Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_right‘ഹൈലൈറ്റ് ഒളിമ്പസ്’...

‘ഹൈലൈറ്റ് ഒളിമ്പസ്’ ഒരുങ്ങുന്നു; നിരവധി പ്രത്യേകതകളോടെ

text_fields
bookmark_border
‘ഹൈലൈറ്റ് ഒളിമ്പസ്’ ഒരുങ്ങുന്നു; നിരവധി പ്രത്യേകതകളോടെ
cancel

കോഴിക്കോട്: ദക്ഷിണേന്ത്യയിലെതന്നെ മുൻനിര റിയൽഎസ്റ്റേറ്റ് കമ്പനിയായ ‘ഹൈലൈറ്റ് ഗ്രൂപ്പി’ന്‍റെ സ്വപ്ന പദ്ധതിയായ ‘ഹൈലൈറ്റ് ഒളിമ്പസ്’ നിർമാണം ദ്രുതഗതിയിൽ പൂർത്തിയായിവരുന്നു.​ കോഴിക്കോട് നഗരത്തിനോട് ചേർന്ന് 65 ഏക്കർ സ്ഥലത്ത് വ്യാപിച്ചുകിടക്കുന്ന ‘ഹൈലൈറ്റ് സിറ്റി’യുടെ ഭാഗമായാണ് സംസ്ഥാനത്തിന്‍റെ തന്നെ മുഖമുദ്രയായി മാറാനിടയുള്ള കൂറ്റൻ റെസിഡന്ഷ്യൽ കോംപ്ലക്സ് ഒരുങ്ങുന്നത്.

ഹൈലൈറ്റ് റെസിഡൻസി, ഹൈലൈറ്റ് മാൾ, ഹൈലൈറ്റ്​ ബിസിനസ്സ്​ പാർക്ക്​ എന്നീ ജനപ്രിയ പദ്ധതികളുടെ വിജയത്തെത്തുടർന്ന് ‘ഹൈലൈറ്റ് ഗ്രൂപ്പ്’ അവതരിപ്പിക്കുന്ന രണ്ട് ഘട്ടങ്ങളിലായി പൂർത്തിയാവുന്ന ‘ഹൈലൈറ്റ് ഒളിമ്പസ്’ ന്‍റെ ആദ്യ ടവറിൽ 526 പ്രീമിയം അപ്പാർട്ട്മെന്‍റുകളാണ് നിർമാണം പൂർത്തിയായി വരുന്നത്. സംസ്ഥാനത്തെ പ്രധാന ദേശീയ പാതയായ ‘എൻ.എച്ച്- 66’ ന്‍റെ ഓരത്തായി ഉയരുന്ന ഈ അത്യാധുനിക സൗകര്യങ്ങളോടുകൂടിയ റെസിഡന്ഷ്യൽ കോംപ്ലക്സിൽ കുടുംബങ്ങളുടെ സുരക്ഷയും ആവശ്യങ്ങളും പരിഗണിച്ചുള്ള എല്ലാവിധ സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്.

സുരക്ഷാ സംവിധാനങ്ങളോടുകൂടിയ കവാടം, വിശാലമായ പാർക്കിംഗ് സൗകര്യം, വിശ്രമത്തിനും വിനോദത്തിനുമുള്ള പൊതുഇടങ്ങൾ, എ.ടി.എം കൗണ്ടറുകൾ, അതിഥികൾക്കിരിക്കാനുള്ള ‘ഗസ്റ്റ് ലോഞ്ച്’, മനോഹരമായി സംവിധാനം ചെയ്ത ലോബി എന്നിവ കൂടാതെ താമസക്കാരുടെ സൗകര്യവും സംതൃപ്​തിയും മാത്രം ലക്ഷ്യമിടുന്ന ഇൗ പദ്ധതിയിൽ ഓരോ വ്യക്​തിയുടെയും വ്യത്യസ്ത ആവശ്യങ്ങൾ നിറവേറ്റുന്നതിനായി ഏറ്റവും ആധുനികരീതിയിലുള്ള 100-ലധികം സൗകര്യങ്ങളാണ്​ ഇവിടെ ലഭ്യമാവുക​.

