ഹൈറൈസ് ട്രേഡിങ്’ ഉദ്ഘാടനം 15ന്
text_fieldsഹൈറൈസ് ട്രേഡിങ് ഖത്തറിലെ ആദ്യ ഷോറൂമിന്റെ ഉദ്ഘാടനം സംബന്ധിച്ച വാർത്ത സമ്മേളനത്തിൽ മാനേജിങ് ഡയറക്ടർ ഷാജി എൻ. നായർ സംസാരിക്കുന്നു
ദോഹ: ആഡംബര ഇറ്റാലിയൻ ടൈലുകളുടെയും സാനിറ്ററി വെയർ, സ്പെഷലൈസ്ഡ് ഉൽപന്നങ്ങൾ എന്നിവയുടെ മുൻനിര വിതരണക്കാരായ ‘ഹൈറൈസ് ട്രേഡിങ്ങിന്റെ ഖത്തറിലെ ആദ്യ ഷോറൂം ജനുവരി 15ന് പ്രവർത്തനമാരംഭിക്കുന്നു.ഒന്നര പതിറ്റാണ്ടിലേറെയായി ഖത്തറിലെ വൻകിട നിർമാണങ്ങളിൽ പങ്കാളികളായി വിശ്വാസ്യതയാർജിച്ച ഹൈ റൈസിന്റെ പ്രീമിയം ഷോറൂമാണ് ബർവ കമേഴ്സ്യൽ അവന്യൂവിലെ സഫ്വ ബിൽഡിങ്ങിൽ പ്രവർത്തനമാരംഭിക്കുന്നതെന്ന് മാനേജിങ് ഡയറക്ടർ ഷാജി എൻ. നായർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ദോഹയുടെ ഹൃദയഭാഗത്ത് സ്ഥിതിചെയ്യുന്ന പുതിയ ഷോറൂം പ്രീമിയം ഇറ്റാലിയൻ ടൈലുകളുടെയും സാനിറ്ററി വെയറുകളുടെയും വിപുലമായ ശേഖരം പ്രദർശിപ്പിക്കുകയും മനോഹരമായി രൂപകൽപന ചെയ്യുകയും ചെയ്യുന്നതാണ്. കാലാതീതമായ ക്ലാസിക്കുകൾ മുതൽ അത്യാധുനിക ഡിസൈനുകൾ വരെ, എല്ലാ ശൈലികളും അഭിരുചികളും നിറവേറ്റുന്ന വൈവിധ്യമാർന്ന ഉൽപന്നങ്ങൾ ഹൈറൈസ് ട്രേഡിങ് വാഗ്ദാനം ചെയ്യുന്നതായി ഷാജി എൻ. നായർ പറഞ്ഞു.
ഖത്തറിലെ പുതുമയും ഗുണമേന്മയും തേടുന്ന ആർക്കിടെക്ടുകൾ, ഇന്റീരിയർ ഡിസൈനർമാർ, കോൺട്രാക്ടമാർ എന്നിവരുടെ പ്രഥമ തെരഞ്ഞെടുപ്പായി മാറും വിധം മികച്ച സജ്ജീകരണങ്ങളോടെയാണ് ‘ഹൈറൈസ് ട്രേഡിങ്’ ആദ്യ ഷോറൂം ആരംഭിക്കുന്നത്. 15ന് വൈകുന്നേരം 4.30ന് നടക്കുന്ന ചടങ്ങിൽ ഖത്തറിലെ ഇറ്റാലിയൻ അംബാസഡർ പൗലോ ടോസ്ഷി, വിവിധ കമ്പനി പ്രതിനിധികൾ, സ്പോൺസർമാർ ഉൾപ്പെടെ അതിഥികൾ പങ്കെടുക്കുന്ന ചടങ്ങിലാണ് ഉദ്ഘാടനം നിർവഹിക്കുന്നത്. ഇറ്റലിയിലെ വമ്പൻ ബ്രാൻഡുകളിലെ സാനിറ്ററി, ടൈൽ ഉൽപന്നങ്ങൾ നേരിട്ട് ഇറക്കുമതി ചെയ്താണ് ‘ഹൈ റൈസ്’ ഖത്തറിലെ ആവശ്യക്കാരിലെത്തിക്കുന്നത്.
പതിറ്റാണ്ടുകളായുള്ള പ്രവർത്തന പരിചയവുമായി കൂടുതൽ ആവശ്യക്കാരിലേക്കെത്തുകയാണ് പുതിയ ഷോറൂമിലൂടെ ലക്ഷ്യം വെക്കുന്നത്. വൈകാതെ ഇറ്റലിയിൽ ഓഫിസും ആരംഭിക്കുമെന്ന് മാനേജിങ് ടീം അറിയിച്ചു.കൂടുതൽ വിവരങ്ങൾക്ക് 30026644 എന്ന നമ്പറിലോ, info@highriseqatar.com എന്ന ഇ-മെയിൽ വിലാസത്തിലോ ബന്ധപ്പെടാവുന്നതാണ്.
വാർത്തസമ്മേളനത്തിൽ സെയിൽസ് മാനേജർ നവീൻ, അസി. സെയിൽസ് മാനേജർ ഷാരിഖ് വാണിയമ്പലം, മാർക്കറ്റിങ് മാനേജർ താഹിർ മുഖദാം, അസി. മാർക്കറ്റിങ് മാനേജർ പ്രണവ് എൻ. നായർ എന്നിവരും പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

