Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightബിസിനസ്​...

ബിസിനസ്​ സംരംഭങ്ങൾക്ക്​ ജീവൻ നൽകാൻ കേന്ദ്ര-സംസ്ഥാന സർക്കാർ പദ്ധതികൾ

text_fields
bookmark_border
ബിസിനസ്​ സംരംഭങ്ങൾക്ക്​ ജീവൻ നൽകാൻ കേന്ദ്ര-സംസ്ഥാന സർക്കാർ പദ്ധതികൾ
cancel

ഒാസ്​കോൺ പ്രൈവറ്റ്​ ലിമിറ്റഡുമായി ചേർന്ന്​ ഗൾഫ്​ മാധ്യമം സംഘടിപ്പിക്കുന്ന ഫോക്കസ്​ കേരള മിഷ​െൻറ ഭാഗമായുള്ള വെബിനാർ സീരീസിലെ രണ്ടാമത്തെ വെബിനാറും വിജയകരമായി സംഘടിപ്പിച്ചു. നൂതന ബിസിനസ്​ സംരംഭങ്ങൾ തുടങ്ങാൻ ആഗ്രഹമുള്ള സംരംഭകർക്കുള്ള കേന്ദ്ര-സംസ്ഥാന സർക്കാർ പദ്ധതികൾ, ഗ്രാൻറുകൾ സബ്​സിഡികൾ ഇൻസെൻറീവുകൾ എന്നിവ ആസ്​പദമാക്കിയാണ്​ സൗജന്യ വെബിനാർ സംഘടിപ്പിച്ചത്​. കേന്ദ്ര സർക്കാർ ​സം​രം​ഭ​ക​ർ​ക്ക്​ നൽകിവരുന്ന കേ​ന്ദ്ര പ​ദ്ധ​തി​ക​ൾ, സ്കീ​മു​ക​ൾ, സ​ബ്‌​സി​ഡി​ക​ൾ എന്നിവയെ കുറിച്ച്​ ഗ്രാൻഡ്​ തോർൻറൺ ഭാരത്​ എൽ.എൽ.പി പങ്കാളിയായ പ്രൊഫ. വി പദ്​മാനന്ദ്​ വിശദീകരിച്ചു. ബിസിനസ്​ സംരംഭങ്ങൾക്ക്​ ജീവൻ നൽകാൻ സംസ്ഥാന സർക്കാർ പദ്ധതികൾ എന്ന വിഷയം വ്യവസായ വകുപ്പിലെ ഡെപ്യൂട്ടി ഡയറക്​ടറായി വിരമിച്ച ടി.എസ്​ ചന്ദ്രനും വിശദീകരിച്ചു. സംശയങ്ങൾക്കും ഇരുവരും മറുപടി നൽകി.

ഗ്രാൻറ്​ തോർൻറൺ എന്ന സ്ഥാപനത്തി​െൻറ പ്രതിനിധിയായ പ്ര​ഫ. വി. ​പ​ത്മാ​ന​ന്ദ് അവർ സംരംഭകർക്കുവേണ്ടി രാജ്യത്ത്​ ചെയ്​തുവരുന്ന പ്രവർത്തനങ്ങളും കേന്ദ്ര സർക്കാർ നൽകുന്ന ഗ്രാൻറുകളെ കുറിച്ചുമാണ്​ വിശദീകരിച്ചത്​.

