ഫാമിലി ഡിസ്കൗണ്ട് സെന്റർ ഇന്നുമുതൽ മനാമയിൽ
text_fieldsഫാമിലി ഡിസ്കൗണ്ട് സെന്റർ ഉദ്ഘാടനം സംബന്ധിച്ച് ഡയറക്ടർമാർ നടത്തിയ വാർത്തസമ്മേളനം
മനാമ: ബഹ്റൈനിലും ജി.സി.സി രാജ്യങ്ങളിലും ഏറെ ശ്രദ്ധ നേടിയ ബിസിനസ് ഗ്രൂപ്പിന്റെ ബഹ്റൈനിലെ പ്രഥമ സംരംഭമായ ഫാമിലി ഡിസ്കൗണ്ട് സെന്റർ ഇന്നുമുതൽ മനാമ നെയിം ഹെൽത്ത് സെന്ററിന് സമീപം പ്രവർത്തനമാരംഭിക്കും.
വെള്ളിയാഴ്ച വൈകീട്ട് നാലിന് സ്ഥാപനം പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കുമെന്ന് ഡയറക്ടർമാർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. 100 ഫിൽസ് മുതൽ രണ്ട് ദീനാർ വരെ മാത്രം വിലക്ക് ഗുണനിലവാരമുള്ള വൈവിധ്യമാർന്ന ഉൽപന്നങ്ങൾ ലഭിക്കുമെന്നുള്ളതാണ് സ്ഥാപനത്തിന്റെ പ്രത്യേകത.
ഉപഭോക്താക്കൾക്ക് ബഹ്റൈനിന്റെ ഏത് ഭാഗത്തുനിന്ന് എത്തിച്ചേരാൻ സൗകര്യപ്രദമായ ഒരിടമാണിത്. യഥേഷ്ടം കാർ പാർക്കിങ്ങിനുള്ള സൗകര്യവും ഇവിടെ ഒരുക്കിയിട്ടുണ്ട്. ഒമാനിൽ 13 ഷോപ്പുകളുള്ള ഗ്രൂപ്പിന്റെ ബഹ്റൈനിലെ ആദ്യ സംരംഭമാണിത്. ബഹ്റൈനിൽ അധികം താമസിയാതെ മറ്റു സ്ഥലങ്ങളിലും ഷോപ്പുകൾ ആരംഭിക്കും. കമ്പനികളിൽനിന്ന് നേരിട്ട് എല്ലാ ഷോപ്പുകളിലേക്കുമായി വൻതോതിൽ പർച്ചേസ് നടത്തുന്നതുകൊണ്ടാണ് വിലക്കുറവിൽ ഉപഭോക്താക്കൾക്ക് നൽകാൻ സാധിക്കുന്നതെന്ന് ഡയറക്ടർമാർ അറിയിച്ചു.
ഉദ്ഘാടനത്തോടനുബന്ധിച്ച് പ്രത്യേക ഓഫറുകളും പ്രമോഷനുകളുമുണ്ടാകും. എല്ലാ വിഭാഗം കുട്ടികൾക്കുമുള്ള കളിപ്പാട്ടങ്ങൾ, സ്റ്റേഷനറി ഐറ്റംസ്, പേനകൾ, നോട്ട് ബുക്ക്, ക്രാഫ്റ്റ് ഐറ്റംസ്, തുണിത്തരങ്ങൾ അടക്കം ആവശ്യമായ എല്ല സാധനങ്ങളും ലഭ്യമാകും. വാർത്തസമ്മേളനത്തിൽ മാനേജിങ് ഡയറക്ടർ മുസ്തഫ പടിയിൽ, ഡയറക്ടർമാരായ ഡോ. അബ്ദുൽ സമദ്, നജീബ്, അഷ്റഫ് മായഞ്ചേരി എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

