Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightസ്വർണത്തിന്​ അഞ്ച്...

സ്വർണത്തിന്​ അഞ്ച് ​ദിവസത്തിന്​ ശേഷം വില കൂടി

text_fields
bookmark_border
gold price
cancel

കോഴിക്കോട്​: അഞ്ച്​ ദിവസത്തെ ഇടവേളക്ക്​ ശേഷം സ്വർണത്തിന്​ വീണ്ടും വില കൂടി. ഗ്രാമിന്​ 35 രൂപയും പവന്​ 280 രൂപയുമാണ്​ വർധിച്ചത്​. ഇതോടെ ഗ്രമിന്​ 4305 രൂപയും പവന്​ 34440 രുപയുമായി.

ഇതിന്​ മുമ്പ്​ കഴിഞ്ഞ ചൊവ്വാഴ്ചയാണ്​ വില കൂടിയത്​. അന്ന്​ ഗ്രാമിന്​ 60 രൂപയും പവന്​ 480 രൂപയുമാണ്​ വർധിച്ചത്​. ഒരുപവന്​ 35080 രൂപയായിരുന്നു. പിന്നീട്​​ തുടർച്ചയായി വില കുറഞ്ഞു. ഗ്രാമിന്​ 115 രൂപയും പവന്​ 920 രൂപയുമാണ്​ ഈ ദിവസങ്ങളിൽ കുറഞ്ഞത്​.

2020 ജ​നു​വ​രി ഒ​ന്നി​ന് സ്വ​ർ​ണ​വി​ല പ​വ​ന് 29,000 രൂ​പ​യു​മാ​യി​രു​ന്നു. ഫെ​ബ്രു​വ​രി ഒ​ന്നാ​യ​തോ​ടെ 30,400 രൂ​പ, മാ​ർ​ച്ച് ഒ​ന്ന്- 31120, ഏ​പ്രി​ൽ ഒ​ന്ന്- 31360, മേ​യ് ഒ​ന്ന്- 34080, ജൂ​ൺ ഒ​ന്ന്- 34880, ജൂ​ലൈ ഒ​ന്ന്- 35840, ആ​ഗ​സ്​​റ്റ്​ ഒ​ന്ന്- 40160, സെ​പ്റ്റം​ബ​ർ ഒ​ന്ന്- 37800, ഒ​ക്ടോ​ബ​ർ ഒ​ന്ന്- 37280, ന​വം​ബ​ർ ഒ​ന്ന്- 37680, ഡി​സം​ബ​ർ ഒ​ന്ന്- 35920 എ​ന്നി​ങ്ങ​നെ​യാ​യി​രു​ന്നു സ്വ​ർ​ണ​വി​ല​.

മാ​ർ​ച്ച് അ​വ​സാ​നം തു​ട​ങ്ങി​യ ലോ​ക്ഡൗ​ൺ ജൂ​ലൈ​യി​ൽ അ​വ​സാ​നി​ക്കു​മ്പോ​ൾ വി​ല വ​ൻ​തോ​തി​ൽ ഉ‍യ​ർ​ന്നു. വ​ൻ​കി​ട കോ​ർ​പ​റേ​റ്റു​ക​ള​ട​ക്കം സ്വ​ർ​ണ​ത്തി​ൽ നി​ക്ഷേ​പം ന​ട​ത്തി​യ​താ​ണ് വി​ല ഉ​യ​രാ​ൻ കാ​ര​ണ​മാ​യ​ത്. ആ​ഗ​സ്​​റ്റ്​ ഏ​ഴി​നു​ശേ​ഷമാണ്​ വി​ല ഇ​ടി​ഞ്ഞു​തു​ട​ങ്ങിയത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:goldGold Rategold rate kerala
News Summary - gold rate 01st march 2021
Next Story