Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വാഴപ്പഴ കയറ്റുമതിയിൽ ഇന്ത്യയുടെ പുതിയ നീക്കം; എഫ്.ഡി.ഐ ഇളവുകൾ പരിഗണനയിൽ

text_fields
bookmark_border
വാഴപ്പഴ കയറ്റുമതിയിൽ ഇന്ത്യയുടെ പുതിയ നീക്കം; എഫ്.ഡി.ഐ ഇളവുകൾ പരിഗണനയിൽ
cancel

ന്യൂഡൽഹി: ലോകത്തിലെ ഏറ്റവും വലിയ വാഴപ്പഴ ഉൽപ്പാദക രാജ്യമായ ഇന്ത്യ, ആഗോള കയറ്റുമതി വിപണിയിൽ സാന്നിധ്യം ശക്തമാക്കാനുള്ള നീക്കത്തിലാണ്. ഇതിന്റെ ഭാഗമായി തോട്ടം (പ്ലാന്റേഷൻ) മേഖലയിലെ നേരിട്ടുള്ള വിദേശ നിക്ഷേപ നയത്തിൽ കൂടുതൽ ഇളവുകൾ കൊണ്ടുവരുന്നത് കേന്ദ്ര സർക്കാർ പരിഗണിക്കുന്നതായി വാണിജ്യ മന്ത്രാലയവുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥർ അറിയിച്ചു. നിലവിൽ തേയില, കാപ്പി, റബ്ബർ, ഏലം, പാം ഓയിൽ, ഒലിവ് ഓയിൽ ട്രീ പ്ലാന്റേഷൻ തുടങ്ങിയ മേഖലകളിൽ 100 ശതമാനം എഫ്.ഡി.ഐ ഓട്ടോമാറ്റിക് റൂട്ടിലൂടെ അനുവദിച്ചിട്ടുണ്ട്. ഇതിലേക്ക് വാഴപ്പഴം പോലുള്ള കൂടുതൽ വാണിജ്യവിളകളെ ഉൾപ്പെടുത്താനുള്ള സാധ്യതയാണ് സർക്കാർ പരിശോധിക്കുന്നത്.

ലോക വാഴപ്പഴ ഉൽപ്പാദനത്തിൽ ഇന്ത്യ ഒന്നാം സ്ഥാനത്താണ്. ലോക ഉൽപ്പാദനത്തിന്റെ ഏകദേശം 26.93 ശതമാനം ഇന്ത്യയിൽ നിന്നാണെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. എന്നാൽ ആഗോള കയറ്റുമതി വിപണിയിൽ ഇന്ത്യയുടെ പങ്ക് ഇപ്പോഴും പരിമിതമാണ്. ഈ പോരായ്മ പരിഹരിക്കാനാണ് നയപരമായ മാറ്റങ്ങൾ കൊണ്ടുവരുന്നത്. വിദേശ നിക്ഷേപവും ആധുനിക സാങ്കേതികവിദ്യയും എത്തിക്കുന്നതിലൂടെ ഉൽപ്പാദനം, സംഭരണം, പാക്കിങ്, ശീതശൃംഖല, കയറ്റുമതി അടിസ്ഥാനസൗകര്യങ്ങൾ എന്നിവ മെച്ചപ്പെടുത്താനാണ് ലക്ഷ്യം. വാഴപ്പഴ കയറ്റുമതി വർധിപ്പിക്കാൻ എ.പി.ഇ.ഡി.എ ഉൽപ്പാദന ക്ലസ്റ്ററുകൾ, പോസ്റ്റ് ഹാർവെസ്റ്റ് സൗകര്യങ്ങൾ, കയറ്റുമതി പ്രോട്ടോക്കോളുകൾ എന്നിവ വികസിപ്പിക്കുന്ന നടപടികളും സ്വീകരിച്ചിട്ടുണ്ട്.

കഴിഞ്ഞ വർഷങ്ങളിൽ ഇന്ത്യയുടെ വാഴപ്പഴ കയറ്റുമതി വളർച്ച രേഖപ്പെടുത്തിയിട്ടുണ്ട്. 2023-24 സാമ്പത്തിക വർഷത്തിൽ ഇന്ത്യ 6 ലക്ഷം മെട്രിക് ടൺ വാഴപ്പഴം കയറ്റുമതി ചെയ്തപ്പോൾ കയറ്റുമതി മൂല്യം 377 മില്യൺ യു.എസ് ഡോളറായിരുന്നു. പുതിയ കണക്കുകൾ പ്രകാരം ഇന്ത്യൻ വാഴപ്പഴത്തിന് മധ്യപൂർവ രാജ്യങ്ങളിൽ ശക്തമായ ആവശ്യകത തുടരുകയാണ്. ആന്ധ്രപ്രദേശ്, മഹാരാഷ്ട്ര, കർണാടക, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങളാണ് പ്രധാന ഉൽപ്പാദന കേന്ദ്രങ്ങൾ. കേരളത്തിലെ തൃശൂർ, വയനാട്, തിരുവനന്തപുരം ഉൾപ്പെടെയുള്ള ജില്ലകളും വാഴപ്പഴ കയറ്റുമതി ക്ലസ്റ്ററുകളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. യു.എ.ഇ, ഇറാഖ്, ഒമാൻ, സൗദി അറേബ്യ, ഖത്തർ, കുവൈത്ത്, നേപ്പാൾ തുടങ്ങിയ രാജ്യങ്ങളാണ് ഇന്ത്യൻ വാഴപ്പഴത്തിന്റെ പ്രധാന വിപണികൾ. എ.പി.ഇ.ഡി.എ കണക്കുകൾ പ്രകാരം പുതിയ വിപണികൾ കണ്ടെത്തുന്നതിനും യൂറോപ്പ് ഉൾപ്പെടെയുള്ള ദൂര വിപണികളിലേക്ക് കയറ്റുമതി വർധിപ്പിക്കുന്നതിനും ശ്രമങ്ങൾ തുടരുകയാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - India Eyes FDI Exemption for Banana Exports
Next Story