Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

2023ലെ ഗ്ലോബൽ ഫിൻടെക് പുരസ്കാരം ലുലു ഫിനാൻഷ്യൽ ഹോൾഡിങ്സ് എം.ഡി അദീബ് അഹമ്മദിന്

text_fields
bookmark_border
Adeeb Ahamed, Global Fintech Awards 2023
cancel
camera_alt

2023ലെ ​ഗോൾഡൻ ഫിൻടെകിന്റെ ലീഡിങ് ഫിൻടെക് പേഴ്സനാലിറ്റി പുരസ്കാരം എം2പി ഫിൻടെക് പ്രസിഡന്റ് അഭിഷേക് അരുണിൽ നിന്നും അദീബ് അഹമ്മദ് ഏറ്റുവാങ്ങുന്നു. ഗ്ലോബൽ ഫിൻടെക് ഫെസ്റ്റ് അസോസിയേറ്റ് വൈസ് പ്രസിഡന്റ് ലതിക കൊൾനട്ടി സമീപം.

കൊച്ചി: 2023ലെ ​ഗോൾഡൻ ഫിൻടെക് പുരസ്കാരം അബുദാബി ആസ്ഥാനമായുള്ള ലുലു ഫിനാൻഷ്യൽ ഹോൾഡിങ്സ് എം.ഡിയും യുവ ഇന്ത്യൻ വ്യവസായ പ്രമുഖനുമായ അദീബ് അ​ഹമ്മദിന്. മുബൈയിൽ വെച്ച് നടന്ന ചടങ്ങിൽ ​ഗോൾഡൻ ഫിൻടെകിന്റെ ആ​ഗോള തലത്തിലെ ലീഡിങ് ഫിൻടെക് പേഴ്സനാലിറ്റി പുരസ്കാരം (GCC) എം2പി ഫിൻടെക് പ്രസിഡന്റ് അഭിഷേക് അരുണിൽ നിന്നും അദീബ് അഹമ്മദ് ഏറ്റുവാങ്ങി. ​ഗൾഫ് രാജ്യത്ത് നിന്നും അതിർത്തി കടന്ന് ഇന്ത്യയിലും മറ്റ് ഏഷ്യൻ രാജ്യങ്ങളിലുമായി സാമ്പത്തിക സേവന രം​ഗത്ത് നടത്തിയ വിപ്ലവകരമായ മാറ്റം പരി​ഗണിച്ചാണ് അദ്ദേഹത്തിന് പുരസ്കാരം ലഭിച്ചത്. ​ഗ്ലോബൽ ഫിൻടെക് ഫെസ്റ്റ് അസോസിയേറ്റ് വൈസ് പ്രസിഡന്റ് ലതിക കൊൾനട്ടി സന്നിഹിതയായിരുന്നു.

മിഡിൽ ഈസ്റ്റ്, ഏഷ്യ പസഫിക്, ജി.സി.സി മേഖലകളിൽ ഉൾപ്പെടെ പത്തോളം രാജ്യങ്ങളിൽ നിന്നും 300ഓളം ശാഖകൾ വഴി രാജ്യ അതിർത്തികൾ കടന്നുള്ള സാമ്പത്തിക വിനിമയവും ഡിജിറ്റൽ പണമിടപാട് ശൃംഖലയും അദീബ് അഹമ്മദിന്റെ നേതൃത്വത്തിൽ വിജയകരമായി പ്രവർത്തിച്ചു വരുന്നു.

ലീഡിങ് ഫിൻടെക് പേഴ്സനാലിറ്റി പുരസ്കാരം നേടിയതിൽ അതിയായ സന്തോഷമുണ്ടെന്നും അതിന് വേണ്ടി ലുലു ഫിനാൻഷ്യൽ ഹോൾഡിങ്സ് നടത്തിയ പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകിയവർക്ക് നന്ദി അറിയിക്കുന്നതായും പുരസ്കാരം സ്വീകരിച്ചു കൊണ്ട് അദീബ് അഹമ്മദ് പറഞ്ഞു.

ആ​ഗോള തലത്തിൽ തന്നെ ജി.സി.സി പേയ്മെന്‍റ് സിസ്റ്റം അതിവേ​ഗം വികസിച്ച് കൊണ്ടിരിക്കുകയാണ്. ക്രോസ്-ബോർഡർ പേയ്‌മെന്റുകളിൽ വിപ്ലവം സൃഷ്ടിക്കാനായത് ലുലു ഫിനാൻഷ്യൽ ഹോൾഡിങ്സ് ടീമിന്റെ കൂട്ടായ ശ്രമങ്ങളുടെ തെളിവാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതോടൊപ്പം വൺ 97 പ്രസിഡന്‍റും സി.ഒ.ഒയുമായ ബവേഷ് ​ഗുപ്ത ഫിൻടെക് ലീഡർ ഓഫ് ദി ഇയർ പുരസ്കാരവും വോൾട്ട് ഫൗണ്ടറും സി.ഇ.ഒയുമായ ടോം ​ഗ്രീൻവുഡ് ലീഡിങ് ഫിൻടെക് പേഴ്സനാലിറ്റി ഓഫ് ദി ഇയർ യൂറോപ്പ്, സെറോദ സി.ടി.ഒ കൈലാസ് നാഥ് ഫിൻടെക് സി.ടി.ഒ ഓഫ് ദി ഇയർ പുരസ്കാരങ്ങളും ഏറ്റുവാങ്ങി. കൂടുതൽ വിവരങ്ങൾക്ക്: Global Fintech Awards 2023 (globalfintechfest.com).

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Global Fintech Awards 2023: Adeeb Ahamed wins Leading Fintech Personality of the Year Award
Next Story