Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightഉള്ളിയുടെ വിലക്കയറ്റം...

ഉള്ളിയുടെ വിലക്കയറ്റം ഒഴിവാക്കാൻ നടപടികളുമായി കേന്ദ്രസർക്കാർ

text_fields
bookmark_border
ഉള്ളിയുടെ വിലക്കയറ്റം ഒഴിവാക്കാൻ നടപടികളുമായി കേന്ദ്രസർക്കാർ
cancel

ന്യൂഡൽഹി: വിലക്കയറ്റം ഒഴിവാക്കാൻ വൻ തോതിൽ ഉള്ളി ശേഖരിച്ച്​ കേന്ദ്രസർക്കാർ. 200,000 ടൺ ഉള്ളി ഇത്തരത്തിൽ കേന്ദ്രസർക്കാർ ശേഖരിച്ചിട്ടുണ്ടെന്നാണ്​ റിപ്പോർട്ട്​. പണപ്പെരുപ്പം ഉണ്ടാവാനുള്ള സാധ്യതകൾ കൂടി മുന്നിൽ കണ്ടാണ്​ നീക്കം. ഉള്ളിയുടെ വില ഉയരുന്നത്​ രാജ്യത്തെ ജനങ്ങളുടെ കുടുംബ ബജറ്റിനെ താളം തെറ്റിക്കുമെന്ന ആശങ്കയും സർക്കാറിനുണ്ട്​.

സെപ്​തംബറിൽ ഉള്ളിയുടെ വില സാധാരണയായി ഉയരാറുണ്ട്​. ഉള്ളിയുടെ കൃഷി ആരംഭിക്കുന്നത്​ സെപ്​തംബറിലാണ്​. പിന്നീട്​ മൂന്ന്​മാസത്തിന്​ ശേഷം ഉള്ളിയുടെ വിളവെടുപ്പ്​ കാലമാവു​േമ്പാഴാണ്​ വീണ്ടും വില കുറയുക. ഇക്കാലത്ത്​ ഉള്ളിയുടെ വില ഉയരുന്നത്​ പണപ്പെരുപ്പം ഉണ്ടാവാൻ കാരണമാവുന്നുണ്ടെന്നാണ്​ കേന്ദ്രസർക്കാർ വിലയിരുത്തൽ. ഇത്​ ഒഴിവാക്കാൻ കൂടിയാണ്​ വലിയ രീതിയിലുള്ള ഉള്ളിസംഭരണം നടത്തുന്നത്​.

ജൂൺ മാസത്തിൽ രാജ്യത്തെ ചില്ലറ വിലയെ അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം ഉയർന്നിരുന്നു. ഭക്ഷ്യവസ്​തുക്കളുടേയും ഇന്ധനത്തി​േന്‍റയും വില ഉയർന്നതാണ്​ ചില്ലറവിലയെ അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം ഉയരുന്നതിലേക്ക്​ നയിച്ചത്​. ഈ സാഹചര്യം ആവർത്തിക്കാതിരിക്കാനുള്ള മുൻകരുതലുകളാണ്​ സർക്കാർ ഇപ്പോൾ സ്വീകരിക്കുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:onionOnion Reserve
News Summary - Govt builds record onion buffer to guard against inflation
Next Story