40,000 ചതുരശ്ര അടിയിൽ പരന്നുകിടക്കുന്ന ഓപ്പൺ ടെറസ്സ്​ ഇന്ത്യയിൽ തന്നെ ആദ്യത്തേതാണ്. ചുരുക്കത്തിൽ ഒളിമ്പസിലെ താമസക്കാർക്ക്​ അവരുടെ വിനോദത്തിനും വിശ്രമത്തിനുമായി മറ്റിടങ്ങളെ ആശ്രയിക്കേണ്ടി വരാത്ത രീതിയിലാണ്​ ഇവിടെയു​ള്ള സൗകര്യങ്ങൾ ഒരുക്കിയിരിക്കുന്നത്​.

കേരളത്തിലെ ആദ്യത്തെ ഷോപ്പിംഗ് മാളായ ഫോക്കസ് മാൾ, ഏറ്റവും വലിയ മാളുകളിൽ ഒന്നായ ‘ഹൈലൈറ്റ് മാൾ’, ഇന്ത്യയിലെ ഏറ്റവും വലിയ റസിഡൻഷ്യൽ-ഓഫീസ്​-കൊമെർഷ്യൽ സമുച്ചയങ്ങളിൽ ഒന്നായ ഹൈലൈറ്റ് സിറ്റി, ഫ്യൂച്ചറിസ്റ്റിക് ഓഫീസ് സ്‌പേസ് സെന്‍റർ ആയ ഹൈലൈറ്റ്​ ബിസിനസ് പാർക്ക് തുടങ്ങിയ പദ്ധതികളിലൂടെ ജനമനസ്സുകളിൽ വിശ്വസ്തയുടെ പേരായിമാറിയ ‘ഹൈലൈറ്റ്​ ഗ്രൂപ്പ്​’ മലബാറിന്​ സമ്മാനിക്കുന്ന ഏറ്റവും മികച്ച പദ്ധതികളിലൊന്നാണ്. ​

ഇന്ത്യയിലെ തന്നെ പ്രശസ്​തമായ ‘ദ ടൈംസ് ഗ്രൂപ്പ്’ അവരുടെ ‘ഗെയിം ചെയ്ഞ്ചർ ഇൻ കേരള റിയൽറ്റി​ സെക്ടർ’ എന്ന പദവി നൽകി ആദരിച്ചത്​ ഗ്രൂപ്പ് ചെയർമാൻ പി. സുലൈമാൻ എന്ന സംരംഭക​െൻറ കഴിവുകൾ പരിഗണിച്ചാണ്​. കൊമേർഷ്യൽ - റെസിഡൻഷ്യൽ ബിൽഡിങ്ങുകളുടെ കാര്യത്തിൽ ഉപഭോക്താക്കളുടെ മനസ്സിൽ ആദ്യം ഉയർന്നുവരുന്ന പേരായി ‘ഹൈലൈറ്റ്​ ​ഗ്രൂപ്പി’നെ മാറ്റിയെടുത്തതിന്​ കൂടിയാണ്​ അദ്ദേഹത്തിന്​ ഈ പദവി സമ്മാനിച്ചിട്ടുള്ളത്​.

ഇന്ത്യയിലെതന്നെ ഏറ്റവും ശ്രദ്ധേയമായ നിർമ്മാണ പദ്ധതിക്കുള്ള ‘കൺ​സ്ട്രക്ഷൻ വേൾഡ് ആർകിടെക്സ് ആന്റ് ബിൽഡേഴ്സ്’ പുരസ്കാരം 2016 ൽ ഹൈലൈറ്റ് സിറ്റിയെ തേടിയെത്തിയതും ‘ഹൈലൈറ്റ്​ ​ഗ്രൂപ്പി’ന്‍റെ മികവിനുള്ള മറ്റൊരംഗീകാരമാണ്. ഇതിനുമുമ്പായി കെട്ടിട നിർമ്മാണ വിഭാഗത്തിൽ മികച്ച കൊമേർഷ്യൽ ബിൽഡിങ്ങിനുള്ള ‘ഐ.സി.​ഐ പുരസ്കാരം’ 2014 ൽ ലഭിച്ചത്​ ഹൈലൈറ്റ് സിറ്റിയിലെ ബിസിനസ്സ് പാർക്കിനാണ്​ എന്നതും ‘ഹൈലൈറ്റ്​ ഒളിമ്പസി’ന്‍റെ വിശ്വാസ്യതക്കുള്ള തെളിവുകളാണ്​.

+919847332244

sales@hilitebuilders.com

www.hiliterealty.com


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Select A Tag
Next Story