Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Indian Oil promotes e fuel vouchers as perfect wedding gifts
cancel
Homechevron_rightBusinesschevron_rightBiz Newschevron_rightആഘോഷങ്ങൾക്ക്​ ഇനി...

ആഘോഷങ്ങൾക്ക്​ ഇനി ഏറ്റവും 'വിലകൂടിയ' സമ്മാനമാക​ാം; ഫ്യൂവൽ വൗച്ചർ പുറത്തിറക്കി ഇന്ത്യൻ ഓയിൽ

text_fields
bookmark_border

ന്യൂഡൽഹി: പ്രിയപ്പെട്ടവരുടെ വിവാഹത്തിനോ ജന്മദിന​ത്തിനോ​ എന്ത്​ സമ്മാനം നൽകുമെന്ന ആശങ്കയിലാണോ? എന്നാൽ, എല്ലാവർക്കും ഉപകാരപ്രദമായ ഒരു സമ്മാനം നൽകാനുള്ള പദ്ധതിയുമായി രംഗത്തെത്തിയിരിക്കുകയാണ്​ ഇന്ത്യൻ ഓയിൽ കോർപറേഷൻ.

വൺസ്​ ഫോർ യു എന്ന ഇലക്​ട്രിക്​ ഫ്യൂവൽ വൗച്ചർ പുറത്തിറക്കിയതായി ട്വിറ്ററിലൂടെ അറിയിച്ചിരിക്കുകയാണ്​ കമ്പനി. ഓൺലൈനായി വൗച്ചറുകൾ സ്വന്തമാക്കാം. 'വിവാഹങ്ങൾക്ക്​ നൽകാവുന്ന മികച്ച സമ്മാനം' കൂടാതെ ​മ​േറ്റതെങ്കിലും ആഘോഷങ്ങൾക്ക്​ സമ്മാനിക്കാവുന്ന പാരിതോഷികം എന്ന വാക്യങ്ങളോടെയാണ്​ പരസ്യം.

ഓൺലൈനായി വാങ്ങാനും ഡിജിറ്റലായി നൽകാനും കഴ​ിയുന്ന ഇ -ഫ്യൂവൽ വൗച്ചർ പദ്ധതിയാണ്​ ഐ.ഒ.സി അവതരിപ്പിച്ചിരിക്കുന്നത്​.

'നിങ്ങളുടെ പ്രിയപ്പെട്ടവരുടെ പുതിയ തുടക്കങ്ങൾ കൂടുതൽ മനോഹരമാക്കാം. വിവാഹം ആഘോഷമാക്കാൻ പറ്റിയ സമ്മാനം. ഐ.ഒ.സിയുടെ One4U e Fuel വൗച്ചർ ഇന്നുതന്നെ സ്വന്തമാക്കൂ. നിങ്ങളുടെ സ്​നേഹവും അനുഗ്രഹവും കൊണ്ട്​ അവരുടെ ജീവിതം സമ്പന്നമാക്കൂ' -ഐ.ഒ.സി ട്വിറ്ററിൽ കുറിച്ചു.

500 രൂപയുടേതാണ്​ ഏറ്റവും കുറഞ്ഞ ഇന്ധന വൗച്ചർ. 10,000 രൂപയുടേതാണ്​ ഏറ്റവും വില കൂടിയ വൗച്ചർ. 1000, 2000, 5000 രൂപയുടെ വൗച്ചറുകളും ലഭ്യമാണ്​.

കൂടാതെ ഡിസ്​കൗണ്ടും കമ്പനി വാഗ്​ദാനം ചെയ്യുന്നു. one4u.easyfuel.in വെബ്​സൈറ്റിലൂടെ വൗച്ചർ സ്വന്തമാക്കാം. അതേസമയം, കമ്പനിയുടെ പുതിയ വൗച്ചർ പദ്ധതിയെ രസകരമായ കമന്‍റുക​േളാടെയാണ്​ സമൂഹമാധ്യമങ്ങൾ സ്വീകരിച്ചത്​. ഏറ്റവും വിലകൂടിയ സമ്മാനം ഇതിലൂടെ നൽകാൻ സാധിക്കുമെന്നാണ്​ മിക്കവരുടെയും പ്രതികരണം.



Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Fuel PriceIndian OilOne4U e Fuel Voucher
News Summary - Indian Oil promotes e fuel vouchers as perfect wedding gifts
Next Story