ബിസിനസ് ലോകത്ത് 100 കൊല്ലത്തിലധികം പഴക്കമുള്ള ചില പ്രമുഖ ബ്രാൻഡുകൾ
text_fieldsബ്രാൻഡുകൾ രൂപപ്പെടുന്നതും അവ കുറച്ച് കാലം കഴിഞ്ഞ് നിലനിൽപ്പില്ലാതെ അപ്രത്യക്ഷമാകുന്നതുമൊക്കെ ബിസിനസ് ലോകത്ത് സാധാരണമാണ്. എന്നാൽ കടുത്ത മത്സരങ്ങളെ അതിജീവിച്ച് 100 വർഷത്തിൻമേൽ നിലനിൽക്കുന്ന ബ്രാൻഡുകളും ലോകത്തുണ്ട്. അത്തരത്തിലുള്ള ഏഴു ബ്രാൻഡുകളെ പരിചയപ്പെടാം
റിയൽ എസ്റ്റേറ്റ്, ടെക്സറ്റൈൽസ്, ഭക്ഷ്യസംസ്കരണം എന്നിങ്ങനെ വിവിധ മേഖലകളിൽ ബിസിനസ് ശൃംഖല വ്യാപിച്ചുകിടക്കുന്ന വാഡിയ ഗ്രൂപ്പാണ് ഒന്ന്. ഇവരുടെ തന്നെ 102 വർഷം പഴക്കമുള്ള ബ്രിട്ടാനിയ,150 വർഷം പഴക്കമുള്ള ബോംബെ ബർമ, 140 വർഷം പഴക്കമുള്ള ബോംബെ ഡൈയിങ്,എൻ.പി.എൽ ഇവയെല്ലാം ഇന്ത്യൻ സ്റ്റോക്ക് എക്സ്ചേഞ്ചിൽ ലിസ്റ്റ് ചെയ്തിട്ടുള്ളവയാണ്.
1837ൽ സ്ഥാപിതമായ പ്രോക്ടർ ആൻഡ് ഗാംബിൾ റ്റൈഡ്, പാംപേഴ്സ് തുടങ്ങിയവയിലൂടെ ആഗോള ഉപഭോഗ ഉത്പന്ന മേഖലയെ മാറ്റിയെടുക്കുന്നതിൽ വലിയ പങ്ക് വഹിച്ചിട്ടുള്ള ഒരു പ്രമുഖ കമ്പനിയാണ്.
മറ്റൊരു കമ്പനിയായ ആദിത്യ ബിർള ഗ്രൂപ്പിന്റെ ചരിത്രം ആരംഭിക്കുന്നത് 1857 ൽ ആരംഭിച്ച കോട്ടൺ വ്യവസായ സ്ഥാപനത്തിൽ നിന്നാണ്. പിൽകാലത്ത് അതിനെ പിൻതുടർന്ന് നിരവധി സ്ഥാപനങ്ങൾ അവർ സ്ഥാപിച്ചു.
29ാം വയസ്സിൽ ജെ.ആർ.ഡി ടാറ്റ സ്ഥാപിച്ച ട്രേഡിങ് കമ്പനിയാണ് ഇന്ന് കാണുന്ന ടാറ്റാ ഗ്രൂപ്പായി മാറിയത്. 1865 ൽ ഫിൻലൻഡിൽ നിന്ന് പേപ്പറും റബറും നിർമിക്കുന്ന കമ്പനി ആയി തുടങ്ങിയ നോക്കിയ കമ്പനി ടെലികോം ഭീമനായി പിന്നീട് വളരുകയായിരുന്നു.
ബിവറേജ് ബ്രാൻഡായ കൊക്കകോളയും സ്ഥാപിതമാകുന്നത് 1886ലാണ്. 1881ൽ സ്ഥാപിതമായ തോമസ് കുക്ക് കമ്പനി ലോകത്തിലെ തന്നെ ആദ്യത്തെ ടൂർ പാക്കേജുകൾ അവതരിപ്പിച്ച് ആഗോള ടൂറിസം ഇൻഡസ്ട്രിക്ക് തുടക്കം കുറിച്ചവരാണ്.
മത്സരങ്ങളുടെ ഭാവവും തീവ്രതയും വർധിക്കുന്ന ആ കാലത്ത് അവയെയെല്ലാം അതിജീവിച്ച് ഇത്രയും വർഷം ബിസിനസ്സ് ബ്രാൻഡുകൾ നില നിൽക്കുക എന്നത് തികച്ചും മാതൃകാപരമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