ഇന്ത്യയുടെ വ്യവസായ വികസനം കാർഷിക വികസനം നൈപുണ്യ വികസനം എന്നിവയുമായി ബന്ധപ്പെട്ട ​പ്രൊജക്​ട്​ മാനേജ്മെൻറ്​ ഏജൻസിയായി പ്രവർത്തിക്കുകയാണ്​ ഗ്രാൻറ്​ തോർൻറൺ. കോവിഡ്​ കാലത്തും മികച്ച ബിസിനസ്​ നടത്തിക്കൊണ്ടിരിക്കുന്ന കേരളത്തിലെ എണ്ണമറ്റ പ്ലൈവുഡ്​ യൂണിറ്റുകൾ, ഫർണിച്ചർ നിർമാണ യൂണിറ്റുകൾ, എഞ്ചിനീയറിങ്​ മേഖല, പ്രിൻറിങ്​ ആൻഡ്​ പാക്കേജിങ്​ മേഖല, ഫിഷറീസ്, കാർഷിക മേഖല, കോൾഡ്​ ചൈനുകൾ അടക്കമുള്ള വിവിധ സർവീസ്​ സെക്​റ്റർ യൂണിറ്റുകൾ തുടങ്ങിയവകൾക്ക്​ നിലവിൽ വിവിധ സ്​കീമുകളിൽ കേന്ദ്ര സർക്കാർ ഗ്രാൻറുകളും സബ്​സിഡികളും നൽകുന്നുണ്ട്​. ഇത്തരം പ്രൊജക്​ടുകൾക്ക്​ 50 ശതമാനം മുതൽ 90 ശതമാനം വരെയാണ്​ ഗ്രാൻറുകൾ നൽകിവരുന്നതെന്നും അദ്ദേഹം പറഞ്ഞു​​.

സംസ്ഥാന സർക്കാർ വഴി എല്ലാ ജില്ലകളിലും ഒരുപോലെ ലഭ്യമാക്കാവുന്ന 16 ഒാളം സ്​കീമുകളെ കുറിച്ചാണ്​ ടി.എസ്​ ചന്ദ്രൻ വിശദീകരിച്ചത്​.

സംസ്ഥാന സർക്കാർ വ്യവസായ വകുപ്പ്​ വഴി നടപ്പിലാക്കുന്ന ഏറ്റവും ആകർഷകമായ ഫിനാൻഷ്യൽ ഇൻസെൻറീവ്​ സ്​കീം ഇ.എസ്​.എസ്​ അഥവാ എൻറർപ്രണ്വർ സപ്പോർട്ട്​ സ്​കീമാണ്​. അഗ്രികൾച്ചറൽ, ഫുഡ്​ പ്രൊസസിങ്​ സെക്​ടർ അടക്കമുള്ളവയിൽ നിർമാണ വ്യവസായം തുടങ്ങുകയാണെങ്കിൽ അതി​െൻറ സ്ഥിര നിക്ഷേപം കണക്കാക്കി സബ്​സിഡി കൊടുക്കുന്ന സ്​കീമാണ്​ ഇ.എസ്​.എസ്​. ഇത്​ സാധാരണ സംരംഭകർക്ക്​ 20 ലക്ഷം രൂപവരെ സബ്​സിഡി കൊടുക്കുന്നുണ്ട്​. വനിതകൾ, എസ്​.സി/എസ്​.ടി, യുവതീ-യുവാക്കൾ എന്നിവരാണെങ്കിൽ അവരുടെ സ്ഥിര നിക്ഷേപത്തി​െൻറ 20 ശതമാനം പരമാവധി 30 ലക്ഷം രൂപ വരെയും സബ്​സിഡി നൽകും. ഇതിൽ തന്നെ ഫുഡ്​ പ്രൊസസിങ്​, ഗാർമെൻറ്​സ്, ബയോടെക്​നോളജി അടിസ്ഥാനമാക്കിയുള്ള ​വ്യവസായങ്ങളും 100 ശതമാനം കയറ്റുമതി അധിഷ്​ടിതമായ യൂണിറ്റുകൾ തുടങ്ങിയവയെ മുൻഗണനാ മേഖലകളായി പരിഗണിച്ച്​ 10 ശതമാനം അധിക സബ്​സിഡിയും നൽകുന്നുണ്ട്​. പത്തനംതിട്ട, കാസർഗോഡ്​, വയനാട്​ ജില്ലകളിലുള്ളവർക്ക്​ വീണ്ടും 10 ശതമാനം സബ്​സിഡി കൂടി ലഭിക്കും.

