ഗ്രാൻഡ് മാൾ പത്താം വാർഷിക പ്രമോഷൻ നറുക്കെടുപ്പ്
text_fieldsഗ്രാൻഡ് ഹൈപ്പർ മാർക്കറ്റ് പത്താം വാർഷിക ആഘോഷ പ്രമോഷൻ നറുക്കെടുപ്പ് നടന്നപ്പോൾ
ദോഹ: ഖത്തറിലെ പ്രമുഖ റീട്ടെയിൽ വ്യാപാര ശൃംഖലയായ ഗ്രാൻഡ് ഹൈപ്പർ മാർക്കറ്റിന്റെ മെഗാ പ്രമോഷനായ പത്താം വാർഷികാഘോഷങ്ങളുടെ നറുക്കെടുപ്പ് ഗ്രാൻഡ് മാൾ ഹൈപ്പർ മാർക്കറ്റ് ഏഷ്യൻ ടൗൺ പരിസരത്ത് നടന്നു. ഒക്ടോബർ അഞ്ചിന് തുടങ്ങി ഡിസംബർ 27 വരെയുള്ള കാലയളവിൽ ഗ്രാൻഡ് ഹൈപ്പർ മാർക്കറ്റിന്റെ ഔട്ട്ലെറ്റുകളിൽ നിന്നും 50 റിയാലിനോ അതിനു മുകളിലോ ഷോപ്പിങ് നടത്തുമ്പോൾ ലഭിക്കുന്ന റാഫിൾ കൂപ്പൺ വഴി പങ്കെടുത്തവരിൽനിന്നാണ് നറുക്കെടുപ്പിലൂടെ വിജയികളെ കണ്ടെത്തിയത്.
ഗ്രാൻഡ് മാൾ ഏഷ്യൻ ടൗൺ, മിഖയ്നിസ്, ഗ്രാൻഡ് എക്സ്പ്രസ് ഷഹാനിയ, ഗ്രാൻഡ് എക്സ്പ്രസ് (ഷോപ് നമ്പർ 91, 170, പ്ലാസ മാൾ), ഉമ്മു ഖർന്, അസീസിയ, എസ്ദാൻ മാൾ വുകൈർ തുടങ്ങിയ ഔട്ട്ലെറ്റുകളിലെല്ലാം പ്രമോഷൻ ലഭ്യമായിരുന്നു. ഖത്തർ വാണിജ്യ വിഭാഗം ഉദ്യോഗസ്ഥന്റെ സാന്നിധ്യത്തിൽ നറുക്കെടുത്ത എട്ടു ഭാഗ്യശാലികൾക്ക് എം.ജി ഇസഡ് എസ് കാറുകളാണ് സമ്മാനമായി നൽകുന്നത്. ഗ്രാൻഡ്മാൾ മാനേജ്മെന്റ് അംഗങ്ങൾ ചടങ്ങിൽ പങ്കെടുത്തു. ഗ്രാൻഡ് പത്താം വാർഷിക ആഘോഷ മെഗാ പ്രമോഷൻ വൻ വിജയമാക്കിയ എല്ലാ ഉപഭോക്താക്കൾക്കും നന്ദി രേഖപ്പെടുത്തുന്നതായി റീജനൽ ഡയറക്ടർ അഷ്റഫ് ചിറക്കൽ അറിയിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

