പോർട്ടലിലെ തകരാർ പരിഹരിക്കാനായില്ല; ആദായ നികുതി റിേട്ടൺ സമർപ്പിക്കേണ്ട തീയതി വീണ്ടും നീട്ടിയേക്കും
text_fieldsന്യൂഡൽഹി: ആദായ നികുതി റിേട്ടൺ സമർപ്പിക്കേണ്ട തീയതി വീണ്ടും നീട്ടിയേക്കും. 2020-21 സാമ്പത്തിക വർഷത്തിലേക്കുള്ള ആദായ നികുതി റിേട്ടൺ സമർപ്പിക്കേണ്ട അവസാന തീയതി സെപ്റ്റംബർ 30 ആണ്. ജൂലൈ 31നായിരുന്നു ആദായ നികുതി റിേട്ടൺ സമർപ്പിക്കേണ്ടയിരുന്ന അവസാന തീയതി. പിന്നീട് ഇത് സെപ്റ്റംബർ 30ലേക്ക് നീട്ടുകയായിരുന്നു.
ആദായ നികുതി വെബ്സൈറ്റിലെ തകരാർ മൂലം നിരവധി പേർക്ക് കൃത്യസമയത്ത് റിേട്ടൺ സമർപ്പിക്കാൻ സാധിച്ചിരുന്നില്ല. ഇതോടെയാണ് തീയതി വീണ്ടും നീട്ടാനുള്ള ചർച്ച ധനകാര്യമന്ത്രാലയത്തിൽ ആരംഭിച്ചത്.
പ്രമുഖ ഐ.ടി കമ്പനിയായ ഇൻഫോസിസാണ് ആദായ നികുതി പോർട്ടൽ തയാറാക്കിയത്. എന്നാൽ, പോർട്ടലിൽ വ്യാപകമായ തകരാറുകൾ കണ്ടെത്തുകയായിരുന്നു. തുടർന്ന് ധനകാര്യമന്ത്രാലയം നിരവധി തവണ ഇടപ്പെട്ടുവെങ്കിലും പ്രശ്നപരിഹാരമായിരുന്നില്ല. കഴിഞ്ഞ ദിവസം ഇതുമായി ബന്ധെപട്ട് ഇൻഫോസിസിന് ധനകാര്യമന്ത്രാലയം അന്ത്യശാസനം നൽകിയിരുന്നു.

