Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightകൂ​ടു​ത​ൽ ദൃ​ഢ​മാ​ക്കി...

കൂ​ടു​ത​ൽ ദൃ​ഢ​മാ​ക്കി ഇ​ന്ത്യ-​സൗ​ദി ഉ​ഭ​യ​ക​ക്ഷി ബ​ന്ധം

text_fields
bookmark_border
Riyadh Indian Embassy Business Meet
cancel
camera_alt

റിയാദ്​ ഇന്ത്യൻ എംബസിയിലെ ബിസിനസ്​ മീറ്റിൽ

കേന്ദ്ര മന്ത്രി പീയുഷ്​ ഗോയൽ പ​ങ്കെടുക്കുന്നു

റി​യാ​ദ്​: ഇ​ന്ത്യ​ൻ ഊ​ർ​ജ മ​ന്ത്രി​യു​ടെ സ​ന്ദ​ർ​ശ​ന​ത്തി​ന്​ പി​ന്നാ​ലെ​യെ​ത്തി​യ വാ​ണി​ജ്യ-​വ്യ​വ​സാ​യ, ഉ​പ​ഭോ​ക്തൃ​കാ​ര്യ, ഭ​ക്ഷ്യ-​പൊ​തു​വി​ത​ര​ണ, ടെ​ക്സ്റ്റൈ​ൽ​സ് മ​ന്ത്രി പീ​യൂ​ഷ്​ ഗോ​യ​ലി​ന്‍റെ സ​ന്ദ​ർ​ശ​നം ഇ​രു രാ​ജ്യ​ങ്ങ​ൾ​ക്കു​മി​ട​യി​ലെ ബ​ന്ധു​ത്വം കൂ​ടു​ത​ൽ സു​ദൃ​ഢ​മാ​ക്കി​യെ​ന്ന്​ ഇ​ന്ത്യ​ൻ എം​ബ​സി. പ്ര​തി​രോ​ധ മേ​ഖ​ല​യി​ലെ സ​ഹ​ക​ര​ണ​ത്തി​നു​ പു​റ​മെ വാ​ണി​ജ്യ വ്യ​വ​സാ​യ മേ​ഖ​ല​ക​ളി​ൽ വ​ൻ നി​ക്ഷേ​പ സാ​ധ്യ​ത​ക​ൾ​ക്കാ​ണ്​ ഇ​രു രാ​ജ്യ​ങ്ങ​ളും ത​യാ​റെ​ടു​ക്കു​ന്ന​ത്. റി​യാ​ദി​ൽ മൂ​ന്നു​ദി​വ​സ​മാ​യി ന​ട​ക്കു​ന്ന ഫ്യൂ​ച്ച​ർ ഇ​ൻ​വെ​സ്​​റ്റ്​​മെൻറ്​ ഇ​നീ​ഷ്യേ​റ്റി​വി​​ന്റെ (എ​ഫ്‌.​ഐ.​ഐ) ഏ​ഴാ​മ​ത് എ​ഡി​ഷ​നി​ൽ പ​​ങ്കെ​ടു​ക്കാ​നാ​ണ്​ മ​ന്ത്രി​യും സം​ഘ​വും എ​ത്തി​യ​ത്.

