യൂറോപ്യൻ വ്യാപാര കരാർ രണ്ട് ദിവസത്തിനകം; ചോക്ലേറ്റ്, സ്വിസ് വാച്ച് വില കുറയും
text_fieldsSwiss watch
ന്യൂഡൽഹി: നിങ്ങൾ സ്വിസ് വാച്ച് വാങ്ങാൻ ആഗ്രഹിക്കുന്നവരാണെങ്കിൽ രണ്ട് ദിവസം കൂടി കാത്തിരിക്കുക. കാരണം, സ്വിസ് വാച്ചുകൾക്കും യൂറോപ്യൻ ചോക്ലേറ്റുകൾക്കും ഒക്ടോബർ ഒന്ന് മുതൽ വില കുറയും. പ്രമുഖ യൂറോപ്യൻ രാജ്യങ്ങളുമായുള്ള ഇന്ത്യയുടെ വ്യാപാര കരാർ ബുധനാഴ്ച നിലവിൽ വരും. ഇതോടെ ഘട്ടംഘട്ടമായി നിരവധി ഉത്പന്നങ്ങളുടെ ഇറക്കുമതി തീരുവ കുറക്കും.
സ്വിറ്റ്സർലൻഡ്, ഐസ്‍ലൻഡ്, നോർവെ, ലിക്‍റ്റുൻസ്റ്റിൻ തുടങ്ങിയ രാജ്യങ്ങൾ ഉൾപ്പെടുന്ന ഫ്രീ ട്രേഡ് അസോസിയേഷനു (ഇ.എഫ്.ടി.എ) മായുള്ള വ്യാപാര കാരാറാണ് യാഥാർഥ്യമാകുന്നത്.
വിദേശ നിക്ഷേപം ആകർഷിക്കുകയെന്ന ലക്ഷ്യമിട്ടാണ് ഇന്ത്യ കരാറിൽ ഒപ്പുവെച്ചത്. അടുത്ത 15 വർഷത്തിനുള്ളിൽ 100 ബില്ല്യൻ യു.എസ് ഡോളർ അതായത് 88,710 കോടി രൂപയുടെ സ്വകാര്യ നിക്ഷേപം ഇ.എഫ്.ടി.എ രാജ്യങ്ങൾ വാഗ്ദാനം ചെയ്തിട്ടുണ്ട്. ചില ഉത്പന്നങ്ങളുടെ ഇറക്കുമതി തീരുവ കുറക്കുന്നതിന്റെ കാലയളവ് പത്ത് വർഷം വരെ നീളും. എന്നാൽ, തീരുവ കുറയുന്നതിന്റെ നേട്ടം പൂർണമായും ഉപഭോക്താക്കൾക്ക് ലഭിക്കുമെന്ന് കരാറുമായി ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു. അതേസമയം, നിരവധി പാൽ, കാർഷിക ഉത്പന്നങ്ങളുടെ ഇറക്കുമതി തീരുവ ഇന്ത്യ കുറക്കുന്നില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

