Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightജി.എസ്​.ടി കോംപൻസേഷൻ...

ജി.എസ്​.ടി കോംപൻസേഷൻ സെസ്​ മുഴുവൻ നൽകണം; ആവശ്യവുമായി പ്രതിപക്ഷ സംസ്ഥാനങ്ങൾ

text_fields
bookmark_border
ജി.എസ്​.ടി കോംപൻസേഷൻ സെസ്​ മുഴുവൻ നൽകണം; ആവശ്യവുമായി പ്രതിപക്ഷ സംസ്ഥാനങ്ങൾ
cancel

ന്യൂഡൽഹി: ജി.എസ്​.ടി കോംപൻസേഷൻ സെസ്​ തുക മുഴുവനായി നൽകണമെന്ന ആവശ്യവുമായി പ്രതിപക്ഷ പാർട്ടികൾ ഭരിക്കുന്ന സംസ്ഥാനങ്ങൾ. ഏപ്രിൽ-സെപ്​റ്റംബർ കാലയളവിൽ പിരിച്ചെടുത്ത 35,000 കോടിയും നൽകണമെന്നാണ്​ സംസ്ഥാനങ്ങളുടെ ആവശ്യം.

20,000 കോടി സംസ്ഥാനങ്ങൾക്ക്​ നൽകുമെന്നാണ്​ കേ​ന്ദ്രസർക്കാർ അറിയിച്ചത്​. 2020 ആഗസ്​റ്റ്​ വരെ 29,000 കോടിയാണ്​ സെസായി പിരിച്ചെടുത്തത്​. ഇതിനൊപ്പം സെപ്​റ്റംബറിലെ കണക്കുകൾ കൂടി ചേരു​േമ്പാൾ സെസ്​ തുക 35,000 കോടിയായി ഉയരുമെന്ന്​ ചത്തീസ്​ഗഢ്​ വാണിജ്യനികുതി വകുപ്പ്​ മന്ത്രി ടി.എസ്​ സിങ്​ ദേവോ പറഞ്ഞു. ഐ.ജി.എസ്​.ടി പിരിവിൽ നിന്ന്​ 11,000 കോടി ഉടൻ കൈമാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സെസ്​ കേന്ദ്രസർക്കാർ പിടിച്ചുവെക്കരുതെന്ന്​ പഞ്ചാബ്​ ധനകാര്യമന്ത്രി മൻപ്രീത്​ ബാദലും പറഞ്ഞു. രണ്ട്​ മാസത്തിലൊരിക്കലാണ്​ കേന്ദ്രം കോംപൻസേഷൻ സെസ്​ സംസ്ഥാനങ്ങൾക്ക്​ കൈമാറുന്നത്​. ഏപ്രിൽ-മെയ്​, ജൂൺ-ജൂലൈ, ആഗസ്​റ്റ്​-സെപ്​റ്റംബർ മാസങ്ങളിലെ സെസ്​ ഇതുവരെയായിട്ടും സംസ്ഥാനങ്ങൾക്ക്​ കൈമാറിയിട്ടില്ലെന്ന്​ പുതുച്ചേരി മുഖ്യമന്ത്രി വി.നാരായണസ്വാമി പറഞ്ഞു. പുതിയ നികുതി സ​മ്പ്രദായമായ ജി.എസ്​.ടി നടപ്പിലാക്കിയതിനെ തുടർന്നുണ്ടായ നഷ്​ടം നികത്തുന്നതിനാണ്​ കോംപൻസേഷൻ സെസ്​ പിരിക്കുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gstcompensation cess
News Summary - GST: Opposition-ruled states seek Rs 35,000 crore GST compensation cess
Next Story