Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightജി.​ഡി.​പി 1.4 ല​ക്ഷം...

ജി.​ഡി.​പി 1.4 ല​ക്ഷം കോ​ടി; വ​ള​ർ​ച്ച​യി​ൽ കു​തി​ച്ച്​ യു.​എ.​ഇ

text_fields
bookmark_border
ജി.​ഡി.​പി 1.4 ല​ക്ഷം കോ​ടി; വ​ള​ർ​ച്ച​യി​ൽ കു​തി​ച്ച്​ യു.​എ.​ഇ
cancel

ദു​ബൈ: എ​ണ്ണ​യി​ത​ര മേ​ഖ​ല​ക​ളി​ലും മ​റ്റ്​ പ്ര​ധാ​ന വ്യ​വ​സാ​യ മേ​ഖ​ല​ക​ളി​ലും പ്ര​തി​ഫ​ലി​ച്ച ശ​ക്​​ത​മാ​യ വ​ള​ർ​ച്ച​യു​ടെ പി​ന്തു​ണ​യി​ൽ രാ​ജ്യ​ത്തെ മൊ​ത്ത ആ​ഭ്യ​ന്ത​ര ഉ​ൽ​പാ​ദ​നം (ജി.​ഡി.​പി) 1.4 ല​ക്ഷം ​കോ​ടി ദി​ർ​ഹ​മി​ലെ​ത്തി. ക​ഴി​ഞ്ഞ സാ​മ്പ​ത്തി​ക വ​ർ​ഷം ആ​ദ്യ ഒ​മ്പ​ത്​ മാ​സ​ത്തി​നി​ടെ​യാ​ണ്​ സ​മ്പ​ദ്​​വ്യ​വ​സ്ഥ​യി​ൽ വ​ൻ വ​ള​ർ​ച്ച രേ​ഖ​പ്പെ​ടു​ത്തി​യ​ത്.

ഫെ​ഡ​റ​ൽ കോം​പ​റ്റി​റ്റീ​വ്​​ന​സ്​ ആ​ൻ​ഡ്​ സ്റ്റാ​റ്റി​സ്റ്റി​ക്സ്​ സെ​ന്‍റ​റി​ന്‍റെ ക​ണ​ക്കു​ക​ൾ പ്ര​കാ​രം ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ അ​പേ​ക്ഷി​ച്ച്​ ഇ​ക്കാ​ല​യ​ള​വി​ൽ ജി.​ഡി.​പി​യി​ൽ 5.1 ശ​ത​മാ​നം വ​ള​ർ​ച്ച​യാ​ണ്​ കൈ​വ​രി​ച്ച​ത്. ആ​ഗോ​ള സാ​ഹ​ച​ര്യ​ങ്ങ​ൾ മാ​റി​മ​റി​യു​മ്പോ​ഴും യു.​എ.​ഇ​യു​ടെ സു​സ്ഥി​ര​മാ​യ സാ​മ്പ​ത്തി​ക മു​ന്നേ​റ്റ​മാ​ണ്​ ഇ​ത്​ പ്ര​തി​ഫ​ലി​ക്കു​ന്ന​ത്. എ​ണ്ണ​യി​ത​ര മേ​ഖ​ല​ക​ളി​ലെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ്​ വ​ള​ർ​ച്ച മു​ന്നേ​റ്റ​ത്തെ ന​യി​ക്കു​ന്ന പ്രാ​ഥ​മി​ക ഘ​ട​കം. എ​ണ്ണ​യി​ത​ര മേ​ഖ​ല 6.1 ശ​ത​മാ​നം വ​ള​ർ​ച്ച കൈ​വ​രി​ച്ച്​ ഒ​രു ല​ക്ഷം കോ​ടി ദി​ർ​ഹ​മി​ലെ​ത്തി​യി​രി​ക്കു​ക​യാ​ണ്.

സാ​മ്പ​ത്തി​ക

, ഇ​ൻ​ഷൂ​റ​ൻ​സ്​ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഇ​ക്കാ​ല​യ​ള​വി​ൽ ഒ​മ്പ​ത്​ ശ​ത​മാ​നം വ​ള​ർ​ച്ച കൈ​വ​രി​ച്ച​​പ്പോ​ൾ നി​ർ​മാ​ണ മേ​ഖ​ല​യി​ൽ 8.7 ശ​ത​മാ​ന​ത്തി​ന്‍റെ​യും ഉ​ൽ​​പാ​ദ​ന മേ​ഖ​ല 6.9 ശ​ത​മാ​ന​ത്തി​ന്‍റെ വ​ള​ർ​ച്ച രേ​ഖ​പ്പെ​ടു​ത്തി. എ​ണ്ണ​യി​ത​ര മേ​ഖ​ല​യി​ലെ വ​ള​ർ​ച്ച​യി​ൽ വ​ലി​യ സം​ഭാ​വ​ന ന​ൽ​കി​യ​ത്​ മൊ​ത്ത, ചെ​റു​കി​ട വ്യാ​പ​ര മേ​ഖ​ല​യാ​ണ്. 16.1 ശ​ത​മാ​ന​മാ​ണ്​ ഈ ​മേ​ഖ​ല​യി​ലെ സം​ഭാ​വ​ന. ഉ​ൽ​പാ​ദ​ന മേ​ഖ​ല 13.9 ശ​ത​മാ​ന​വും സാ​മ്പ​ത്തി​ക സേ​വ​ന മേ​ഖ​ല 13.5 ശ​ത​മാ​ന​വും നി​ർ​മാ​ണ മേ​ഖ​ല 11.9 ശ​ത​മാ​ന​വും സം​ഭാ​വ​ന ന​ൽ​കി​യി​ട്ടു​ണ്ടെ​ന്നാ​ണ്​ ക​ണ​ക്കു​ക​ൾ വ്യ​ക്ത​മാ​ക്കു​ന്ന​ത്. സാ​മ്പ​ത്തി​ക വൈ​വി​ധ്യ​വ​ത്​​ക​ര​ണം ശ​ക്​​തി​പ്പെ​ടു​ത്തു​ന്ന​തി​നു​ള്ള ദീ​ർ​ഘ​കാ​ല ന​യ​ങ്ങ​ളു​ടെ​യും പ​രി​ശ്ര​മ​ങ്ങ​ളു​ടെ​യും ഫ​ല​മാ​ണ്​ ഈ ​നേ​ട്ട​മെ​ന്ന്​ യു.​എ.​ഇ സാ​മ്പ​ത്തി​ക, ടൂ​റി​സം മ​ന്ത്രി അ​ബ്​​ദു​ല്ല ബി​ൻ തൂ​ഖ്​ അ​ൽ മ​ർ​റി പ​റ​ഞ്ഞു. 10​ വ​ർ​ഷ​ത്തി​നു​ള്ളി​ൽ ജി.​ഡി.​പി ഇ​ര​ട്ടി​യാ​ക്കി മൂ​ന്നു​ ല​ക്ഷം കോ​ടി ദി​ർ​ഹ​മി​ലെ​ത്തി​ക്കു​ക​യെ​ന്ന​താ​ണ്​ ‘യു.​എ.​ഇ 2031’ എ​ന്ന കാ​ഴ്ച​പ്പാ​ട്​ മു​ന്നോ​ട്ടു​വെ​ക്കു​ന്ന​തെ​ന്നും അ​തി​നാ​യു​ള്ള പ​രി​ശ്ര​മ​ത്തി​ലാ​ണെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gdpUAE Newsgulf news malayalam
News Summary - GDP 1.4 lakh crore; UAE jumps in growth
Next Story