Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightഇടപാടുകൾ മറച്ചുവെച്ചു;...

ഇടപാടുകൾ മറച്ചുവെച്ചു; യെസ്​ ബാങ്ക്​ സ്ഥാപകൻ റാണാ കപൂറിന് സെബിയുടെ​ ഒരു കോടി രൂപ പിഴ

text_fields
bookmark_border
ഇടപാടുകൾ മറച്ചുവെച്ചു; യെസ്​ ബാങ്ക്​ സ്ഥാപകൻ റാണാ കപൂറിന് സെബിയുടെ​ ഒരു കോടി രൂപ പിഴ
cancel
camera_alt

IMAGE : NDTV

ന്യൂഡല്‍ഹി: സെക്യൂരിറ്റീസ്​ ആൻഡ്​ എക്​സ്​ചേഞ്ച്​ ബോർഡ്​ ഒാഫ്​ ഇന്ത്യ (സെബി) മുന്‍ യെസ് ബാങ്ക് മാനേജിങ്​ ഡയറക്ടറും സി.ഇ.ഒയുമായ റാണ കപൂറിന് ഒരു കോടി രൂപ പിഴ ചുമത്തി. മോര്‍ഗന്‍ ക്രെഡിറ്റ്​സ്​​ പ്രൈവറ്റ്​ ലിമിറ്റഡി​െൻറ ഇടപാടുകള്‍ യെസ് ബാങ്ക് ഡയറക്ടർ ബോര്‍ഡിൽ നിന്നും മറച്ച് വെച്ചതിനെ തുടർന്നാണ്​ നടപടി. ഇടപാടുകള്‍ മറച്ച് വെച്ചതിലൂടെ റാണ കപൂര്‍ നിക്ഷേപകര്‍ക്കും അദ്ദേഹത്തിനുമിടയില്‍ ദുരൂഹമായ മറ സൃഷ്ടിക്കുകയാണ് ചെയ്തതെന്ന്​ സെബി പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്​തമാക്കി.

കമ്പനിയുടെ ബോര്‍ഡ് ഓഫ് ഡയറക്ടേഴ്സില്‍ നിന്നും വിവരം മറച്ച് വെയ്ക്കുന്നതിലൂടെ ലിസ്റ്റിങ്​ ഒബ്ലിഗേഷന്‍സ് ആന്‍ഡ് ഡിസ്‌ക്ലോഷര്‍ റിക്വയര്‍മെൻറ്​സ്​ റെഗുലേഷ​െൻറ ലംഘനമാണ് റാണ കപൂര്‍ നടത്തിയിരിക്കുന്നതെന്നും സെബി പറഞ്ഞു. 2018 ഏപ്രിൽ 19ന്​ സീറോ കൂപ്പണ്‍ നോണ്‍ കര്‍വേര്‍ട്ടബില്‍ ഡിബെന്‍ച്വേഴ്സ് വഴി റിലയന്‍സ് മ്യൂച്ചല്‍ ഫണ്ടുമായി മോര്‍ഗന്‍ ക്രഡിറ്റ്സ് പ്രൈവറ്റ് ലിമിറ്റഡ് നടത്തിയ 950 കോടിയുടെ ഇടപാടി​െൻറ പേരിലാണ് സെബിയുടെ നടപടി. യെസ് ബാങ്ക് പ്രമോട്ടര്‍ കൂടി ആയിരുന്ന റാണ കപൂര്‍ മോര്‍ഗന്‍ ക്രഡിറ്റ്സുമായുളള ഇടപാടില്‍ ജാമ്യം നിന്നിരുന്നു.

നിലവിൽ റാണ കപൂറി​െൻറ 127 കോടി രൂപ വിലമതിക്കുന്ന അപ്പാര്‍ട്ട്‌മെൻറ്​ എന്‍ഫോഴ്‌സ്‌മെൻറ്​ ഡയറക്ടറേറ്റ് കണ്ടുകെട്ടിയിരിക്കുകയാണ്​. ലണ്ടനിലെ 77 സൗത്ത് ഓഡ്ലി സ്ട്രീറ്റിലെ അപ്പാര്‍ട്ട്‌മെൻറിന് 13.5 മില്യണ്‍ പൗണ്ട് വിപണി മൂല്യമാണ് കണക്കാക്കുന്നത്. ഇപ്പോള്‍ ലണ്ടനിലെ ജയിലില്‍ കഴിയുന്ന റാണ കപൂര്‍ 4,300 കോടി രൂപയുടെ അഴിമതി ആരോപണത്തില്‍ മാര്‍ച്ച് തുടക്കത്തിലാണ്​ അറസ്റ്റിലായത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Yes BankRana Kapoor
News Summary - Former Yes Bank CEO Rana Kapoor Fined ₹ 1 Crore For Violating Disclosure Norms
Next Story