‘ദ ​ക​മി​ങ്​ ഇ​ൻ​വെ​സ്​​റ്റ്​​മെൻറ്​ മാ​ൻ​ഡേ​റ്റ്’ എ​ന്ന പ്ലീ​ന​റി സെ​ഷ​നി​ൽ അ​ദ്ദേ​ഹം പ്ര​ഭാ​ഷ​ണം ന​ട​ത്തി. സാ​​ങ്കേ​തി​ക വ​ള​ർ​ച്ച​ക​ൾ ലോ​ക​ത്തെ അ​ടു​പ്പി​ച്ചു നി​ർ​ത്തു​ന്ന കാ​ല​ഘ​ട്ട​ത്തി​ൽ നി​ക്ഷേ​പം ന​ട​ത്തു​ന്ന​തി​നു​ള്ള പു​തി​യ സാ​ധ്യ​ത​ക​ൾ ഉ​പ​യോ​ഗ​പ്പെ​ടു​ത്ത​ണ​മെ​ന്ന്​ അ​ദ്ദേ​ഹം പ​റ​ഞ്ഞു. ‘പു​തി​യ കാ​ല​ഘ​ട്ട​ത്തി​ലെ വ്യ​വ​സാ​യി​ക സ​മ്പ​ദ്‌ വ്യ​വ​സ്ഥ​ക​ൾ​ക്കാ​യു​ള്ള ത​ന്ത്ര​ങ്ങ​ൾ’ എ​ന്ന വി​ഷ​യ​ത്തി​ൽ സൗ​ദി നി​ക്ഷേ​പ മ​ന്ത്രി എ​ൻ​ജി. ഖാ​ലി​ദ് ബി​ൻ അ​ബ്​​ദു​ൽ അ​സീ​സ് അ​ൽ-​ഫാ​ലി​ഹ് ന​ട​ത്തി​യ പ്ര​ഭാ​ഷ​ണ സെ​ഷ​നി​ൽ അ​ധ്യ​ക്ഷ​നാ​യും മ​ന്ത്രി പീ​യൂ​ഷ്​ ഗോ​യ​ൽ പ​​ങ്കെ​ടു​ത്തു.സൗ​ദി​യി​ലെ​യും ഗ​ൾ​ഫ്​ മേ​ഖ​ല​യി​ലെ ഇ​ന്ത്യ​ൻ വ്യ​വ​സാ​യ പ്ര​മു​ഖ​രു​മാ​യും മ​ന്ത്രി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. പി​ന്നീ​ട്​ സൗ​ദി ഊ​ർ​ജ മ​ന്ത്രി അ​മീ​ർ അ​ബ്​​ദു​ൽ അ​സീ​സ് ബി​ൻ സ​ൽ​മാ​നു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. ഊ​ർ​ജ മേ​ഖ​ല​യി​ലെ സ​ഹ​ക​ര​ണ​ത്തി​ന്​ ഇ​ന്ത്യ​യും സൗ​ദി​യും ആ​ഴ്ച​ക​ൾ​ക്ക്​ മു​മ്പ്​ ഒ​പ്പു​വെ​ച്ചി​രു​ന്നു.

തു​ട​ർ​ന്ന് സൗ​ദി നി​ക്ഷേ​പ മ​ന്ത്രി എ​ൻ​ജി​നീ​യ​ർ ഖാ​ലി​ദ് എ. ​അ​ൽ ഫാ​ലി​ഹ്, വാ​ണി​ജ്യ മ​ന്ത്രി ഡോ. ​മാ​ജി​ദ് ബി​ൻ അ​ബ്​​ദു​ല്ല ക​സ​ബി, സൗ​ദി വ്യ​വ​സാ​യ ധാ​തു​വി​ഭ​വ മ​ന്ത്രി ബ​ന്ദ​ർ ബി​ൻ ഇ​ബ്രാ​ഹിം അ​ൽ​ഖു​​റൈ​ഫ്​ എ​ന്നി​വ​രു​മാ​യും മ​ന്ത്രി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. കി​രീ​ടാ​വ​കാ​ശി​യും പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യ അ​മീ​ർ മു​ഹ​മ്മ​ദ് ബി​ൻ സ​ൽ​മാ​​ന്റെ ഇ​ന്ത്യ സ​ന്ദ​ർ​ശ​ന​ത്തെ തു​ട​ർ​ന്നു​ള്ള ന​ട​പ​ടി​ക​ളും ഉ​ഭ​യ​ക​ക്ഷി സാ​മ്പ​ത്തി​ക, വ്യാ​പാ​ര പ​ങ്കാ​ളി​ത്ത​ത്തി​​ന്റെ ദൃ​ഢ​ത വ​ർ​ധി​പ്പി​ക്കു​ന്ന​തി​നെ​ക്കു​റി​ച്ചും നി​ക്ഷേ​പ മ​ന്ത്രി​യു​മാ​യി ച​ർ​ച്ച ന​ട​ത്തി.