കേരളത്തിൽ 65 കോടിയോളം രൂപ ഇൗ ഇനത്തിൽ വിതരണം ചെയ്യപ്പെടുന്നുണ്ട്​. ഒരു സംരംഭം നിർമാണ പ്രവർത്തനങ്ങൾ തുടങ്ങി ഒരു വർഷത്തിനകമാണ്​ ഇതിനുള്ള അപേക്ഷ സമർപ്പിക്കേണ്ടത്​. എന്നാൽ, രണ്ടുവർഷം കഴിഞ്ഞ്​ അപേക്ഷിച്ചാലും കാരണം ബോധിപ്പിച്ചാൽ, ലഭിക്കാനുള്ള വ്യവസ്ഥയുണ്ടെന്നും ടി.എസ്​. ചന്ദ്രൻ പറഞ്ഞു. ഇതിൽ കോവിഡുമായി ബന്ധപ്പെട്ടുള്ള മാറ്റം സാധാരണ സംരംഭകർക്ക്​ 20 ശതമാനം എന്നുള്ളത്​ 25 ആക്കുകയും സാനിറ്ററി ​െഎറ്റംസ്​, പേഴ്​സണൽ ഹൈജീൻ ഉത്​പന്നങ്ങൾ, മെഡിക്കൽ ഒാക്​സിജൻ, ഗ്ലൗസുകൾ, എൻ.95 മാസ്​കുകൾ തുടങ്ങിയ മെഡിക്കൽ ഉത്​പന്നങ്ങൾ നിർമിക്കുന്നവർക്ക്​ 10 ശതമാനം അധിക സബ്​സിഡി നൽകാനും തീരുമാനമായിട്ടുണ്ട്​. വൈകാതെ ഇത്​ നടപ്പിലാക്കും. ഇ.എസ്​.എസ്​ സ്​കീമിൽ പുതുതായി സംരംഭം തുടങ്ങുന്നവർക്കും നിലവിൽ സംരംഭമുള്ളവർക്ക്​ അത്​ വിപുലീകരിക്കാൻ ആഗ്രഹമുണ്ടെങ്കിൽ അതിനും ഗ്രാൻറ്​ നൽകും.

കേരളത്തിൽ വളരെ മികവോടെ നടത്തിക്കൊണ്ടിരിക്കുന്ന ഒരു സ്​കീമാണ്​ പിഎംഇജിപി (പ്രൈം മിനിസ്​റ്റേഴ്​സ്​ എംപ്ലോയ്​മെൻറ്​ ജനറേഷൻ പ്രോഗ്രാം) സ്​കീം. പുതുസംരംഭകർക്ക്​ വായ്​പയും സബ്​സിഡിയും കൊടുക്കുന്ന സ്​കീമാണിത്​. ഇന്ത്യയിലാകമാനം 2008 മുതൽ നടത്തിവരുന്നതാണ്​. വ്യവസായങ്ങും സേവന മേഖലകളും തുടങ്ങുന്നതിനായി ഇതിലൂടെ വായ്​പ ലഭിക്കും. വ്യവസായങ്ങൾ തുടങ്ങാൻ 25 ലക്ഷം രൂപവരെയും സേവന മേഖലയാണെങ്കിൽ 10 ലക്ഷം രൂപവരെയുമാണ്​ വായ്​പ നൽകുന്നത്​. 10 ലക്ഷം രൂപവരെയുള്ള ഒരു നിർമാണ യൂണിറ്റ്​ തുടങ്ങുന്നതിന്​ എട്ടാം ക്ലാസ്​ പാസായിരിക്കണം എന്നതും, സർവീസ്​ യൂണിറ്റ്​ ആണെങ്കിൽ അഞ്ച് ലക്ഷം​ രൂപവരെയുള്ളതിന്​ എട്ടാം ക്ലാസ്​ പാസായിരിക്കണം എന്നതുമാത്രമാണ്​ ഇതിലെ മാനദണ്ഡം.

ഖാദി ആൻഡ്​ വില്ലേജ്​ ഇൻഡസ്​ട്രീസ്​ ബോർഡി​െൻറ എ​െൻറ ഗ്രാമം എന്ന സ്​കീമാണ്​ മറ്റൊന്ന്​. അഞ്ച്​ ലക്ഷം രൂപാവരെ വായ്​പ കൊടുക്കുന്ന വളരെ ചെറിയൊരു സ്​കീമാണിത്​.

