ഗോൾഡ് ആൻഡ് ജ്വല്ലറി എക്സിബിഷന് കുവൈത്തിൽ തുടക്കം
text_fieldsഅംബാസഡർ ഡോ.ആദർശ് സ്വൈക ഗോൾഡ് ആൻഡ് ജ്വല്ലറി എക്സിബിഷൻ സന്ദർശിക്കുന്നു
കുവൈത്ത് സിറ്റി: ആഭരണങ്ങളിലെ പുതുമയും വ്യത്യസ്തതയും പ്രദർശിപ്പിക്കുന്ന 20ാമത് അന്താരാഷ്ട്ര ഗോൾഡ് ആൻഡ് ജ്വല്ലറി എക്സിബിഷന് മിഷ്റിഫ് കുവൈത്ത് ഇന്റർനാഷനൽ ഫെയർസ് ഗ്രൗണ്ടിൽ തുടക്കമായി. ഹാൾ നമ്പർ നാലിൽ ഈമാസം 18 വരെ എക്സിബിഷൻ തുടരും. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ജ്വല്ലറി മേഖലകളിലുള്ളവർ എക്സിബിഷനിൽ ഭാഗമാകുന്നുണ്ട്.
ജെംസ് ആൻഡ് ജ്വല്ലറി മേഖലയിൽ നിന്നുള്ള 30 പ്രശസ്ത ഇന്ത്യൻ കമ്പനികൾ എക്സ്പോയിൽ പങ്കെടുക്കുന്നു. മികച്ചതും സമകാലികവുമായ ഡിസൈനുകൾ, ഫാഷൻ ആഭരണങ്ങൾ, വജ്രങ്ങളും രത്നങ്ങളും വിലയേറിയ കല്ലുകളും പ്രദർശനത്തിന്റെ പ്രത്യേകതയാണ്. ബുധനാഴ്ച ആരംഭിച്ച എക്സിബിഷൻ കുവൈത്തിലെ ഇന്ത്യൻ അംബാസഡർ ഡോ. ആദർശ് സ്വൈക സന്ദർശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

