Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightഫോർബ്​സ്​: ഏഷ്യയിലെ...

ഫോർബ്​സ്​: ഏഷ്യയിലെ ഏറ്റവും ശക്​തരായ വനിതകളിൽ നാല്​ ഇന്ത്യക്കാർ

text_fields
bookmark_border
ഫോർബ്​സ്​: ഏഷ്യയിലെ ഏറ്റവും ശക്​തരായ വനിതകളിൽ നാല്​ ഇന്ത്യക്കാർ
cancel

കോവിഡ്​ മഹാമാരി വിതച്ച പ്രതിസന്ധികൾക്കിടയിലും മികച്ച നേതൃപാടവത്തിലൂടെ തങ്ങളുടെ സംരംഭം മുന്നോട്ടുകൊണ്ടുപോയവരും ഏഷ്യയിലെ ഏറ്റവും ശക്​തരുമായ 25 വനിതകളുടെ പട്ടിക ഫോർബ്​സ്​ ഏഷ്യ പുറത്തുവിട്ടപ്പോൾ നാല്​ ഇന്ത്യൻ സംരംഭകമാർ അതിൽ സ്ഥാനം പിടിച്ചു. എഡ്യൂടെക്​ ആപ്പായ ബൈജൂസ്​ ആപ്പ്​ സ്ഥാപകൻ ബൈജു രവീന്ദ്ര​െൻറ ഭാര്യയും സഹസ്ഥാപകയുമായ ദിവ്യ ഗോകുൽനാഥ്​, എച്ച് സി എല്ലി​െൻറ ചെയര്‍പേഴ്‌സണ്‍ റോഷ്​ണി നാടാര്‍, മെട്രോപൊളിസ് ഹെല്‍ത്ത് കെയര്‍ മാനേജിങ്​ ഡയറക്റ്റര്‍ അമീറ ഷാ, വിനതി ഓര്‍ഗാനിക്‌സി​െൻറ ചീഫ് എക്‌സിക്യൂട്ടിവ് ഓഫീസര്‍ വിനതി സറഫ് മുട്രേജ എന്നിവരാണ്​ ഇടംപിടിച്ചത്​.

ദിവ്യ ഗോകുൽനാഥ്​ - ബൈജൂസ്​

34 കാരിയായ ദിവ്യ ഗോകുൽനാഥ്​ ഒരു പതിറ്റാണ്ട്​ മുമ്പാണ്​ ബൈജു രവീന്ദ്രനൊപ്പം ബൈജൂസ്​ എന്ന പേരിൽ ഒരു ഒാൺലൈൻ ലേർണിങ്​ പ്ലാറ്റ്​ഫോം ആരംഭിക്കുന്നത്​. ഇപ്പോൾ ലോകത്തിലെ ഏറ്റവും മൂല്യമുള്ള സ്റ്റാർട്ട്​അപ്പായി മാറിയ ബൈജൂസ്​ കോവിഡ്​ കാലത്ത്​ ഏറെ നേട്ടമുണ്ടാക്കിയ ചുരുക്കം ചില കമ്പനികളിൽ ഒന്ന്​ കൂടിയാണ്​​. കഴിഞ്ഞ ഒരു മാസത്തിനുള്ളിൽ ബില്യൺ ഡോളറുകളാണ്​ നിക്ഷേപങ്ങളായി ബൈജൂസിലേക്ക്​ ഒഴുകിയത്​. നിലവിൽ 70 മില്യൺ വിദ്യാർഥികൾ ഉപയോഗിക്കുന്ന ആപ്പിന്​ 45 ലക്ഷത്തോളം പേയ്​ഡ്​ സബ്​സ്​ക്രൈബേഴ്​സുമുണ്ട്​.

