ആഗോള ബ്രാൻഡുകളുടെ അതിശയിപ്പിക്കുന്ന ശേഖരവുമായി അന്താരാഷ്ട്ര വാച്ച് എക്സ്പോക്ക് ലുലുവിൽ തുടക്കം
text_fieldsലുലു മാളിൽ ആരംഭിച്ച വാച്ച് എക്സ്പോ നടി നിഖില വിമൽ ഉദ്ഘാടനം ചെയ്യുന്നു. ലുലു ഇന്ത്യ സി.ഒഒ രജിത് രാധാകൃഷ്ണൻ, കൊമേഷ്യൽ മാനേജർ സാദിഖ് കാസിം, ലുലു ഇന്ത്യ ഹൈപ്പർമാർക്കറ്റ് ജനറൽ മാനേജർ സുധീഷ് നായർ, സീനിയർ ഓപ്പറേഷൻസ് മാനേജർ സുകുമാരൻ ഒ, സ്വിസ് ഗ്രൂപ്പ് ഡയറക്ടർമാരായ ഹാഫിസ് സലാഹുദ്ദീൻ, അബ്ദുൾ കരീം, മുഹമ്മദ് വാസിഫ് എന്നിവർ സമീപം
കൊച്ചി : ലോകോത്തര ബ്രാൻഡുകളുടെ വ്യത്യസ്ഥമായ കളക്ഷനുകൾ അടക്കം അവതരിപ്പിച്ച് വാച്ച് എക്സപോയ്ക്ക് കൊച്ചി ലുലു മാൾ സെൻട്രൽ ഏട്രിയത്തിൽ തുടക്കമായി. ചലച്ചിത്ര നടി നിഖില വിമൽ എക്സപോ ഉദ്ഘാടനം ചെയ്തു.
സ്വിസ്, റാഡോ, ഫ്രാങ്ക് മുള്ളർ,ലോംഗിൻസ് , ടിസോട്ട്, വിക്ടോറിനോക്സ്, മൊവാഡോ, കോൺകോർഡ്, സിറ്റിസൺ, ബോസ് തുടങ്ങി നിരവധി ബ്രാൻഡുകളുടെ വിപുലമായ ശേഖരമാണ് വാച്ച് എക്സ്പോയിൽ ഒരുക്കിയിരിക്കുന്നത്. ജെന്റ്സ്, വുമൺ വിഭാഗങ്ങളിൽ ആകർഷകമായ കളക്ഷനുകൾ പ്രദർശിപ്പിച്ചിട്ടുണ്ട്. ബ്രാൻഡഡ് വാച്ചുകൾക്ക് ഏറ്റവും മികച്ച ഓഫറുകളും തയാറാണ്. ജൂലൈ 19ന് തുടക്കമായ എക്സ്പോ ജൂലൈ 21 വരെ നീണ്ട്നിൽക്കും.
ലുലു മാൾ സെൻട്രൽ ഏട്രിയത്തിലാണ് വാച്ച് എക്സപോ നടക്കുന്നത്. ആകർഷകമായ ഗിഫ്റ്റുകളും എക്സ്പോയുടെ ഭാഗമായി ഉപഭോക്താക്കളെ കാത്തിരിക്കുന്നു.
ലുലു ഇന്ത്യ സി.ഒ.ഒ രജിത് രാധാകൃഷ്ണൻ, കൊമേഷ്യൽ മാനേജർ സാദിഖ് കാസിം, ലുലു ഇന്ത്യ ഹൈപ്പർമാർക്കറ്റ് ജനറൽ മാനേജർ സുധീഷ് നായർ, സീനിയർ ഓപ്പറേഷൻസ് മാനേജർ സുകുമാരൻ ഒ, സ്വിസ് ഗ്രൂപ്പ് ഡയറക്ടർമാരായ ഹാഫിസ് സലാഹുദ്ദീൻ, അബ്ദുൾ കരീം, മുഹമ്മദ് വാസിഫ് തുടങ്ങിവരും ചടങ്ങിൽ സന്നിഹിതരായി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