പിന്നെയുള്ളത്​ എംപ്ലോയ്​മെൻറ് ഡിപ്പാർട്ട്​മെൻറ്​​ വഴി നടപ്പിലാക്കുന്ന നാല്​ പദ്ധതികളാണ്​. അതിൽ ഒന്നാമത്തേത്​ കേരള എംപ്ലോയ്​മെൻറ്​ സ്​കീം ഫോർ ദ രജിസ്​റ്റേർഡ്​ അൺ എംപ്ലോയ്​ഡ്​ എന്നാണ്​ ഒന്നാമത്തെ സ്കീമി​െൻറ (കെ.ഇ.എസ്​.ആർ.യു) പേര്​. ഇതിൽ ഒരു ലക്ഷം രൂപവരെയാണ്​ വായ്​പ നൽകുന്നത്​. 20 ശതമാനം സബ്​സിഡിയും നൽകും. രജിസ്റ്റർ ചെയ്​തിട്ടുള്ള എംപ്ലോയ്​മെൻറ്​ എക്​സ്ചേഞ്ചിലാണ്​ അപേക്ഷ സമർപിക്കേണ്ടത്​.

എംപ്ലോയ്​മെൻറ്​ എക്​സ്​ചേഞ്ച്​ നടപ്പിലാക്കുന്ന 10 ലക്ഷം രൂപവരെ വായ്​പയും 25 ശതമാനം വരെ സബ്​സിഡിയും ലഭിക്കുന്ന മൾട്ടി പർപ്പസ്​ ജോബ്​ ക്ലബ്​, കൂടെ വിധവകൾക്കും അംഗ വൈകല്യമുള്ളവർക്കും നൽകിവരുന്ന സോഷ്യൽ സെക്യൂരിറ്റി സ്​കീമുകളായ ശരണ്യ, കൈവല്യ എന്നിവയെ കുറിച്ചും ടി.എസ്​ ചന്ദ്രൻ വിശദീകരിച്ചു.

അഞ്ച്​ ലക്ഷം രൂപയിൽ താഴെ മാത്രം നിക്ഷേപമുള്ളതും അഞ്ച്​ ഹോഴ്​സ്​ പവറിൽ താഴെ മാത്രം പവർ ഉപയോഗിക്കുന്നതുമായ നാനോ സംരംഭങ്ങൾക്ക്​​ പലിശയിൽ സബ്​സിഡി കൊടുക്കുന്ന സ്​കീമാണ്​ മറ്റൊന്ന്​. വ്യക്​തികൾ നടത്തുന്ന ഹാൻറ്​ലൂം പവർ ലൂം യൂണിറ്റുകൾക്കുള്ള സ്​കീം, കരകൗശല രംഗത്തുള്ളവർക്ക്​ നൽകിവരുന്ന ആശ എന്ന സ്​കീം തുടങ്ങിയവയും അദ്ദേഹം വിശദീകരിച്ചു.

കേരള ചേമ്പർ ഒാഫ്​ കൊമേഴ്​സ്​ വൈസ്​ ചെയർമാനും ഒാസ്​കോൺ പ്രൈവറ്റ്​ ലിമിറ്റഡ്​ മാനേജിങ്​ ഡയറക്​ടറുമായ എൻ.എം ഷറഫുദ്ദീൻ, ഗൾഫ്​ മാധ്യമം മീഡിയ വൺ മിഡിൽ ഇൗസ്റ്റ്​ ഡയറക്​ടർ സലീം അമ്പലൻ എന്നിവരും വെബനാറിൽ പ​െങ്കടുത്ത്​ സംസാരിച്ചു. സം​ശ​യ​ങ്ങ​ൾ​ക്ക്​ വാ​ട്​​സ്​​ആ​പ്​ ചെ​യ്യു​ക: +91 9744440417.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:entrepreneurshipFocus Kerala Webinarbusiness
News Summary - focus kerala webinar
Next Story