Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

"ഡ്രിപ് ലെസ് സീരീസ്" പ്രഷർകുക്കർ പുറത്തിറക്കി ഇംപെക്സ്

text_fields
bookmark_border
ഡ്രിപ് ലെസ് സീരീസ് പ്രഷർകുക്കർ പുറത്തിറക്കി  ഇംപെക്സ്
cancel

കേരളത്തിലെ മുൻനിര അടുക്കള, ഗൃഹോപകരണ ബ്രാൻഡായ ഇംപെക്സ് പുതിയ അലുമിനിയം "ഡ്രിപ് ലെസ് സീരീസ്" പ്രഷർകുക്കർ പുറത്തിറക്കി. പുതുതായി രൂപകൽപന ചെയ്ത സ്പിൽകൺട്രോൾ ലിഡുമായാണ് ഡ്രിപ് ലെസ് സീരീസ് കുക്കറുകൾ വരുന്നത്. വൈവിധ്യമാർന്ന ഗൃഹോപകരണങ്ങൾ വിപണിയിലെത്തിക്കുന്നതു വഴി കഴിഞ്ഞ ഒന്നരപ്പതിറ്റാണ്ടിലേറെയായി വിപണിയിൽ സജീവമായ ബ്രാൻഡുകളിലൊന്നാണ് ഇംപെക്സ്. കാലോചിതമായി ഉപഭോക്താവിന്റെ ദൈനംദിന ആവശ്യങ്ങൾക്ക് അനുയോജ്യമായ ഉപകരണങ്ങളാണ് മുൻനിര ബ്രാൻഡ് വിപണിയിൽ അവതരിപ്പിക്കുന്നത്.

നൂതനമായ സ്‌മാർട്ട്സ്‌പിൽ കൺട്രോൾ ഫീച്ചർ ഓവർ ഫ്ലോകളെ തടയുകയും ഗ്യാസ് സ്റ്റൗവും അടുക്കള ഭാഗങ്ങളും വൃത്തിയായി സൂക്ഷിക്കാൻ സഹായിക്കുകയും ചെയ്യുന്നു. ക്ലീനിങ് ജോലികൾ കുറക്കുന്നതിലൂടെ ഉപഭോക്താക്കൾക്ക് അധ്വാനഭാരം കുറച്ച് ഉല്ലാസസമയം വർധിപ്പിക്കാൻ കഴിയുമെന്ന് ഇംപെക്‌സ് വിഭാവനം ചെയ്യുന്നു.

ഓവർഫ്ലോകളെ തടയുന്ന ഡ്രിപ് പ്രിവൻഷൻ ഫീച്ചർ ഗ്യാസ് സ്റ്റൗ ബർണറുകളിൽ ദ്രാവകത്തിന്റെ കണികകൾ വീഴുന്നത് ഒഴിവാക്കാൻ സഹായിക്കുന്നു. അതുവഴി ഗ്യാസ് സ്റ്റൗവിന്റെ മഞ്ഞനിറത്തിലുള്ള ജ്വാല കുറക്കുകയും പാചകത്തിന്റെ കാര്യക്ഷമത വർധിപ്പിക്കുകയും ചെയ്യുന്നു. ഡ്രിപ് ലെസ് പ്രഷർ കുക്കർ ഉപയോഗിക്കുന്നതിലൂടെ വൃത്തിയാക്കാനുള്ള സമയം ലാഭിക്കുക മാത്രമല്ല, ദീർഘകാലം ഗ്യാസ് സ്റ്റൗ കേടുകൂടാതെ ഉപയോഗിക്കാൻ സാധിക്കുകയും ചെയ്യുന്നു.

ഇംപെക്സ് ബ്രാൻഡ് പ്രഷർ കുക്കറുകൾ നിർമിക്കാൻ ഉപയോഗിച്ച ഏറ്റവും ഉയർന്നനിലവാരമുള്ള 8011-ഗ്രേഡ് പ്യുവർ വെർജിൻ അലുമിനിയം ഭക്ഷ്യ സുരക്ഷ ഉറപ്പാക്കുന്നു. കൃത്യമായ മർദം നിലനിർത്തുന്നതിനുള്ള ഉയർന്ന നിലവാരമുള്ള വെയ്റ്റ്-സെറ്റ്, ഓവർ പ്രഷർ സേഫ്റ്റി പ്രൊട്ടക്ഷൻ നൽകുന്ന മെറ്റാലിക് സേഫ്റ്റി വാൽവ്, പ്രഷർ നിയന്ത്രിക്കുന്നതിന് എക്സ്ട്രാ സുരക്ഷ നടപടികൾക്കായി ഒരു സ്മാർട്ട് ഗ്യാസ്കെറ്റ് വെറ്റ്ലസ് സിസ്റ്റം എന്നിവ കുക്കറിന്റെ മറ്റ് സുരക്ഷ സവിശേഷതകളിൽ ഉൾപ്പെടുന്നു.

ഡ്രിപ് ലെസ് കുക്കറുകൾ നിലവിൽ രണ്ടു മോഡലുകളിൽ ലഭ്യമാണ് - 'ഡിലൈറ്റ്5' (5ലിറ്റർ), 'ഡിലൈറ്റ്3' (3ലിറ്റർ). വരും ദിവസങ്ങളിൽ കൂടുതൽ വലുപ്പവും കോമ്പിനേഷനും ഉൾപ്പെടുത്തി പുതിയ മോഡലുകൾ അവതരിപ്പിക്കുമെന്ന് കമ്പനി വാഗ്ദാനം ചെയ്യുന്നു. എല്ലാ ഡ്രിപ് ലെസ് പ്രഷർ കുക്കറുകൾക്കും 5 വർഷത്തെ വാറന്റി ബ്രാൻഡ് നൽകിയിട്ടുണ്ട്. സുരക്ഷ, ശുചിത്വം, രൂപകൽപനയിലെ പ്രത്യേകത എന്നിവയിൽ വിട്ടുവീഴ്‌ച ചെയ്യാതെ, മിനിറ്റുകൾക്കുള്ളിൽ രുചികരമായ ഭക്ഷണം തയാറാക്കാൻ നിങ്ങളെ അനുവദിക്കുന്ന ഇംപെക്സ് ഡ്രിപ് ലെസ് സീരീസ് പ്രഷർ കുക്കർ നിങ്ങൾക്ക് മികച്ച പാചകാനുഭവം സമ്മാനിക്കുന്നു. കൂടാതെ ഓവർ ഫ്ലോകളെ തടയുന്ന സ്മാർട്ട് സ്പിൽ കൺട്രോൾ ലിഡ് ഡിസൈൻ, പാചകശേഷം വൃത്തിയാക്കാനെടുക്കുന്ന സമയം കുറച്ചു കൊണ്ട് നിങ്ങൾ സമയം ലാഭിക്കുന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - impex new series cooker
Next Story