Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightദു​ബൈ​യി​ലെ...

ദു​ബൈ​യി​ലെ ആ​സ്റ്റ​ര്‍ ഫാ​ര്‍മ​സി​ക​ളി​ൽ ഇ​നി ഇ​ന്‍-​സ്റ്റോ​ര്‍ ഫ്ലൂ ​വാ​ക്‌​സി​നു​ക​ൾ ല​ഭി​ക്കും

text_fields
bookmark_border
Aster Pharmacies
cancel
camera_alt

ആ​സ്റ്റ​ര്‍ ഫാ​ര്‍മ​സി ഔ​ട്ട്​​ലെ​റ്റു​ക​ളി​ല്‍ ഇ​ന്‍-​സ്‌​റ്റോ​ര്‍ വാ​ക്‌​സി​നേ​ഷ​നു​ക​ള്‍ ല​ഭ്യ​മാ​ക്കു​ന്ന​തി​ന്‍റെ ഉ​ദ്​​ഘാ​ട​ന ചടങ്ങ്

ദു​ബൈ: ആ​സ്റ്റ​ര്‍ ഫാ​ര്‍മ​സി ഔ​ട്ട്​​ലെ​റ്റു​ക​ളി​ല്‍ ഇ​നി മു​ത​ൽ ഇ​ന്‍-​സ്‌​റ്റോ​ര്‍ വാ​ക്‌​സി​നേ​ഷ​നു​ക​ള്‍ ല​ഭ്യ​മാ​കും. ഫാ​ര്‍മ​സി റീ​ട്ടെ​യി​ല്‍ ശൃം​ഖ​ല​യി​ൽ ആ​ദ്യ​മാ​യാ​ണ്​ ഇ​ന്‍-​സ്‌​റ്റോ​ര്‍ വാ​ക്‌​സി​നേ​ഷ​നു​ക​ള്‍ ഏ​ര്‍പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​തെ​ന്ന്​ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ദു​ബൈ അ​ല്‍ ന​ഹ്ദ​യി​ലെ ആ​സ്റ്റ​ര്‍ ഫാ​ര്‍മ​സി 200ലാ​ണ്​ ആ​ദ്യ ഘ​ട്ട​ത്തി​ല്‍ ഫ്ലൂ ​വാ​ക്‌​സി​നേ​ഷ​നു​ക​ളു​ണ്ടാ​വു​ക. സാം​ക്ര​മി​ക രോ​ഗ​ങ്ങ​ള്‍ക്കെ​തി​രാ​യ കൂ​ടു​ത​ല്‍ പ്ര​തി​രോ​ധ വാ​ക്‌​സി​നു​ക​ള്‍ പി​ന്നീ​ട് ചേ​ര്‍ക്കും.

പൊ​തു​ജ​നാ​രോ​ഗ്യം മെ​ച്ച​പ്പെ​ടു​ത്താ​ന്‍ പു​തി​യ വ​ഴി​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തി​ല്‍ യു.​എ.​ഇ ഹെ​ൽ​ത്ത്​ റ​ഗു​ലേ​റ്റ​റി അ​തോ​റി​റ്റി എ​പ്പോ​ഴും മു​ന്‍പ​ന്തി​യി​ലാ​ണെ​ന്ന്​ ആ​സ്റ്റ​ര്‍ റീ​ടെ​യി​ല്‍ സി.​ഇ.​ഒ എ​ന്‍.​എ​സ്. ബാ​ല​സു​ബ്ര​ഹ്മ​ണ്യ​ന്‍ പ​റ​ഞ്ഞു. ഈ ​ഉ​ദ്യ​മ​ത്തി​ൽ ശൃം​ഖ​ല​യാ​വാ​ന്‍ ക​ഴി​ഞ്ഞ​തി​ല്‍ അ​ഭി​മാ​ന​മു​ണ്ട്. വാ​ക്‌​സി​നേ​ഷ​ന്‍ എ​ടു​ക്കാ​നു​ള്ള ര​ജി​സ്‌​ട്രേ​ഷ​ന്‍ പ്ര​ക്രി​യ ല​ളി​ത​മാ​ക്കു​ക​യും കാ​ര്യ​ക്ഷ​മ​മാ​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്.

ഫ്ലൂ ​വാ​ക്‌​സി​നേ​ഷ​നാ​യി ക്ലി​നി​ക്കി​ലേ​ക്കോ മെ​ഡി​ക്ക​ല്‍ സെ​ന്‍റ​റി​ലേ​ക്കോ പോ​കു​ന്ന​തി​നു പ​ക​രം രോ​ഗി​ക​ള്‍ക്ക് അ​യ​ല്‍പ​ക്ക​ത്തു​ള്ള വാ​ക്‌​സി​നു​ക​ള്‍ പ്ര​യോ​ജ​ന​പ്പെ​ടു​ത്തു​ന്ന​ത് കൂ​ടു​ത​ല്‍ സൗ​ക​ര്യ​പ്ര​ദ​മാ​ണ്​ പു​തി​യ സം​വി​ധാ​ന​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. വേ​ഗ​ത്തി​ലും എ​ളു​പ്പ​ത്തി​ലും വാ​ക്‌​സി​നേ​ഷ​ന്‍ രൂ​പ​ക​ല്‍പ​ന ചെ​യ്തി​രി​ക്കു​ന്ന​ത് ഇ​ൻ​ഫ്ലു​വ​ന്‍സാ വൈ​റ​സി​ല്‍നി​ന്ന് സം​ര​ക്ഷി​ക്കാ​നും ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​ക്കാ​നു​ള്ള സാ​ധ്യ​ത കു​റ​ക്കാ​നും ഉ​പ​ക​രി​ക്കു​മെ​ന്ന്​ ആ​സ്റ്റ​ര്‍ റീ​​ടെ​യി​ല്‍ സി.​ഒ.​ഒ ഷി​റാ​സ് ഖാ​ന്‍ പ​റ​ഞ്ഞു. രോ​ഗ​ബാ​ധി​ത​രാ​വാ​തി​രി​ക്കാ​നു​ള്ള ചെ​ല​വു കു​റ​ഞ്ഞ മാ​ര്‍ഗം കൂ​ടി​യാ​ണി​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UAEAster Pharmaciesflu vaccines
News Summary - In-store flu vaccines now available at Aster Pharmacies in Dubai
Next Story