Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightസ്വർണപണയം: ഏറ്റവും...

സ്വർണപണയം: ഏറ്റവും ആദായകരം ഈ ബാങ്കുകളിൽ

text_fields
bookmark_border
gold
cancel

ന്യൂഡൽഹി: സാധാരണക്കാർക്ക്​ ഏറ്റവും എളുപ്പത്തിൽ വായ്​പ ലഭിക്കുന്നതിനുള്ള മാർഗമാണ്​ സ്വർണപണയം. അടിയന്തര ആവശ്യങ്ങൾക്കാണ്​ പണം സ്വരുപീക്കുന്നതിന്​ എല്ലാവരും സ്വീകരിക്കുന്ന മാർഗവും ഇതാണ്​. 18 വയസിന്​ മുകളിലുള്ള ആർക്കും ബാങ്കുകളിൽ നിന്നും ബാങ്കിങ്​ ഇതര ധനകാര്യ സ്ഥാപനങ്ങളിൽ നിന്നും സ്വർണപണയ വായ്​പ ലഭിക്കും.

ക്രെഡിറ്റ്​ സ്​കോ​ർ ഉൾപ്പടെയുള്ളവക്ക്​ സ്വർണ്ണ പണയ വായ്​പയിൽ കാര്യമായ ​റോളില്ലെന്നതും ആകർഷകമാണ്​. സാധാരണയായി രണ്ട്​ വർഷമാണ്​ സ്വർണപണയത്തിന്‍റെ കാലാവധിയായി എല്ലാവരും തെരഞ്ഞെടുക്കുന്നത്​. ഇന്ന്​ സ്വർണപണയ സേവനം നിരവധി ബാങ്കുകളും ബാങ്കിങ്​ ഇതര ധനകാര്യ സ്ഥാപനങ്ങളും മുന്നോട്ട്​ വെക്കുന്നുണ്ട്​. ഇതിൽ നിന്നും ഏറ്റവും ആദായകരമായ​ത്​ തെരഞ്ഞെടുക്കുകയെന്നതാണ്​ ബുദ്ധിമു​േട്ടറിയ കാര്യം.

പല ബാങ്കുകളും ബാങ്കിങ്​ ഇതര ധനകാര്യ സ്ഥാപനങ്ങളും 10 ശതമാനം വരെ പലിശ സ്വർണപണയ വായ്​പക്ക്​ ചുമത്താറുണ്ട്​. അവക്കിടയിൽ ഏഴ്​ ശതമാനത്തിനും എട്ട്​ ശതമാനത്തിനുമിടയിൽ സ്വർണപണയത്തിന്​ പലിശ ചുമത്തുന്ന പ്രധാനപ്പെട്ട അഞ്ച്​ ധനകാര്യ സ്ഥാപനങ്ങളിൽ പണയം വെക്കുകയാവും ഏറ്റവും ആദായകരം.

സ്വർണപണയത്തിന്​ കുറഞ്ഞ പലിശ ചുമത്തുന്ന അഞ്ച്​ ബാങ്കുകൾ

പഞ്ചാബ്​& സിന്ധ്​ ബാങ്ക്​ -7%

ബാങ്ക്​ ഓഫ്​ ഇന്ത്യ -7.35%

സ്​റ്റേറ്റ്​ ബാങ്ക്​ ഓഫ്​ ഇന്ത്യ -7.5%

കനറ ബാങ്ക്​ -7.65%

യൂണിയൻ ബാങ്ക്​ -8.2%


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gold loan
News Summary - Five banks that charge lowest rates on gold loans starting from 7%
Next Story