Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightപത്ത് ദിവസങ്ങൾക്ക്...

പത്ത് ദിവസങ്ങൾക്ക് ശേഷം സ്വർണവിലയിൽ വർധന

text_fields
bookmark_border
gold price
cancel

കൊച്ചി: സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില വർധിച്ചു. 120 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 35,880 രൂപയായി. 15 രൂപയാണ് ഗ്രാമിന് വര്‍ധിച്ചത്. 4485 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. രണ്ടു ദിവസമായി സ്വർണവിലയിൽ മാറ്റമില്ലാതെ തുടരുകയായിരുന്നു.

16ന് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന വിലയായ 36,920 രൂപയില്‍ സ്വർണവില എത്തിയിരുന്നു. പിന്നീട് ഏകദേശം 1200 രൂപ കുറഞ്ഞ ശേഷമാണ് ഇന്ന് സ്വര്‍ണവില വീണ്ടും കൂടിയത്.

സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ സ്വര്‍ണത്തിലേക്ക് കൂടുതല്‍ ആളുകള്‍ എത്തുന്നതാണ് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്.

Show Full Article
TAGS:gold price gold 
News Summary - gold price
Next Story