Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightവീണ്ടും വർധന; സ്വര്‍ണ...

വീണ്ടും വർധന; സ്വര്‍ണ വില ഈ മാസത്തെ ഉയര്‍ന്ന നിലയിൽ

text_fields
bookmark_border
വീണ്ടും വർധന; സ്വര്‍ണ വില ഈ മാസത്തെ ഉയര്‍ന്ന നിലയിൽ
cancel

കൊച്ചി: സംസ്​ഥാനത്ത്​ സ്വർണവിലയിൽ വീണ്ടും വർധന. ശനിയാഴ്ച പവന്​ 120 രൂപ വർധിച്ച്​ 35,320 ആയി. ഒരുഗ്രാം സർണത്തിന്​ 15 രൂപ വർധിച്ച്​ 4415 ആയി. ഇതോടെ സ്വർണവില ഈമാസത്തെ ഏറ്റവും ഉയർന്ന നിരക്കിലെത്തി.

വെള്ളിയാഴ്ച പവൻ 240 രൂപ വർധിച്ചിരുന്നു. ആഗോള വിപണയിൽ ഈ ആഴ്ച സ്വർണത്തിന്​ നാലുശതമാനം വർധനയാണുണ്ടായത്​.

ഈ മാസം സ്വർണത്തിന്​​ 2000 രൂപയാണ്​ കൂടിയത്​. ഏപ്രിൽ മാസം തുടക്കത്തിൽ 33,320 രൂപയായിരുന്നു വില. കഴിഞ്ഞ കുറച്ച്​ ദിവസങ്ങളായ സ്വർണവിലയിൽ ഏറ്റക്കുറച്ചിലുകൾ അനുഭവപ്പെടുന്നുണ്ട്​. തുടർച്ചയായി വില വർധിച്ച ശേഷം ഏപ്രിൽ പത്തിനായിരുന്നു താഴ്​ന്നത്​. ഇതിന്​ ശേഷം വീണ്ടും വർധനവ്​ രേഖപ്പെടുത്തി.

കോവിഡ്​ രണ്ടാം തരംഗ​ത്തെ കൂടാതെ വിവാഹ സീസൺ, ഉത്സകാലം എന്നീ കാരണങ്ങൾ കൊണ്ടാണ്​ രാജ്യത്ത്​ സ്വർണ വില വർധിക്കുന്നതെന്നാണ്​ നിഗമനം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gold rate
News Summary - gold price hike again highest in april
Next Story