്രം ഒപ്പുവച്ച നിക്ഷേപ പദ്ധതികളിൽ നൂറെണ്ണത്തിന്റെ നിർമാണം തുടങ്ങി. എൻ.ഡി.ആർ സ്പെയ്സിന്‍റെ വെയർഹൗസിങ് ആന്‍ഡ് ഇൻഡസ്ട്രിയൽ പാർക്കാണ് ആലുവയിൽ നിർമ്മാണ ഘട്ടത്തിലേക്ക് പ്രവേശിച്ച നൂറാം പദ്ധതി.
നിക്ഷേപക സംഗമത്തിൽ താൽപര്യപത്രം ഒപ്പിട്ട പ്രമുഖ ആഗോള കമ്പനികൾ ഉൾപ്പെടെ നിർമാണം ആരംഭിച്ചുകഴിഞ്ഞു. ഇത്രയും ചുരുങ്ങിയ സമയത്തിൽ നൂറ് പദ്ധതികൾ നിർമ്മാണം തുടങ്ങുന്നത് രാജ്യത്തെ തന്നെ റെക്കോഡാണെന്ന് വ്യവസായമന്ത്രി പി. രാജീവ് പറഞ്ഞു. 276 പദ്ധതികൾക്ക് ഭൂമി ലഭ്യമാക്കി.ഭൂമി ലഭ്യമാക്കിയ പദ്ധതികളിൽ 36.23 ശതമാനം ആണ് പരിവർത്തന നിരക്ക്. 49,732 തൊഴിലവസരങ്ങളാണ് ഇതിലൂടെ സൃഷ്ടിക്കപ്പെടുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

