Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightഇന്ത്യയിൽ...

ഇന്ത്യയിൽ ശതകോടീശ്വരൻമാരുടെ എണ്ണം 2031ഓടെ 51 ശതമാനം വർധിക്കും; റിപ്പോർട്ട്

text_fields
bookmark_border
Indias Billionaire Count To Surge 51percent By 2031
cancel

ന്യൂഡൽഹി: ഇന്ത്യയിൽ ശതകോടീശ്വരൻമാരുടെ എണ്ണം 2031ഓടെ വർധിക്കുമെന്ന് നൈറ്റ് ഫ്രാങ്കിന്റെ വെൽത്ത് റിപ്പോർട്ട്. യു.എസ്, ചൈന തുടങ്ങിയ സാമ്പത്തിക ഭീമൻമാരെ തള്ളി ആഗോളതലത്തിൽ അതിവേഗം ശതകോടീശ്വരൻമാർ വളരുന്ന രാജ്യമായി ഇന്ത്യ മാറുമെന്നാണ് റിപ്പോർട്ട്. 2026നും 2031നും ഇടയിൽ ഇന്ത്യയിലെ ശതകോടീശ്വരൻമാരുടെ എണ്ണത്തിൽ 51 ശതമാനം വർധനവുണ്ടാകുമെന്നും റിപ്പോർട്ടിൽ പറയുന്നു.

അഞ്ച് വർഷത്തിനുള്ളിൽ ഇന്ത്യൻ ശതകോടീശ്വരൻമാരുടെ എണ്ണം 207ൽനിന്ന് 313 ആയി ഉയരും. 2021നും 2026നും ഇടയിൽ 30 മില്യൺ ഡോളറിൽ കൂടുതൽ സമ്പത്തുള്ളവരുടെ എണ്ണത്തിൽ 63 ശതമാനം വർധനയുണ്ടായി. അമേരിക്ക 914, ചൈന 485 എന്നിങ്ങനെയാണ് ശതകോടീശ്വരൻമാരുടെ എണ്ണം. മൂന്നാം സ്ഥാനത്താണ് ഇന്ത്യ.

ആഗോള തലത്തിൽ സമ്പത്ത് സൃഷ്ടിക്കുന്നവരിലെ ഭീമൻമാരായി യു.എസും ചൈനയും തുടരുകയാണ്. എന്നാൽ, ഭാവിയിലെ ശതകോടീശ്വരൻമാരുടെ വളർച്ചാ നിരക്കിൽ ഈ രണ്ടു രാജ്യങ്ങളെയും പിന്തള്ളിയാകും ഇന്ത്യയുടെ വളർച്ചയെന്നും റിപ്പോർട്ടിൽ പറയുന്നു. മുംബൈയാണ് ഏറ്റവും ഉയർന്ന ആസ്തിയുള്ള ആളുകൾ ഏറ്റവും കൂടുതലുള്ള സ്ഥലം.

സ്റ്റാർട്ടപ്പ് രംഗത്തെ കുതിച്ചുചാട്ടം, ഉയർന്ന വരുമാനമുള്ള പ്രഫഷണലുകളുടെ വർധനവ് എന്നിവയാണ് സമ്പത്ത് വർധിക്കാൻ പ്രധാന കാരണം. സമ്പദ്‌വ്യവസ്ഥയുടെ വിവിധ മേഖലകളായ സാങ്കേതികവിദ്യ, നിർമാണം, റിയൽ എസ്റ്റേറ്റ്, സാമ്പത്തിക സേവനങ്ങൾ എന്നിവയിൽ നിന്നാണ് പുതിയ ശതകോടീശ്വരന്മാർ ഉയർന്നുവരുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:billionairesIndiaBillionaires list
News Summary - Indias Billionaire Count To Surge 51percent By 2031
Next Story