Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightയു.എ.ഇയിൽ ഇന്ധന വില...

യു.എ.ഇയിൽ ഇന്ധന വില കുറയും; പുതുക്കിയ നിരക്ക്​ ​വ്യാഴാഴ്ച മുതൽ പ്രാബല്യത്തിൽ

text_fields
bookmark_border
uae oil price
cancel

ദുബൈ: യു.എ.ഇയിൽ ഇന്ധന വില കുറയും.​ പെട്രോൾ ലിറ്ററിന്​ 21 ഫിൽസും ഡീസൽ 35 ഫിൽസുമാണ്​ കുറയുന്നത്​. ​പുതുക്കിയ നിരക്ക്​ ​വ്യാഴാഴ്ച മുതൽ പ്രാബല്യത്തിൽ വരും.

സൂപ്പർ പെട്രോൾ 3.16 ദിർഹമിൽ നിന്ന്​ 2.95 ദിർഹമായി കുറയും. സ്​പെഷ്യൽ പെട്രോൾ 3.05 ദിർഹമായിരുന്നത്​ 2.84 ദിർഹമായി താഴും. ഇ പ്ലസ്​ പെട്രോളിന്‍റെ പുതുക്കിയ നിരക്ക്​ 2.76 ദിർഹമാണ്​. നേരത്തെ 2.97 ദിർഹമായിരുനനു. ഡീസലിന്​ 3.03 ദിർഹമിൽ നിന്ന്​ 2.68 ദിർഹമായാണ്​ കുറയുന്നത്​.

കഴിഞ്ഞ മാസവും ഇന്ധനവിലയിൽ കുറവ്​ രേഖപ്പെടുത്തിയിരുന്നു. ഇന്ധനവില കുറഞ്ഞതോടെ വിവിധ എമിറേറ്റുകളിലെ ടാക്സി നിരക്കിലും കുറവുണ്ടാകും. ഇന്ധന വില അനുസരിച്ചാണ്​ ടാക്സി നിരക്കുകൾ നിശ്​ചയിക്കുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:oil priceFuel priceUAE
News Summary - Fuel prices to drop in UAE
Next Story