പെരുമ്പാവൂരിൽ ഫർണിച്ചർ ഹബ്, തൃശൂർ -കൊച്ചി ഗോൾഡ് ഹബ്; 10 കോടി വീതം വകയിരുത്തി
text_fieldsതിരുവനന്തപുരം: പെരുമ്പാവൂർ കേന്ദ്രീകരിച്ച് ഗ്ലോബൽ ഫർണിച്ചർ ഹബ്ബും തൃശൂർ -കൊച്ചി കേന്ദ്രീകരിച്ച് ഗ്ലോബൽ ഗോൾഡ് ഹബ്ബും സ്ഥാപിക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. ഇതിനായി 10 കോടിരൂപവീതം ബജറ്റിൽ വകയിരുത്തി.
ഇന്ത്യയിലെ ഏറ്റവും വലിയ പ്ലൈവുഡ് നിർമ്മാണ കേന്ദ്രങ്ങളിലൊന്നായ പെരുമ്പാവൂരിനെ ഫർണിച്ചർ, ഹോം വെയർ നിർമ്മാണ ഇടനാഴിയായി ഉയർത്താനാണ് സർക്കാർ ലക്ഷ്യമിടുന്നത്. കൊച്ചി-ആലുവ-പെരുമ്പാവൂർ ബെൽറ്റിനെ ഒരു ആഗോള ഫർണിച്ചർ നിർമ്മാണ കേന്ദ്രമാക്കി മാറ്റുക എന്നതാണ് സർക്കാരിന്റെ സ്വപ്നം. പ്രമുഖ അന്താരാഷ്ട്ര ബ്രാൻഡുകളുമായി സഹകരിച്ച് കേരളത്തെ അവരുടെ വിതരണ ശൃംഖലയുടെ ഭാഗമാക്കാനുള്ള നടപടികൾ സ്വീകരിക്കും.
നിലവിലുള്ള പ്ലൈവുഡ് യൂനിറ്റുകൾ വിപുലീകരിക്കുന്നതിനും ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനും അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിനും പദ്ധതികൾ നടപ്പാക്കും. ഫർണിച്ചറിന്റെയും ഹോംവെയറുകളുടെയും രൂപകല്പനക്കും നിർമ്മാണത്തിനുമായി സമഗ്ര പരിശീലന പരിപാടി ആരംഭിക്കും.
ഇന്ത്യൻ സ്വർണാഭരണ വ്യാപാര രംഗത്ത് കേരളം ശ്രദ്ധേയമായ സംഭാവനകൾ നൽകുന്നുണ്ടെങ്കിലും ആഭരണ നിർമ്മാണ മേഖലയിൽ സംസ്ഥാനം പിന്നിലാണെന്ന് ബജറ്റ് പ്രസംഗം ചൂണ്ടിക്കാട്ടുന്നു. ഈ സാഹചര്യം മാറ്റി കേരളത്തെ ഒരു സ്വർണ്ണ വിനിമയ കേന്ദ്രമാക്കി മാറ്റാനാണ് തൃശൂർ -കൊച്ചി കേന്ദ്രീകരിച്ച് ഗ്ലോബൽ ഗോൾഡ് ഹബ് സ്ഥാപിക്കാൻ സർക്കാർ ഒരുങ്ങുന്നത്.
കൊച്ചി–തൃശ്ശൂർ ബെൽറ്റിനെ പ്രധാന ആഭരണ നിർമ്മാണ ഇടനാഴിയാക്കി മാറ്റും. സ്വർണ്ണ വിനിമയ കേന്ദ്രവും ആഭരണ നിർമ്മാണ പാർക്കും സ്ഥാപിക്കുന്നതിന് സർക്കാർ പിന്തുണ നൽകും. കേരളത്തിലെ കുട്ടികളെ ആഭരണ ഡിസൈനർമാരും നിർമ്മാതാക്കളുമായി വളർത്തുന്നതിന് ആവശ്യമായ പരിശീലനം നൽകുമെന്നും
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

