Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightസിയാൽ ഡ്യൂട്ടി ഫ്രീയിൽ...

സിയാൽ ഡ്യൂട്ടി ഫ്രീയിൽ ഇളവ്

text_fields
bookmark_border
Kochi airport
cancel

നെടുമ്പാശ്ശേരി: കൊച്ചി വിമാനത്താവളത്തിൽ ഓണത്തോട് അനുബന്ധിച്ച് 'വാനോളം ആഘോഷം' ഷോപ്പിങ് ഉത്സവത്തിന് തുടക്കമാകുന്നു. ടെർമിനലുകൾക്കുള്ളിലെ അമ്പതോളം കടകളും കൊച്ചിൻ ഡ്യൂട്ടി ഫ്രീയും ഓണത്തോട് അനുബന്ധിച്ച് യാത്രക്കാർക്ക് വൻതോതിലുള്ള ഡിസ്‌കൗണ്ടുകൾ ഒരുക്കിയിട്ടുണ്ട്.

രാജ്യാന്തര യാത്രക്കാർക്ക് കൊച്ചിൻ ഡ്യൂട്ടി ഫ്രീ ഷോപ്പിൽനിന്ന് വിവിധ ഉൽപന്നങ്ങളുടെ ഡിസ്‌കൗണ്ടുകൾ നേടാം. തെരഞ്ഞെടുക്കപ്പെട്ട ഉൽപന്നങ്ങൾ വാങ്ങുന്നവരിൽനിന്ന് നറുക്കെടുത്ത് ഒന്നാംസമ്മാനം 12 ലക്ഷം രൂപ വിലയുള്ള സ്‌കോഡ കുഷാക് കാർ നൽകും. ആഭ്യന്തര യാത്രക്കാർക്കുള്ള ഷോപ്പിങ് ഡിസ്‌കൗണ്ട് മേളക്ക് അടുത്തയാഴ്ച തുടക്കമാകും. ആഭ്യന്തര ടെർമിനലിലെ എല്ലാ കടകളും ഇതിൽ പങ്കെടുക്കും.

കോവിഡ് സൃഷ്ടിച്ച ആഘാതത്തിനുശേഷം കൊച്ചി വിമാനത്താവളം ആസൂത്രണംചെയ്ത വിവിധ പദ്ധതികൾ ഫലം കണ്ടുതുടങ്ങിയിട്ടുണ്ട്. ജൂലൈയിലെ കണക്കനുസരിച്ച്, യാത്രക്കാരുടെ എണ്ണവും വിമാന സർവിസുകളും കോവിഡ് പൂർവകാലത്തിന്റെ 85 ശതമാനം ആയിട്ടുണ്ട്. രാജ്യത്തെ ഏറ്റവും പുതിയ വിമാനക്കമ്പനിയായ ആകാശ ഉൾപ്പെടെ നിരവധി എയർലൈനുകൾ കൊച്ചി വിമാനത്താവളത്തിൽ സർവിസുകൾ ആരംഭിച്ചു. അടുത്ത വർഷത്തോടെ കൂടുതൽ യൂറോപ്യൻ സർവിസുകളും ആരംഭിക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:cialduty free
News Summary - Exemption in cial duty free
Next Story