Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

യു.എസിലെ ഏറ്റവും വലിയ സ്റ്റീൽ പ്ലാന്‍റ് നിർമിക്കാൻ ഇന്ത്യൻ ബഹുരാഷ്ട്ര കമ്പനി; 15 ബില്യൺ ഡോളറിന്‍റെ പദ്ധതി പ്രഖ്യാപിച്ച് ട്രംപ്

text_fields
bookmark_border
യു.എസിലെ ഏറ്റവും വലിയ സ്റ്റീൽ പ്ലാന്‍റ് നിർമിക്കാൻ ഇന്ത്യൻ ബഹുരാഷ്ട്ര കമ്പനി; 15 ബില്യൺ ഡോളറിന്‍റെ പദ്ധതി പ്രഖ്യാപിച്ച് ട്രംപ്
cancel

വാഷിങ്ടൺ: ഇന്ത്യൻ ബഹുരാഷ്ട്ര കമ്പനിയായ എസ്സാർ ഗ്രൂപ്പിന്‍റെ ഉടമസ്ഥതയിലുള്ള മെസാബി മെറ്റാലിക്സ് അയോവയിൽ നിർമിക്കുന്ന 15 ബില്യൻ ഡോളറിന്‍റെ സ്റ്റീൽ കോംപ്ലക്സ് പദ്ധതി പദ്ധതി പ്രഖ്യാപിച്ച് യു.എസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. പദ്ധതി യു.എസ് നിർമാണ മേഖലക്ക് വലിയ ഉത്തേജനമാകുമെന്ന് പറഞ്ഞ ട്രംപ് യു.എസ് ചരിത്രത്തിലെ ഏറ്റവും വലിയ സ്റ്റീൽ പ്ലാന്റായിരിക്കും ഇതെന്നും വ്യക്തമാക്കി.

18 ബില്യൺ ഡോളറാണ് എസ്സാർ ഗ്രൂപ്പ് യു.എസിൽ നിക്ഷേപിക്കുന്നത്. യു.എസിലെ നിർമാണ മേഖല വികസിപ്പിക്കാനുള്ള ശ്രമങ്ങൾക്ക് പിന്തുണ നൽകിയതിന് എസ്സാർ ഗ്രൂപ്പ് ചെയർമാൻ രേവന്ത് റൂയിയ യു.എസ് പ്രസിഡന്‍റിന് നന്ദി പറഞ്ഞു. മിനസോട്ടയിലെ തങ്ങളുടെ ഖനിയിൽ നിന്ന് വേർതിരിച്ചെടുക്കുന്ന ഇരുമ്പയിര് അയോവയിലേക്ക് കൊണ്ടുപോയി അവിടെവച്ച് സ്റ്റീൽ ആക്കി മാറ്റാനാണ് മെസാബി മെറ്റാലിക്സ് പദ്ധതിയിടുന്നത്. അയോവ പ്ലാന്റിന്‍റെ ആദ്യ ഘട്ടത്തിൽ പ്രതിവർഷം 75 ലക്ഷം (7.5 ദശലക്ഷം) ടൺ സ്റ്റീൽ ഉത്പാദിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇത് പിന്നീട് പ്രതിവർഷം ഒരു കോടി (10 ദശലക്ഷം) ടൺ ആയി ഉയർന്നേക്കും.

2030ൽ ഇവിടെ ആദ്യത്തെ സ്റ്റീൽ ഉത്പാദനം ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. മിനസോട്ടയിലെ നാഷ്വാക്കിലുള്ള മെസാബി മെറ്റാലിക്സിന്റെ പുതിയ ഇരുമ്പയിര് ഖനിയുമായി ഈ പദ്ധതി ബന്ധിപ്പിക്കും. ഖനിയുടെ വികസനത്തിനായി കമ്പനി 2.5 ബില്യൺ ഡോളറിലധികം നിക്ഷേപിച്ചിട്ടുണ്ട്.

50 വർഷത്തിനിടയിൽ യു.എസിൽ ആരംഭിക്കുന്ന ആദ്യത്തെ പുതിയ ഇരുമ്പയിര് ഖനിയാണിത്. മിനസോട്ടയിലെ മെസാബി അയൺ റേഞ്ചിലാണ് ഖനി സ്ഥിതി ചെയ്യുന്നത്. യു.എസ് ജിയോളജിക്കൽ സർവേ പ്രകാരം, ഏകദേശം 80 മുതൽ 100 മൈൽ വരെ വ്യാപിച്ചുകിടക്കുന്ന ഈ പ്രദേശം 20ാം നൂറ്റാണ്ടിലെ മൊത്തം യുഎസ് ഇരുമ്പയിര് ഉത്പാദനത്തിന്റെ 60 ശതമാനവും വഹിച്ചിരുന്നു. ഈ ഖനിയിൽ നിന്ന് പ്രതിവർഷം 75 ലക്ഷം ടൺ ഇരുമ്പ് ഉത്പാദിപ്പിക്കുമെന്നും മിനസോട്ടയിൽ ഏകദേശം 350 തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും പ്രതീക്ഷിക്കുന്നു.

യു.എസ് സ്റ്റീൽ മേഖലയിൽ വൻ പ്രതീക്ഷയോടെ ഇന്ത്യയുടെ എസ്സാർ

എസ്സാർ ഗ്രൂപ്പിന് യു.എസ് സ്റ്റീൽ, ഖനന മേഖലകളിലുള്ള സാന്നിധ്യത്തിന്റെ വലിയൊരു വിപുലീകരണമാണ് അയോവ പ്രൊജക്റ്റ്. മെസാബി മെറ്റാലിക്സിന്റെ ഉടമസ്ഥരായ എസ്സാർ അവരുടെ മിനസോട്ട ഖനന പ്രവർത്തനത്തിൽ ഇതിനോടകം നൂറുകോടി ഡോളറിലധികം നിക്ഷേപിച്ചിട്ടുണ്ട്.

പദ്ധതിക്ക് 10 ബില്യൻ ഡോളർ വരെ ധനസഹായം നൽകുമെന്ന് ഈ മാസം ആദ്യം ഫെഡറൽ ഏജൻസി അറിയിച്ചിരുന്നു. എക്‌സ്‌പോർട്ട്-ഇംപോർട്ട് ബാങ്ക് ചെയർമാൻ ജോൺ ജോവനോവിച്ചും മിനസോട്ട ഖനി സന്ദർശിച്ചിരുന്നു. അയോവയിലെ പ്ലാന്റ് പ്രവർത്തനമാരംഭിച്ചാൽ കുറഞ്ഞത് 1,750 സ്ഥിരം തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്. പ്ലാന്റിന്റെ ആദ്യ ഘട്ടം മറ്റൊരു 5,000 മുതൽ 6,000 വരെ നിർമാണ തൊഴിലുകൾക്ക് പിന്തുണ നൽകുമെന്ന് വൈറ്റ് ഹൗസ് ഉദ്യോഗസ്ഥൻ വ്യക്തമാക്കി. നിർമാണ വേളയിലും ആദ്യത്തെ 10 വർഷത്തെ പ്രവർത്തനത്തിലുമായി ഈ പദ്ധതിയിലൂടെ മൊത്തം 95 ബില്യൺ ഡോളറിന്റെ സാമ്പത്തിക നേട്ടം ഉണ്ടാകുമെന്നാണ് വൈറ്റ് ഹൗസ് കണക്കാക്കുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Indian multinational to build largest steel plant in US
Next Story