Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightഇന്ത്യക്കാർ ഏറ്റവും...

ഇന്ത്യക്കാർ ഏറ്റവും കൂടുതൽ സമയം ജോലി ചെയ്യുന്നു; വാങ്ങുന്നത്​ ഏറ്റവും കുറവ്​ വേതനവും, ഐ.എൽ.ഒ റിപ്പോർട്ട്​

text_fields
bookmark_border
ഇന്ത്യക്കാർ ഏറ്റവും കൂടുതൽ സമയം ജോലി ചെയ്യുന്നു; വാങ്ങുന്നത്​ ഏറ്റവും കുറവ്​ വേതനവും, ഐ.എൽ.ഒ റിപ്പോർട്ട്​
cancel

ലോകത്ത്​ ഏറ്റവും കൂടുതൽ സമയം ജോലി ചെയ്യുന്നവരുടെ പട്ടികയിൽ ഏറെ മുന്നിലുള്ള രാജ്യങ്ങളിൽ ഇന്ത്യയും. അന്താരാഷ്​ട്ര ലേബർ ഓര്‍ഗനൈസേഷ​െൻറ (ഐ.എൽ.ഒ) റിപ്പോർട്ടിലാണ്​ ഇത്​ സൂചിപ്പിക്കുന്നത്​. അതുകൂടാതെ ഏഷ്യയിൽ ഏറ്റവും കുറവ്​ വേതനം വാങ്ങുന്ന തൊഴിലാളികളുള്ള രാജ്യങ്ങളിൽ രണ്ടാം സ്ഥാനത്താണ്​ നമ്മുടെ രാജ്യം. ബംഗ്ലാദേശാണ്​ മുന്നിലുള്ളത്​. ഏറ്റവും അധികം ജോലി സമയമുളള രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ അഞ്ചാം സ്ഥാനത്താണ്​.

ഇക്കാര്യത്തിൽ ഇന്ത്യക്ക്​ മുന്നിലുള്ള രാജ്യങ്ങളാക​െട്ട ഗാംബിയ, മംഗോളിയ, മാലിദ്വീപ്​, ഖത്തർ എന്നിവയും. ഇൗ രാജ്യങ്ങളിൽ നല്ലൊരു ശതമാനം ആളുകൾ ഇന്ത്യയിൽ നിന്നുള്ളവരാണ്​. ഇന്ത്യയിൽ ഒരാഴ്​ച്ചത്തെ ഒരാളുടെ ജോലി സമയം 48 മണിക്കൂറോ അതിന്​ മുകളിലോ ആണ്​. ചൈനയിൽ അത്​ 46 മണിക്കൂറുകളും. അമേരിക്കയിൽ 37 മണിക്കൂറുകളും ഇംഗ്ലണ്ടിലും ഇസ്രയേലിലും 36 വീതം മണിക്കൂറുകളുമാണ്​.

ഇന്ത്യയിലെ തൊഴിലാളികള്‍ക്ക് ലഭിക്കുന്നത് ലോകത്ത് മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് നോക്കിയാല്‍ വളരെ കുറഞ്ഞ വേതനമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ചില ആഫ്രിക്കന്‍ രാജ്യങ്ങള്‍ മാത്രമാണ്​ ഇക്കാര്യത്തില്‍ ഇന്ത്യയേക്കാൾ പിറകിലുള്ളതെന്നും ഗ്ലോബല്‍ വേജ് റിപ്പോര്‍ട്ട് 2021-21 വ്യക്തമാക്കുന്നു. അതേസമയം, രാജ്യത്ത്​ നഗരങ്ങളിൽ മികച്ച വേതനത്തോടെ ജോലി ചെയ്യുന്നവരാണ്​ ഗ്രാമങ്ങളിലുള്ളവരേക്കാൾ കൂടുതൽ സമയം ജോലി ചെയ്യുന്നത്​. ഗ്രാമങ്ങളിലും നഗരങ്ങളിലും സ്​ത്രീകളേക്കാൾ കൂടുതൽ സമയം ജോലി ചെയ്യുന്നത്​ പുരുഷൻമാരാണ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Indian workersILO Report
News Summary - Indian workers work longest earn the least
Next Story