Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Gold
cancel
Homechevron_rightBusinesschevron_rightBiz Newschevron_rightസ്വർണത്തിന്​ 960 രൂപ...

സ്വർണത്തിന്​ 960 രൂപ കുറഞ്ഞു

text_fields
bookmark_border

​കോഴിക്കോട്​​: സ്വർണത്തിന്​ പവന്​ 960 രൂപ കുറഞ്ഞ്​ 37,040 രൂപയായി. ഗ്രാമിന് 120 രൂപ കുറഞ്ഞ്​​ 4630 രൂപയാണ്​ വില.

കഴിഞ്ഞ തിങ്കളാഴ്​ച ഗ്രാമിന്​ രണ്ട്​ തവണയായി 70 രൂപ വർധിച്ച് 4760 രൂപയും പവന്​ 38,080 രൂപയുമായിരുന്നു. ചൊവ്വാഴ്ച 40 രൂപ കൂടി വർധിച്ച്​ 4800 രൂപയും പവന്​ 38,400 രൂപയുമായി. വ്യാഴാഴ്ച പവന്​ 400 രൂപ കുറഞ്ഞ്​ 38,000 രൂപയായി. ഗ്രാമിന്​ 4750 രൂപയായിരുന്നു. വെള്ളിയാഴ്ച വിലയിൽ മാറ്റം വന്നില്ല.

കഴിഞ്ഞ ആഗസ്റ്റ്​​ ഏഴിനാണ്​ സ്വർണവില സർവകാല റെക്കോർഡിട്ടത്​. ഗ്രാമിന്​ 5250 രൂപയും പവന്​ 42,000 രൂപയുമായിരുന്നു വില. പിന്നീടിങ്ങോട്ട്​ ഏറിയും കുറഞ്ഞും ചാഞ്ചാട്ടം തുടരുകയാണ്​.

Latest Video:


Show Full Article
TAGS:gold rate 
Next Story