Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightരാജ്യത്ത്​ 74.3 കോടി...

രാജ്യത്ത്​ 74.3 കോടി ഇൻറർനെറ്റ്​ ഉപഭോക്താക്കൾ​; പകുതിയിലധികവും ജിയോ വരിക്കാരെന്ന്​ ട്രായ്

text_fields
bookmark_border
രാജ്യത്ത്​ 74.3 കോടി ഇൻറർനെറ്റ്​ ഉപഭോക്താക്കൾ​; പകുതിയിലധികവും ജിയോ വരിക്കാരെന്ന്​ ട്രായ്
cancel

ന്യൂഡൽഹി: കഴിഞ്ഞ മാർച്ച്​ അവസാനത്തോടെ രാജ്യത്തെ ഇൻറർനെറ്റ്​ വരിക്കാരുടെ എണ്ണം 74.3 കോടിയായതായി ട്രായ്​യുടെ കണക്കുകൾ. ഉപഭോക്താക്കളുടെ എണ്ണത്തിൽ 3.4 ശതമാനം വളർച്ചാ നിരക്കാണ്​​ രേഖപ്പെടുത്തിയത്​. അതേസമയം, രാജ്യത്തെ ഇന്റര്‍നെറ്റ് വിപണി കീഴടക്കിയിരിക്കുന്നത്​ മുകേഷ്​ അംബാനിയുടെ റിലയൻസ്​ ജിയോ ആണ്​. കഴിഞ്ഞ അഞ്ചു വര്‍ഷം കൊണ്ട് രാജ്യത്തെ മൊത്തം ഇന്റര്‍നെറ്റ് വിപണിയുടെ 52.3 ശതമാനവും റിലയന്‍സ് ജിയോ കൈയ്യടിക്കിയതായും ട്രായ്​ കണക്കുകൾ സൂചിപ്പിക്കുന്നു.

വിപണിയിൽ 23.6 ശതമാനം വിഹിതവുമായി ഭാരതി എയർടെല്ലും 18.7 ശതമാനവുമായി വൊഡാഫോൺ ​െഎഡിയയുമാണ്​ രണ്ടും മൂന്നും സ്ഥാനങ്ങളിലായി പിറകിലുള്ളത്​. മൊത്തം ഇൻറര്‍നെറ്റ് ഉപയോഗത്തില്‍ 97 ശതമാനവും വയര്‍ലെസ് ഇൻറര്‍നെറ്റ് വരിക്കാരാണ്​. 72.07 കോടിയാളുകൾ വയർലെസ്​ വരിക്കാരും 2.24 കോടി പേർ വയേർഡ്​ വരിക്കാരുമാണ്​. വയേർഡ്​ വരിക്കാർ കൂടുതൽ ബി.എസ്.എൻ.എല്ലിനാണ്​. 50.3 ശതമാനം വിപണി വിഹിതത്തോടെ 11.27 ദശലക്ഷം വരിക്കാർ ബി.എസ്​.എൻ.എല്ലിനുണ്ട്​.

ബ്രോഡ്​ ബാൻഡ്​ ഇൻർനെറ്റ്​ വരിക്കാരുടെ എണ്ണത്തിലും ഗണ്യമായ വർധനവാണ്​ രേഖപ്പെടുത്തിയത്​. 2019 ഡിസംബര്‍ അവസാനത്തില്‍ 66.19 കോടി ബ്രോഡ്​ബാൻഡ്​ വരിക്കാറുണ്ടായിരുന്നിടത്ത്​, 3.85 ശതമാനം വര്‍ധനവ്​ രേഖപ്പെടുത്തി 2020 മാര്‍ച്ച് അവസാനത്തോടെ 68.74 കോടിയായി ഉയർന്നു. മൊത്തം ഇൻറര്‍നെറ്റ് വരിക്കാരില്‍ 96.90 ശതമാനം പേരും മൊബൈല്‍ ഉപകരണങ്ങളാണ് സേവനത്തിനായി ഉപയോഗിക്കുന്നത്.


Latest Video:

:
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:TRAIReliance Jio
Next Story