റോഷ്​ണി നാടാർ -എച്ച്​.സി.എൽ ടെക്​നോളജീസ്​

ടെക്​ ബില്യണയർ ശിവ്​ നാടാർ 1976ൽ സ്ഥാപിച്ചതാണ്​ എച്ച്​.സി.എൽ ടെക്​നോളജീസ്​. അദ്ദേഹത്തി​െൻറ ഏക മകളായ റോഷ്​ണി യു.കെയിൽ ന്യൂസ്​ പ്രൊഡ്യൂസറായി ജോലി ചെയ്യവേ രാജിവെച്ചാണ്​​ 27ാം വയസിൽ പിതാവി​െൻറ കമ്പനിയിൽ ജോയിൻ ചെയ്യുന്നത്​. ഇൗ വർഷം ജൂലൈയിൽ 8.9 ബില്യൺ ആസ്തിയുള്ള എച്ച്​.സി.എല്ലി​െൻറ ചെയർപേഴ്​സണായി സ്ഥാനമേറ്റെടുത്ത റോഷ്​ണി ഇന്ത്യയിലെ പ്രമുഖ ​െഎടി കമ്പനിയുടെ തലപ്പത്തെത്തുന്ന ആദ്യത്തെ വനിത കൂടിയായി മാറി.

അമീറ ഷാ -മെട്രോപൊളിസ് ഹെല്‍ത്ത് കെയർ

ലബോറട്ടറി നടത്തുകയായിരുന്ന പിതാവി​െൻറ സംരംഭത്തില്‍ കസ്റ്റമര്‍ സര്‍വീസ് മേഖല കൈകാര്യം ചെയ്താണ്​​ അമീറ ഷായുടെ തുടക്കം. 15 വർഷങ്ങൾകൊണ്ട്​ പിതാവി​െൻറ ഒറ്റ ലബോറട്ടറി 88.15 ബില്യണ്‍ ഡോളര്‍ മൂല്യമുള്ള മെട്രോപൊളിസ് ഹെല്‍ത്ത് കെയർ എന്ന സ്ഥാപനമാക്കി അമീറ ഷാ മാറ്റി. അമീറ ഷാ മാനേജിംഗ് ഡയറക്റ്ററായ മെട്രോപൊളിസ് ഹെല്‍ത്ത്‌കെയറിന്​ ഇപ്പോൾ ഇന്ത്യയിലെ 210 നഗരങ്ങളിലായി 125 ക്ലിനിക്കല്‍ ലാബുകളുണ്ട്​. കോവിഡ് 19 ടെസ്റ്റ് നടത്താന്‍ സര്‍ക്കാരി​െൻറ അനുമതി ലഭിച്ച രാജ്യത്തെ ആദ്യത്തെ സ്വകാര്യ കമ്പനിയാണ് മെട്രോപൊളിസ്. കഴിഞ്ഞ വര്‍ഷം കമ്പനി ഓഹരി വിപണിയിലും ലിസ്റ്റ് ചെയ്യപ്പെട്ടു.

വിനതി സറഫ് മുട്രേജ - വിനതി ഓര്‍ഗാനിക് ലിമിറ്റഡ്​


പിതാവി​െൻറ ഉടമസ്ഥതയിലുള്ള വിനതി ഓര്‍ഗാനിക് ലിമിറ്റഡി​െൻറ (വി.ഒ.എൽ) എക്‌സിക്യൂട്ടിവ് ഡയറക്റ്റര്‍ സ്ഥാനം ഏറ്റെടുത്തുകൊണ്ടാണ് വിനതി സറഫ് മുട്രേജ സംരംഭകയാകുന്നത്. കഴിഞ്ഞ പതിനാലു വര്‍ഷം കൊണ്ട് കമ്പനിയുടെ വിപണി മൂല്യം 500 മടങ്ങും വില്‍പ്പന 16 മടങ്ങും വര്‍ധിച്ചുവെന്നാണ്​ ഫോര്‍ബ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നത്​. 2006 ല്‍ 66 കോടി രൂപ അറ്റാദായമുണ്ടായിരുന്നിടത്ത്​, ഇപ്പോൾ അത് ആയിരം കോടിയിലെത്തി. രണ്ടു വര്‍ഷം മുമ്പാണ് വിനതി സറഫ് മുട്രേജ ചീഫ് എക്‌സിക്യൂട്ടിവ് ഓഫീസര്‍ സ്ഥാനത്തെത്തിയത്.




Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:forbes magazineForbes Listmost powerful businesswomen 2020
Next Story