Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightഇന്ത്യയുടെ 'സ്റ്റീൽ...

ഇന്ത്യയുടെ 'സ്റ്റീൽ മാൻ' ജംഷെഡ് ജെ. ഇറാനി അന്തരിച്ചു

text_fields
bookmark_border
passes away at 86
cancel

ന്യൂ​ഡ​ൽ​ഹി: 'ഇ​ന്ത്യ​യു​ടെ ഉ​രു​ക്ക് മ​നു​ഷ്യ​ൻ' എ​ന്ന​റി​യ​പ്പെ​ടു​ന്ന പ​ത്മ​ഭൂ​ഷ​ൺ ജേ​താ​വും ദീ​ർ​ഘ​നാ​ൾ ടാ​റ്റ സ്റ്റീ​ൽ ക​മ്പ​നി മേ​ധാ​വി​യു​മാ​യി​രു​ന്ന ഡോ. ​ജം​ഷ​ദ് ജെ. ​ഇ​റാ​നി (86) അ​ന്ത​രി​ച്ചു. തി​ങ്ക​ളാ​ഴ്ച രാ​ത്രി 10ന് ​ജാം​ഷ​ഡ്പു​രി​ലെ ടാ​റ്റ മെ​യി​ൻ ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു അ​ന്ത്യ​മെ​ന്ന് ടാ​റ്റ സ്റ്റീ​ൽ ക​മ്പ​നി അ​റി​യി​ച്ചു. ടാ​റ്റ സ്റ്റീ​ലി​ന്റെ​യും മ​റ്റു പ​ല ടാ​റ്റ ക​മ്പ​നി​ക​ളു​ടെ​യും ഡ​യ​റ​ക്ട​ർ ബോ​ർ​ഡ് അം​ഗ​വു​മാ​യി​രു​ന്നു.

1936 ജൂ​ൺ ര​ണ്ടി​ന് നാ​ഗ്പു​രി​ൽ ജി​ജി ഇ​റാ​നി​യു​ടെ​യും ഖോ​ർ​ഷെ​ദ് ഇ​റാ​നി​യു​ടെ​യും മ​ക​നാ​യാ​ണ് ജ​ന​നം. യു.​കെ​യി​ൽ​നി​ന്ന് മെ​റ്റ​ല​ർ​ജി​യി​ൽ ബി​രു​ദാ​ന​ന്ത​ര ബി​രു​ദ​വും പി​എ​ച്ച്.​ഡി​യും നേ​ടി. 1968ൽ ​ടാ​റ്റ അ​യ​ൺ ആ​ൻ​ഡ് സ്റ്റീ​ൽ ക​മ്പ​നി​യി​ൽ (ഇ​പ്പോ​ൾ ടാ​റ്റ സ്റ്റീ​ൽ) റി​സ​ർ​ച്ച് ആ​ൻ​ഡ് ഡെ​വ​ല​പ്‌​മെ​ന്റ് ഡ​യ​റ​ക്ട​റു​ടെ ചു​മ​ത​ല​യു​ള്ള അ​സി​സ്റ്റ​ന്റാ​യി. 1985ൽ ​ടാ​റ്റ സ്റ്റീ​ൽ പ്ര​സി​ഡ​ന്റും 1988ൽ ​ജോ​യി​ന്റ് മാ​നേ​ജി​ങ് ഡ​യ​റ​ക്ട​റും 1992ൽ ​മാ​നേ​ജി​ങ് ഡ​യ​റ​ക്ട​റു​മാ​യി.

2001 മു​ത​ൽ ഒ​രു ദ​ശാ​ബ്ദ​ക്കാ​ലം നോ​ൺ എ​ക്‌​സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​റാ​യി​രു​ന്നു. 2011 ജൂ​ണി​ലാ​ണ് വി​ര​മി​ച്ച​ത്. 1992-93ൽ ​കോ​ൺ​ഫെ​ഡ​റേ​ഷ​ൻ ഓ​ഫ് ഇ​ന്ത്യ​ൻ ഇ​ൻ​ഡ​സ്ട്രി​യു​ടെ (സി.​ഐ.​ഐ) ദേ​ശീ​യ പ്ര​സി​ഡ​ന്റാ​യി. 1996ൽ ​റോ​യ​ൽ അ​ക്കാ​ദ​മി ഓ​ഫ് എ​ൻ​ജി​നീ​യ​റി​ങ്ങി​ന്റെ ഇ​ന്റ​റ​ർ​നാ​ഷ​ന​ൽ ഫെ​ല്ലോ ആ​യി. 1997ൽ ​എ​ലി​സ​ബ​ത്ത് രാ​ജ്ഞി​യു​ടെ ഇ​ൻ​ഡോ-​ബ്രി​ട്ടീ​ഷ് വ്യാ​പാ​ര-​സ​ഹ​ക​ര​ണ​ത്തി​ന് ന​ൽ​കി​യ സം​ഭാ​വ​ന​ക​ൾ​ക്ക് ഹോ​ണ​റ​റി നൈ​റ്റ്ഹു​ഡ് ഉ​ൾ​പ്പെ​ടെ നി​ര​വ​ധി ബ​ഹു​മ​തി​ക​ൾ​ക്ക് അ​ർ​ഹ​നാ​യി.

