Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഗൾഫ് രാജ്യങ്ങളിൽ എല്ലാം പഴയപടിയാകാൻ വർഷങ്ങളെടുക്കുമെന്ന് ഐ.എം.എഫ്

text_fields
bookmark_border
സൗദിക്ക് 3.3 ശതമാനം ഇടിവെന്നും പ്രവചനം
ഗൾഫ് രാജ്യങ്ങളിൽ എല്ലാം പഴയപടിയാകാൻ വർഷങ്ങളെടുക്കുമെന്ന് ഐ.എം.എഫ്
cancel

ബാങ്കോക്ക്: മേഖലയിലെ യുദ്ധത്തിന്‍റെ ആഘാതത്തിൽ നിന്ന് ഗൾഫ് രാജ്യങ്ങളുടെ സമ്പദ്‌വ്യവസ്ഥകൾ കരകയറുമെങ്കിലും, യുദ്ധത്തിന് മുമ്പുണ്ടായിരുന്ന വളർച്ചാ പാതയിലേക്ക് അതിവേഗം മടങ്ങിയെത്താനാകില്ലെന്ന് അന്താരാഷ്ട്ര നാണയനിധി (ഐ.എം.എഫ്) മുന്നറിയിപ്പ്. പശ്ചിമേഷ്യയിലെ സംഘർഷം ഊർജമേഖലയെയും അടിസ്ഥാന സൗകര്യങ്ങളെയും വ്യാപാരത്തെയും പ്രതികൂലമായി ബാധിക്കുന്നതാണ് സാമ്പത്തിക തിരിച്ചുവരവിന് തടസ്സമാകുന്നതെന്ന് ഐ.എം.എഫിന്റെ മേഖലാ ഡയറക്ടർ ജിഹാദ് അസൂർ പറഞ്ഞു.

ഇറാനിൽ ആരംഭിച്ച് സൗദി അറേബ്യയിലേക്കും യെമനിലേക്കും വ്യാപിച്ച യുദ്ധത്തിന്റെ പശ്ചാത്തലത്തിലാണ് ഐ.എം.എഫിന്റെ വിലയിരുത്തൽ. സമുദ്രമാർഗമുള്ള എണ്ണ, ഗ്യാസ് ഗതാഗതം ഇപ്പോഴും തടസ്സങ്ങൾ നേരിടുന്ന സാഹചര്യമാണ് ഗൾഫ് രാജ്യങ്ങളുടെ സാമ്പത്തിക വളർച്ചയെ ആശങ്കയിലാക്കുന്ന ഏറ്റവും പ്രധാനപ്പെട്ട കാര്യം.

യുദ്ധം വിവിധ മേഖലകളിൽ ദീർഘകാല പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുമെന്നും അടിസ്ഥാന സൗകര്യങ്ങൾക്ക് സംഭവിച്ച നാശനഷ്ടങ്ങൾ പരിഹരിക്കാനും ഭാവിയിലെ പ്രതിസന്ധികളെ നേരിടാനുള്ള ശേഷി വർധിപ്പിക്കാനും അധിക ചെലവ് ആവശ്യമായി വരുമെന്നും ജിഹാദ് അസൂർ വ്യക്തമാക്കി.

ഐ.എം.എഫ് ചൊവ്വാഴ്ച പുറത്തുവിട്ട സാമ്പത്തിക പ്രവചനമനുസരിച്ച്, ഇറാൻ യുദ്ധത്തിന്റെ നേരിട്ടുള്ള പ്രത്യാഘാതങ്ങൾ നേരിടുന്ന മിഡിലീസ്റ്റിലും മധ്യേഷ്യയിലും സമ്പദ്‌വ്യവസ്ഥകൾ 2026ൽ 0.3 ശതമാനം ചുരുങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. സൗദി അറേബ്യയുടെ സമ്പദ്‌വ്യവസ്ഥയിൽ 3.3 ശതമാനം ഇടിവുണ്ടാകുമെന്നും ഐ.എം.എഫ് പ്രവചിക്കുന്നു. ഊർജ കയറ്റുമതിയിൽ നിന്നുള്ള വരുമാനം ദീർഘകാലമായി സാമ്പത്തിക വളർച്ചക്ക് കരുത്തായിരുന്ന രാജ്യത്തിന് ഈ സാഹചര്യം അപൂർവമായ സാമ്പത്തിക മാന്ദ്യത്തിലേക്ക് വഴിവെച്ചേക്കാം.

ആഗോള സമ്പദ്‌വ്യവസ്ഥ നേരിടുന്ന വെല്ലുവിളികൾ ചർച്ച ചെയ്യാൻ ഉദ്യോഗസ്ഥരും സാമ്പത്തിക വിദഗ്ധരും ഈ ആഴ്ച ബാങ്കോക്കിൽ ഒത്തുചേർന്നിരുന്നു. ഉയർന്ന ഊർജവില, ആഗോള സാമ്പത്തിക അനിശ്ചിതത്വം, നിർമ്മിതബുദ്ധി (എ.ഐ) മേഖലയിലെ കുതിച്ചുചാട്ടത്തിന്റെ സുസ്ഥിരത തുടങ്ങിയ വിഷയങ്ങളും ചർച്ചകളിൽ പ്രധാനമായി.

അതേസമയം, സൗദി അറേബ്യയെ ലക്ഷ്യമിട്ടുള്ള തുടർച്ചയായ ആക്രമണങ്ങൾ ലോകമെമ്പാടുമുള്ള ജനങ്ങളെ ബാധിക്കാമെന്ന് ഐ.എം.എഫ് മേധാവി ക്രിസ്റ്റലീന ജോർജിയേവ ബുധനാഴ്ച മുന്നറിയിപ്പ് നൽകി. സൗദി നേതൃത്വത്തിലുള്ള സഖ്യസേനയും യെമനിലെ ഹൂതികളും തമ്മിലുള്ള പോരാട്ടം കഴിഞ്ഞ ദിവസങ്ങളിൽ രൂക്ഷമായിരിക്കുകയാണ്. വിമാനത്താവളങ്ങൾക്കും ഊർജ സ്ഥാപനങ്ങൾക്കും നേരെയുണ്ടായ മിസൈൽ ആക്രമണങ്ങളിൽ ആളപായമുണ്ടായതിന് പുറമെ, സൗദി എണ്ണക്കമ്പനിയായ അരാംകോയുടെ ആസ്ഥാനവും ആക്രമിക്കപ്പെട്ടിരുന്നു.

യുദ്ധം അവസാനിച്ചാലും അടിസ്ഥാന സൗകര്യങ്ങളുടെ പുനർനിർമാണത്തിനും സാമ്പത്തിക മേഖലകളുടെ പുനരുജ്ജീവനത്തിനും കൂടുതൽ സമയം ആവശ്യമായി വരുമെന്നതാണ് ഐ.എം.എഫിന്റെ വിലയിരുത്തലിന്റെ കാതൽ. അതിനാൽ, ഗൾഫ് രാജ്യങ്ങളുടെ സാമ്പത്തിക തിരിച്ചുവരവ് വേഗത്തിൽ സാധ്യമാകില്ലെന്ന ആശങ്കയാണ് പുതിയ പ്രവചനങ്ങൾ ഉയർത്തുന്നത്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - IMF says it will take years for everything to return to normal in Gulf countries
Next Story