Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightപെട്രോൾ-ഡീസൽ വില...

പെട്രോൾ-ഡീസൽ വില വർധന; പ്രതിസന്ധി മറികടക്കാൻ ഫ്ലെക്​സ്​ ഫ്യുവലുമായി കേന്ദ്രസർക്കാർ

text_fields
bookmark_border
പെട്രോൾ-ഡീസൽ വില വർധന; പ്രതിസന്ധി മറികടക്കാൻ ഫ്ലെക്​സ്​ ഫ്യുവലുമായി കേന്ദ്രസർക്കാർ
cancel

ന്യൂഡൽഹി: പെട്രോൾ-ഡീസൽ വില വർധനവ്​ മൂലമുണ്ടാകുന്ന പ്രതിസന്ധി മറികടക്കാൻ ഫ്ലെക്​സ്​ ഫ്യുവലുമായി കേന്ദ്രസർക്കാർ. ഫ്ലെക്​സ്​ ഇന്ധനം ഉപയോഗിക്കുന്ന വാഹന എൻജിനുകൾ നിർമിക്കാൻ കമ്പനികൾക്ക്​ കേന്ദ്രസർക്കാർ നിർദേശം നൽകിയെന്നാണ്​ റിപ്പോർട്ട്​. സുപ്രീംകോടതിയിൽ നിന്ന്​ അനുമതി ലഭിച്ചാലുടൻ ഇതിനുള്ള നടപടികൾക്ക്​ തുടക്കം കുറിക്കുമെന്നാണ്​ കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്​കരി വ്യക്​തമാക്കുന്നത്​.

പെട്രോളിനും ഡീസലിനുമൊപ്പം എഥനോൾ ചേർത്ത ഇന്ധനവും കൂടി ഉപയോഗിക്കാൻ കഴിയുന്ന എൻജിനുകൾ വികസിപ്പിക്കാനാണ്​ കേന്ദ്രസർക്കാർ വാഹനനിർമ്മാതാക്കളോട്​ ആവശ്യപ്പെടുന്നത്​. ബ്രസീൽ, സ്വീഡൻ, ജർമ്മനി തുടങ്ങിയ രാജ്യങ്ങളിൽ ഇത്തരം വാഹനങ്ങൾ വ്യാപകമായി ഉപയോഗിക്കുന്നുണ്ട്​.

എഥനോൾ സമ്പദ്​വ്യവസ്ഥ നിർമ്മിക്കാനാണ്​ സർക്കാറിന്‍റെ ശ്രമമെന്ന്​ ഗഡ്​കരി പറഞ്ഞു. എല്ലാ വാഹനനിർമ്മാതാക്കളോടും ഫ്ലെക്​സ്​ ഫ്യുവൽ എൻജിനുകൾ നിർമ്മിക്കാൻ ആവശ്യപ്പെടും. സുപ്രീംകോടതിയിൽ ഇതുമായി ബന്ധപ്പെട്ട സത്യവാങ്​മൂലം സമർപ്പിച്ചിട്ടുണ്ട്​. കോടതിയിൽ നിന്നും തീരുമാനമുണ്ടാകുന്ന മുറക്ക്​ ഇക്കാര്യത്തിൽ നടപടികളുമായി സർക്കാർ മുന്നോട്ട്​ പോകുമെന്നും അദ്ദേഹം പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:flex-fuel
News Summary - Government to introduce flex-fuel in country
Next Story