Begin typing your search above and press return to search.
exit_to_app
exit_to_app
സാമ്പത്തിക സംവരണം തുല്യതാ ലംഘനം
cancel

ന്യൂ​ഡ​ൽ​ഹി: വി​ദ്യാ​ഭ്യാ​സ​ത്തി​ലും ഉ​ദ്യോ​ഗ​ത്തി​ലും മു​ന്നാ​ക്ക​ക്കാ​ർ​ക്ക്​ 10 ശ​ത​മാ​നം സാ​മ്പ​ത്തി​ക സം​വ​ര​ണം ഏ​ർ​പ്പെ​ടു​ത്തി​യ 103ാം ഭ​ര​ണ​ഘ​ട​ന ഭേ​ദ​ഗ​തി തു​ല്യ​ത​യു​ടെ ലം​ഘ​ന​മാ​ണെ​ന്നും പ്രാ​തി​നി​ധ്യ​ത്തി​നു​ള്ള വ​ഴി​യാ​യി സം​വ​ര​ണ​ത്തെ കാ​ണു​ന്ന​തി​ന്​ വി​രു​ദ്ധ​മാ​ണെ​ന്നും സു​പ്രീം​കോ​ട​തി​യി​ൽ വാ​ദം.

​പ്ര​മു​ഖ അ​ക്കാ​ദ​മി​ക വി​ദ​ഗ്​​ധ​നാ​യ ഡോ. ​മോ​ഹ​ൻ ഗോ​പാ​ലാ​ണ്​ സു​പ്രീം​കോ​ട​തി​യി​ൽ ഭ​ര​ണ​ഘ​ട​ന ഭേ​ദ​ഗ​തി​യു​ടെ സാ​ധു​ത ചോ​ദ്യം​ചെ​യ്ത​ത്. സാ​മ്പ​ത്തി​ക​മാ​യ ഉ​ന്ന​മ​ന​ത്തി​ന്​ സം​വ​ര​ണ​മെ​ന്ന നി​ല​യി​ലാ​ണ്​ ഭ​ര​ണ​ഘ​ട​ന ഭേ​ദ​ഗ​തി. സാ​മൂ​ഹി​ക​വും വി​ദ്യാ​ഭ്യാ​സ​പ​ര​വു​മാ​യി പി​ന്നാ​ക്കം​നി​ൽ​ക്കു​ന്ന വി​ഭാ​ഗ​ങ്ങ​ളെ ഒ​ഴി​വാ​ക്കി മു​ന്നാ​ക്ക​ക്കാ​ർ​ക്ക്​ മാ​ത്ര​മാ​യി നേ​ട്ടം ല​ഭ്യ​മാ​ക്കു​ക​യാ​ണ്​ ഭ​ര​ണ​ഘ​ട​ന ഭേ​ദ​ഗ​തി. ഇ​ത്​ ഭ​ര​ണ​ഘ​ട​ന സ​ങ്ക​ൽ​പ​ങ്ങ​ൾ​ക്ക്​ നി​ര​ക്കു​ന്ന​ത​ല്ലെ​ന്നും ഭ​ര​ണ​ഘ​ട​ന​യെ പ​രി​ക്കേ​ൽ​പി​ക്കു​ന്ന​താ​ണെ​ന്നും കാ​ണേ​ണ്ട​തു​​ണ്ടെ​ന്ന്​ ചീ​ഫ്​ ജ​സ്റ്റി​സ്​ യു.​യു. ല​ളി​തി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള അ​ഞ്ചം​ഗ ബെ​ഞ്ചി​ന്‍റെ വാ​ദം​കേ​ൾ​ക്ക​ലി​ൽ മോ​ഹ​ൻ ഗോ​പാ​ൽ ബോ​ധി​പ്പി​ച്ചു. ജ​സ്റ്റി​സു​മാ​രാ​യ ദി​നേ​ശ്​ മ​ഹേ​ശ്വ​രി, എ​സ്. ര​വീ​ന്ദ്ര​ഭ​ട്ട്, ബേ​ല എം. ​ത്രി​വേ​ദി, ജെ.​ബി. പാ​ർ​ഡി​വാ​ല എ​ന്നി​വ​രാ​ണ്​ ഭ​ര​ണ​ഘ​ട​ന ബെ​ഞ്ചി​ലെ മ​റ്റ്​ അം​ഗ​ങ്ങ​ൾ.

ജാ​തി അ​ടി​സ്ഥാ​ന​പ്പെ​ടു​ത്തി​യു​ള്ള സം​വ​ര​ണ​മെ​ന്ന ആ​ശ​യ​മാ​ണ്​ സാ​മ്പ​ത്തി​ക സം​വ​ര​ണ​ത്തി​ലൂ​ടെ മു​ന്നോ​ട്ടു​വെ​ക്കു​ന്ന​ത്. പ്രാ​തി​നി​ധ്യ​ത്തി​നു​വേ​ണ്ടി മാ​ത്ര​മേ സം​വ​ര​ണാ​നു​കൂ​ല്യം ന​ൽ​കാ​നാ​വൂ എ​ന്നും മോ​ഹ​ൻ ഗോ​പാ​ൽ വാ​ദി​ച്ചു.

Show Full Article
TAGS:EWS quota EWS Dr Mohan Gopal Supreme Court 
News Summary - EWS quota damages “equality”: Supreme Court
Next Story