ലോ​ക​ബാ​ങ്ക് പ്ര​സി​ഡ​ൻ​റ്​ അ​ജ​യ് ബം​ഗ, അ​രാം​കോ വെ​ഞ്ചേ​ഴ്‌​സ് എ​ക്‌​സി​ക്യൂ​ട്ടി​വ് എം.​ഡി അ​യ്സ​ർ ത​യ്‌​ദ്, വൈ​സ് ചെ​യ​ർ​മാ​നും ഡെ​പ്യൂ​ട്ടി പ്ര​സി​ഡ​ൻ​റു​മാ​യ ഹ​സ​ൻ ജ​മീ​ൽ, അ​ബ്​​ദു​ല്ല​ത്തീ​ഫ് ജ​മീ​ൽ എ​ന്നി​വ​രു​മാ​യും മ​ന്ത്രി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. ഇ​ന്ത്യ​ൻ എം​ബ​സി​യി​ൽ സം​ഘ​ടി​പ്പി​ച്ച ബി​സി​ന​സ്​ മീ​റ്റി​ൽ ബ്രി​ഡ്ജ് വാ​ട്ട​ർ അ​സോ​സി​യേ​റ്റ്സ്​ സ്ഥാ​പ​ക​ൻ റാ​യ്​ ഡാ​ലി​യോ, നി​യോം ഗ്രൂ​പ് സി.​ഇ.​ഒ ന​ദ്മി അ​ൽ നാ​സ​ർ, കൂ​ടാ​തെ സൗ​ദി​യി​ലെ പ്ര​മു​ഖ ഇ​ന്ത്യ​ൻ വ്യ​വ​സാ​യ പ്ര​മു​ഖ​രു​മാ​യും മ​ന്ത്രി ആ​ശ​യ​വി​നി​മ​യം ന​ട​ത്തി. ഒ​പ്പം എം​ബ​സി ഓ​ഡി​റ്റോ​റി​യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി​യി​ൽ ഇ​ന്ത്യ​ൻ സ​മൂ​ഹി​ക പ്ര​തി​നി​ധി​ക​ളെ അ​ദ്ദേ​ഹം അ​ഭി​സം​ബോ​ധ​ന ചെ​യ്​​തു.

പി​റ്റേ ദി​വ​സം ഫെ​ഡ​റേ​ഷ​ൻ ഓ​ഫ് സൗ​ദി ചേം​ബേ​ഴ്‌​സി​ൽ സം​ഘ​ടി​പ്പി​ച്ച ബി​സി​ന​സ് റൗ​ണ്ട് ടേ​ബ്ളി​ൽ മ​ന്ത്രി പ​ങ്കെ​ടു​ത്തു. സൗ​ദി​യി​ലെ പ്ര​മു​ഖ വ്യ​വ​സാ​യ പ്ര​മു​ഖ​ർ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു. തു​ട​ർ​ന്ന്, ഫെ​ഡ​റേ​ഷ​ൻ ഓ​ഫ് സൗ​ദി ചേം​ബേ​ഴ്സ് ഓ​ഫ് കോ​മേ​ഴ്സും കോ​ൺ​ഫെ​ഡ​റേ​ഷ​ൻ ഓ​ഫ് ഇ​ന്ത്യ​ൻ ഇ​ൻ​ഡ​സ്ട്രി​യും ത​മ്മി​ൽ മ​ന്ത്രി​യു​ടെ സാ​ന്നി​ധ്യ​ത്തി​ൽ ധാ​ര​ണ​പ​ത്രം ഒ​പ്പു​വെ​ച്ചു. ഇ​രു​രാ​ജ്യ​ങ്ങ​ൾ​ക്കു​മി​ട​യി​ൽ വി​വി​ധ ത​ല​ങ്ങ​ളി​ലു​ള്ള സ​ഹ​ക​ര​ണം ഇ​ന്ത്യ-​സൗ​ദി ബ​ന്ധ​ത്തെ കൂ​ടു​ത​ൽ ദൃ​ഢ​മാ​ക്കി​യ​താ​യി മ​ന്ത്രി പ​റ​ഞ്ഞു. പ്ര​തി​രോ​ധ ന​യ​ത​ന്ത്ര മേ​ഖ​ല​ക​ളി​ലെ പ​ങ്കാ​ളി​ത്ത​ത്തി​നൊ​പ്പം വാ​ണി​ജ്യ, വ്യ​വ​സാ​യ നി​ക്ഷേ​പ മേ​ഖ​ല​ക​ളി​ലും കൂ​ടു​ത​ൽ സാ​ധ്യ​ത​ക​ൾ തു​റ​ന്നി​ട്ട​താ​യും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MarketIndiaBusinessSaudi ArabiaTrading
News Summary - Further strengthening India-Saudi bilateral relations
Next Story