വ്യ​വ​സാ​യ​രം​ഗ​ത്തെ സം​ഭാ​വ​ന​ക​ൾ​ക്ക് 2007ൽ ​പ​ത്മ​ഭൂ​ഷ​ൺ ന​ൽ​കി ആ​ദ​രി​ച്ചു. മെ​റ്റ​ല​ർ​ജി മേ​ഖ​ല​യി​ലെ സേ​വ​ന​ങ്ങ​ൾ​ക്കു​ള്ള അം​ഗീ​കാ​ര​മാ​യി 2008ൽ ​ഭാ​ര​ത സ​ർ​ക്കാ​റി​ന്റെ ലൈ​ഫ് ടൈം ​അ​ച്ചീ​വ്‌​മെ​ന്റ് അ​വാ​ർ​ഡും ല​ഭി​ച്ചു. ഭാ​ര്യ: ഡെ​യ്‌​സി ഇ​റാ​നി. മ​ക്ക​ൾ: സു​ബി​ൻ, നി​ലൗ​ഫ​ർ, ത​നാ​സ്.

1990ക​ളു​ടെ തു​ട​ക്ക​ത്തി​ൽ ഇ​ന്ത്യ​യു​ടെ സാ​മ്പ​ത്തി​ക ഉ​ദാ​ര​വ​ത്ക​ര​ണ സ​മ​യ​ത്ത് ടാ​റ്റ സ്റ്റീ​ലി​നെ ന​യി​ക്കു​ക​യും ഇ​ന്ത്യ​യി​ലെ സ്റ്റീ​ൽ വ്യ​വ​സാ​യ​ത്തി​ന്റെ വ​ള​ർ​ച്ച​ക്കും വി​കാ​സ​ത്തി​നും വ​ള​രെ​യ​ധി​കം സം​ഭാ​വ​ന ന​ൽ​കു​ക​യും ചെ​യ്ത ദീ​ർ​ഘ​വീ​ക്ഷ​ണ​മു​ള്ള നേ​താ​വെ​ന്ന നി​ല​യി​ൽ അ​ദ്ദേ​ഹം സ്‌​നേ​ഹ​പൂ​ർ​വം സ്മ​രി​ക്ക​പ്പെ​ടു​മെ​ന്ന് ടാ​റ്റ സ്റ്റീ​ൽ അ​നു​ശോ​ച​ന സ​ന്ദേ​ശ​ത്തി​ൽ പ​റ​ഞ്ഞു.

ഇ​റാ​നി​യു​ടെ വി​യോ​ഗ​ത്തി​ൽ ടാ​റ്റ സ​ൺ​സ് ചെ​യ​ർ​മാ​ൻ എ​ൻ. ച​ന്ദ്ര​ശേ​ഖ​ര​ൻ അ​നു​ശോ​ചി​ച്ചു. ശ​ക്ത​മാ​യ അ​ടി​ത്ത​റ കെ​ട്ടി​പ്പ​ടു​ക്കാ​ൻ ഇ​റാ​നി​യു​ടെ ദീ​ർ​ഘ​വീ​ക്ഷ​ണം ഏ​റെ സ​ഹാ​യി​ച്ച​താ​യി ടാ​റ്റ സ്റ്റീ​ൽ സി.​ഇ.​ഒ​യും എം.​ഡി​യു​മാ​യ ടി.​വി. ന​രേ​ന്ദ്ര​ൻ അ​നു​ശോ​ച​ന സ​ന്ദേ​ശ​ത്തി​ൽ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:passes awayJamshed J IraniIndia’s Steel Man
News Summary - India’s Steel Man, Jamshed J Irani, passes away at 86
Next Story