Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightനികുതി തർക്കങ്ങളിൽ...

നികുതി തർക്കങ്ങളിൽ പരിഹാരണം വേണമെന്ന ആവശ്യവുമായി സ്വർണവ്യാപാരികൾ

text_fields
bookmark_border
gold
cancel

തിരുവനന്തപുരം: ജി.എസ്​.ടി നടപ്പാക്കുന്നതിന്​ മുമ്പ്​ കേരള ചരക്ക് സേവന നികുതി ( KGST),കേരള മൂല്യവർധിത നികുതി(K -VAT) തുടങ്ങിയവയുമായി ബന്ധപ്പെട്ട്​ 15 വർഷത്തിലധികമായി തീർപ്പാ​ക്കാതെ കിടക്കുന്ന കേസുകൾ തീർപ്പാക്കണമെന്ന്​ ആവശ്യവുമായി വ്യാപാരികൾ​. മാനുഷിക പരിഗണന നൽകി വ്യാപാരികൾക്ക് ഗുണകരമാകുന്ന തരത്തിൽ ഇത്​ തീർപ്പാക്കണമെന്ന ആവ​ശ്യവുമായി ഓൾ കേരള ഗോൾഡ് ആന്‍റ്​ സിൽവർ മർച്ചന്റ്സ് അസോസിയേഷൻ(AKGSMA) സംസ്ഥാന ഭാരവാഹികൾ ധനമന്ത്രിയെ സമീപിച്ചു.

സാമാന്യ യുക്തിക്കു പോലും നിരക്കാത്ത രീതിയിലാണ് എല്ലാ കേസുകളുമെടുത്തിട്ടുള്ളത്. ഉദ്യോഗസ്ഥരുടെ മനോഭാവമനുസരിച്ച് ഊതി വീർപ്പിക്കപ്പെട്ടതാണ്​ പല കണക്കുകളുമെന്നും വ്യാപാരികൾ കുറ്റപ്പെടുത്തുന്നു. മൂന്ന്​ വർഷം പിറകിലോട്ടെടുത്താണ് ഓരോ വ്യാപാരിയുടെയും കണക്കുകൾ പരിശോധിച്ചിട്ടുള്ളത്​. യഥാർത്ഥ പിഴവിൻമേലല്ലാത്ത കുറ്റത്തിനാണ് വലിയ പിഴയും മുൻകാല പ്രാബല്യവും ചുമത്തുന്നതെന്ന്​ വ്യാപാരികൾ ആരോപിച്ചു.

ഡിപ്പാർട്ട്മെന്‍റിന്​ അപ്പീൽ നൽകുന്നതിനുള്ള 20 ശതമാനം ഡിമാന്‍റ്​ തുകയിൽ കുറവു വരുത്തിയിട്ടില്ലെന്നും ഒരിക്കലും തിരികെ നൽകാത്ത ലീഗൽ ബെനിഫിറ്റ് ഫണ്ട് നിർത്തലാക്കണമെന്നും വ്യാപാരികൾ ധനമന്ത്രിയോട്​ ആവശ്യപ്പെട്ടു. രജിസ്ട്രേഷൻ എടുത്തിട്ടുള്ള വ്യാപാരികളെ മാത്രം ഉപദ്രവിക്കുന്ന സമീപനമാണ് ഉദ്യോഗസ്ഥർ സ്വീകരിക്കുന്നതെന്നും അനധികൃത മേഖലക്കെതിരെ യാതൊരു നടപടിയും സ്വീകരിക്കുന്നില്ലന്നും അവർ പരാതിപ്പെട്ടു.

പരാതികളിൽ പരിഹാരമുണ്ടാക്കുമെന്ന് ധനമന്ത്രി ഉറപ്പു നൽകിയതായി വ്യാപാരികൾ അറിയിച്ചു.സംസ്ഥാന പ്രസിഡന്‍റ്​ ഡോ.ബി.ഗോവിന്ദൻ, ജനറൽ സെക്രട്ടറി കെ.സുരേന്ദ്രൻ ട്രഷറർ അഡ്വ.എസ്.അബ്ദുൽ നാസർ, വർക്കിംഗ് സെക്രട്ടറി സി.വി.കൃഷ്ണദാസ്, സംസ്ഥാന കൗൺസിൽ അംഗം വിജയകൃഷ്ണ വിജയൻ എന്നിവർ ചർച്ചയിൽ പങ്കെടുത്തു.പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെയും അസോസിയേഷൻ ഭാരവാഹികൾ സന്ദർശിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Gold traders
News Summary - Gold traders demand resolution of tax disputes
Next Story